ദീപിക പദുക്കോണിന്‍റെ ഡിന്നറില്‍ അതിഥിയായി ബാഡ്മിന്‍റണ്‍ താരം ലക്ഷ്യ സെന്‍

ദീപികയുടെ പിതാവും ഇതിഹാസ ബാഡ്മിന്‍റണ്‍ താരവുമായ പ്രകാശ് പദുക്കോൺ പരിശീലിപ്പിച്ച ഒളിംപിക്സ് സെമിയില്‍ എത്തിയ ലക്ഷ്യ സെന്നും അവർക്കൊപ്പം ഉണ്ടായിരുന്നു.

മുംബൈ: ദീപിക പദുക്കോൺ തന്‍റെ മരുമക്കളായ ജഗ്ജിത് സിംഗ് ഭവ്നാനി, അഞ്ജു ഭവ്നാനി, സഹോദരി റിതിക ഭവ്നാനി എന്നിവർക്കൊപ്പം ഈ ആഴ്ച ആദ്യം മുംബൈയിലെ ഒരു ഭക്ഷണശാലയിൽ ഡിന്നര്‍ കഴിക്കാന്‍ എത്തി. 

ദീപികയുടെ പിതാവും ഇതിഹാസ ബാഡ്മിന്‍റണ്‍ താരവുമായ പ്രകാശ് പദുക്കോൺ പരിശീലിപ്പിച്ച ഒളിംപിക്സ് സെമിയില്‍ എത്തിയ ലക്ഷ്യ സെന്നും അവർക്കൊപ്പം ഉണ്ടായിരുന്നു. ഡിന്നര്‍ സമയത്തെ ചിത്രങ്ങൾ ദീപിക പാദുകോണിന്‍റെ  ഒരു ഫാൻ പേജ് ഷെയര്‍ ചെയ്തിട്ടുണ്ട്.

ദീപിക, ജഗ്ജിത് സിംഗ് ഭവ്നാനി, അഞ്ജു ഭവ്നാനി, സഹോദരി റിതിക ഭവ്നാനി, ലക്ഷ്യ സെൻ, അപൂർവ, ആദിത്യ അഗർവാൾ എന്നിവരോടൊപ്പം ഇന്നലെ രാത്രി ഡിന്നര്‍ ഡേറ്റിലായിരുന്നു ഇതിന്‍റെ ചിത്രങ്ങള്‍” എന്നാണ് പോസ്റ്റിലെ അടിക്കുറിപ്പ്.

അമ്മയാകാൻ പോകുന്ന ദീപിക മുംബൈയിലെ ഭക്ഷണശാലയിൽ നിന്ന് ഇറങ്ങുന്ന ചിത്രങ്ങളും വൈറലായിരുന്നു. പാപ്പരാസി പേജുകളില്‍ ഇതിന്‍റെ വീഡ‍ിയോകള്‍ വൈറലാണ്. 

ദീപിക പദുക്കോണും രൺവീർ സിംഗും തങ്ങളുടെ ആദ്യ കുഞ്ഞിനെ പ്രതീക്ഷിക്കുന്നു. ഫെബ്രുവരി 29 ന് ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ തങ്ങളുടെ ആദ്യ കുഞ്ഞിനെ പ്രതീക്ഷിക്കുന്നതായി താരദമ്പതികൾ അറിയിച്ചു. സെപ്റ്റംബറിൽ കുഞ്ഞ് ഉണ്ടാകുമെന്നും അവർ സൂചിപ്പിച്ചു.

പ്രഭാസ്, അമിതാഭ് ബച്ചൻ, കമൽഹാസൻ എന്നിവർക്കൊപ്പം കൽക്കി 2898 എ‍ഡിയിലാണ് ദീപിക പദുക്കോൺ അവസാനമായി അഭിനയിച്ചത്. കൽക്കി 2898 എഡിക്ക് മുമ്പ് ഹൃത്വിക് റോഷനും അനിൽ കപൂറുമൊത്തുള്ള ആക്ഷൻ ചിത്രമായ ഫൈറ്ററിൽ ദീപിക പദുക്കോൺ അഭിനയിച്ചിരുന്നു.

രോഹിത് ഷെട്ടിയുടെ സിങ്കം എഗെയ്‌നാണ് ദീപികയുടെ അടുത്ത ചിത്രം. രോഹിത്ത് ഷെട്ടി കോപ്പ് യൂണിവേഴ്സ് സിനിമയുടെ അടുത്തഭാഗമാണ് സിങ്കം എഗെയ്ൻ. അജയ് ദേവ്ഗൺ, അക്ഷയ് കുമാർ, രൺവീർ സിംഗ്, ടൈഗർ ഷ്രോഫ്, അർജുൻ കപൂർ, കരീന കപൂർ എന്നിവരും അഭിനയിക്കുന്നു.

  • Related Posts

    പടയപ്പയ്ക്ക് രണ്ടാം ഭാഗം പ്രഖ്യാപിച്ച് രജനികാന്ത്
    • December 10, 2025

    കെ എസ് രവികുമാർ സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം പടയപ്പയ്ക്ക് രണ്ടാം ഭാഗം ആലോചനയിലെന്ന് സൂപ്പർസ്റ്റാർ രജനികാന്ത്. രജനികാന്തിന്റെ സിനിമ ജീവിതം അര നൂറ്റാണ്ട് പിന്നിടുന്ന വേളയിലാണ് ചിത്രം റീറിലീസിനൊരുങ്ങുന്നതും അതിനോടനുബന്ധിച്ച് രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നുവെന്ന് സൂപ്പർസ്റ്റാർ വെളിപ്പെടുത്തുന്നത്. “പടയപ്പ…

    Continue reading
    സൂര്യക്ക് പകരം അല്ലുവോ? ഇരുമ്പ് കൈ മായാവി അല്ലു അർജുൻ വെച്ച് ലോകേഷ് കനഗരാജ് സംവിധാനം ചെയ്യുന്നുവെന്ന് റിപ്പോർട്ട്
    • December 4, 2025

    സൂര്യയെ നായകനാക്കി ഹിറ്റ് മേക്കർ ലോകേഷ് കനഗരാജ് സംവിധാനം ചെയ്യാനിരുന്ന സയൻസ് ഫിക്ഷൻ സൂപ്പർഹീറോ ചിത്രം ഇരുമ്പ് കൈ മായാവി നിലവിൽ അല്ലു അർജുൻ നായകനാക്കി ഒരുക്കാൻ സംവിധായകൻ തീരുമാനിച്ചു എന്ന് റിപ്പോർട്ട്. നിലവിൽ ആറ്റ്ലി സംവിധാനം ചെയ്യുന്ന ഫാന്റസി ചിത്രത്തിൽ…

    Continue reading

    You Missed

    45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

    45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

    ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

    ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

    രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

    രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

    തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

    തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

    ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

    ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

    കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം

    കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം