സ്വത്തുക്കൾ മണവാളന്, സാന്നിധ്യമായി കുമ്പിടി, ആടിപ്പാടി രം​ഗണ്ണൻ; അനന്ത് അംബാനിയുടെ കല്യാണം കൂടിയ താരങ്ങൾ !

കല്യാണരാമന്റെ ചെക്കന്റെ വീട്ടിലെ കലാപരിപാടിയോടെ ആരംഭിക്കുന്ന വീഡിയോ സ്വത്തുക്കൾ ഇനി മണവാളന് സ്വന്തം എന്ന മുദ്രപത്രത്തോടെയാണ് അവസാനിക്കുന്നത്.

താനും നാളുകൾക്ക് മുൻപ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്ന വിവാഹം ആയിരുന്നു അനന്ത് അംബാനിയുടേത്. വൻതാരനിര അടക്കമുള്ള പ്രമുഖർ പങ്കെടുത്ത വിവാഹാഘോഷത്തിൽ മലയാളത്തിന്റെ പൃഥ്വിരാജും ഭാര്യയും നിർമാതാവുമായ സുപ്രിയയും പങ്കെടുത്തിരുന്നു. ഇതിന്റെ വീഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തതാണ്. അനന്ത് അംബാനിയുടെയും രാധികയുടെയും വിവാ​ഹം കഴിഞ്ഞ് ദിവസങ്ങൾ പിന്നിടുമ്പോൾ മലയാളത്തിലെ പ്രിയപ്പെട്ട കഥാപാത്രങ്ങൾ ഈ ബ്രഹ്മാണ്ഡ വിവാഹം കൂടിയ വീഡിയോയും പുറത്തുവരികയാണ് !. 

വളരെ പെർഫെക്ട് ആയിട്ടുള്ള എഡിറ്റിം​ഗ് നടത്തിയിരിക്കുന്ന വീഡിയോയാണ് ഇത്.  മലയാളികളെ ഏറെ ചിരിപ്പിച്ച പഞ്ചാബി ഹൗസ്, ആവേശം, കല്യാണരാമൻ, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, ഒൺ മാൻ ഷോ, നന്ദനം, പുലിവാൽ കല്യാണം തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങളാണ് വിവാഹം കൂടാൻ എത്തിയത്. 

കല്യാണരാമന്റെ ചെക്കന്റെ വീട്ടിലെ കലാപരിപാടിയോടെ ആരംഭിക്കുന്ന വീഡിയോ സ്വത്തുക്കൾ ഇനി മണവാളന് സ്വന്തം എന്ന മുദ്രപത്രത്തോടെയാണ് അവസാനിക്കുന്നത്. ഒപ്പം ‘രം​ഗണ്ണന്റെ’ ഡാൻസും ഉണ്ട്. ‘ചിരിനിർത്താൻ സാധിക്കുന്നില്ല, എജ്ജാതി എഡിറ്റിം​ഗ്, സമ്മതിക്കണം’, എന്നിങ്ങനെ പോകുന്നു കമന്റുകൾ. ഞൊടിയിട കൊണ്ടാണ് ട്വിറ്റർ അടക്കമുള്ള പ്ലാറ്റ് ഫോമുകളിൽ വീഡിയോ ട്രെന്റിം​ഗ് ലിസ്റ്റിൽ ഇടംപിടിച്ചത്. ഇതിനോടകം ഒട്ടനവധി പേർ വീഡിയോ കണ്ടും കഴിഞ്ഞു. 

ഇത്തരത്തില്‍ മുന്‍പും പല എഡിറ്റഡ് വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. പ്രത്യേകിച്ച് മോഹന്‍ലാലിന്‍റെ ഡാന്‍സ് വീഡിയോകള്‍. റീലുകളില്‍ ട്രെന്‍റിംഗ് ആയി നില്‍ക്കുന്ന പാട്ടുകള്‍ മോഹന്‍ലാലിന്‍റെ ഡാന്‍സ് വീഡിയോയില്‍ ഉള്‍പ്പെടുത്തി, മാച്ച് ചെയ്താണ് ഇത്തരം വീഡിയോകള്‍ പുറത്തുവന്നിരുന്നത്. അവ ഞൊടിയിട കൊണ്ട് സോഷ്യല്‍ ലോകത്ത് എറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ഒപ്പം ‘ഈ സീന്‍ ലാലേട്ടന്‍ മുന്‍പെ വിട്ടതാ’ എന്ന ക്യാപ്ഷനും ഉണ്ടായിരിക്കും. 

  • Related Posts

    ഒടുവില്‍ ബേസിലിന്റെ ‘പൊൻമാൻ’ ഒടിടിയിലേക്ക്
    • March 12, 2025

    ബേസിൽ ജോസഫും സജിൻ ഗോപുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘പൊൻമാൻ’ ഒടിടിയിലേക്ക്. ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത ചിത്രം മാർച്ച് 14ന് ജിയോ ഹോട്ട്സ്റ്റാറിൽ സംപ്രേഷണം ആരംഭിക്കും. [Basil’ Joseph’s ‘Ponman’] ജി.ആർ. ഇന്ദുഗോപന്റെ ‘നാലഞ്ച് ചെറുപ്പക്കാർ’ എന്ന നോവലിനെ ആസ്പദമാക്കി…

    Continue reading
    ‘നിലമ്പൂർ എക്സ്പ്രസ്’ ; ഏറ്റുമാനൂരിലെ അമ്മയുടെയും മക്കളുടെയും ആത്മഹത്യ സിനിമയാകുന്നു
    • March 12, 2025

    കോട്ടയത്തെ വീട്ടമ്മയുടെയും മക്കളുടെയും ദാരുണമായ മരണം സിനിമയാകുന്നു. 9KKറോഡ്, ഒരു നല്ല കോട്ടയംകാരൻ എന്നീ ചിത്രങ്ങൾക്കു ശേഷം യേശു സിനിമാസിൻ്റെ ബാനറിൽ സൈമൺ കുരുവിളയാണ് ചിത്രം സംവിധാനം ചെയുന്നത്. ഡിജോ കാപ്പൻ lPS എന്ന പോലീസ് ഉദ്യോഗസ്ഥൻ്റെ അന്വേഷണത്തിലൂടെ സംഭവത്തിൻ്റെ കാണാപ്പുറങ്ങളിലേക്ക്…

    Continue reading

    You Missed

    വന്യജീവികളെ വെടിവച്ചു കൊല്ലുമെന്ന നിലപാടിലുറച്ച് ചക്കിട്ടപ്പാറ പഞ്ചയത്ത്; സർക്കാർ എതിർത്താൽ കോടതിയെ സമീപിക്കും

    പ്രതികൾ പരീക്ഷ എഴുതുന്നത് തടയണം, എന്റെ മകനും എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതല്ലേ; ഹൈക്കോടതിയെ സമീപിച്ച് ഷഹബാസിന്റെ പിതാവ്

    ഒടുവില്‍ ബേസിലിന്റെ ‘പൊൻമാൻ’ ഒടിടിയിലേക്ക്

    ഒടുവില്‍ ബേസിലിന്റെ ‘പൊൻമാൻ’ ഒടിടിയിലേക്ക്

    ‘നിലമ്പൂർ എക്സ്പ്രസ്’ ; ഏറ്റുമാനൂരിലെ അമ്മയുടെയും മക്കളുടെയും ആത്മഹത്യ സിനിമയാകുന്നു

    ‘നിലമ്പൂർ എക്സ്പ്രസ്’ ; ഏറ്റുമാനൂരിലെ അമ്മയുടെയും മക്കളുടെയും ആത്മഹത്യ സിനിമയാകുന്നു