ശ്രീലങ്കയിലെ മോശം ഫോമില്‍ ആശങ്കപ്പെടേണ്ട! വിരാട് കോലിയെ പിന്തുണച്ച് മുന്‍ ഇന്ത്യന്‍ താരം

മൂന്ന് മത്സരങ്ങളില്‍ 58 റണ്‍സായിരുന്നു കോലിയുടെ സമ്പാദ്യം. എല്ലാ മത്സരങ്ങളിലും സ്പിന്നര്‍മാര്‍ക്ക് മുന്നിലാണ് കോലി കീഴടങ്ങിയത്.

ചെന്നൈ: ടി20 ലോകകപ്പില്‍ നിന്ന് വിരമിച്ച ശേഷം ഏകദിന ടീമിലേക്ക് തിരിച്ചെത്തിയ വിരാട് കോലിക്ക് ശ്രീലങ്കയ്‌ക്കെതിരെ പരമ്പരയില്‍ മോശം ഫോമിലായിരുന്നു. ആദ്യ ഏകദിനത്തില്‍ 34 റണ്‍സെടുത്ത് കോലി പുറത്തായിരുന്നു. രണ്ടാം ഏകദിനത്തില്‍ 14 റണ്‍സായിരുന്നു കോലിയുടെ സമ്പാദ്യം. മൂന്നാം ഏകദിനത്തില്‍ 20 റണ്‍സെടുത്തും കോലി മടങ്ങി. മൂന്ന് മത്സരങ്ങളില്‍ 58 റണ്‍സായിരുന്നു കോലിയുടെ സമ്പാദ്യം. എല്ലാ മത്സരങ്ങളിലും സ്പിന്നര്‍മാര്‍ക്ക് മുന്നിലാണ് കോലി കീഴടങ്ങിയത്.

ഇപ്പോള്‍ കോലിയുടെ ഫോമിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തിക്. മുന്‍ ഇന്ത്യന്‍ താരത്തിന്റെ വാക്കുകള്‍… ”ഈ പരമ്പരയില്‍ സമ്മതിക്കാം. വിരാട് കോലിയോ, രോഹിത് ശര്‍മയോ മറ്റാരെങ്കിലും ആവട്ടെ. 8-30 ഓവറുകള്‍ക്കിടയില്‍ സെമി – ന്യൂ ബോളില്‍ കളിക്കുന്നത് കുറച്ച് ബുദ്ധിമുട്ടാണ്. കോലിയുടെ ബാറ്റിംഗിനെ കുറിച്ച ആശങ്കപ്പെടേണ്ട കാര്യമില്ല. എല്ലാ പിച്ചുകളും ഇങ്ങനെ പ്രവര്‍ത്തിക്കില്ല. പക്ഷേ സ്പിന്നര്‍മാരെ കളിക്കാന്‍ വളരെയധികം ബുദ്ധിമുട്ടാണ്. ഞാന്‍ ഇവിടെ വിരാട് കോലിയെ സംരക്ഷിക്കുന്നില്ല. പക്ഷേ ഇവിടെ സ്പിന്‍ കളിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്.” കാര്‍ത്തിക് പറഞ്ഞു.

സഞ്ജുവിനൊപ്പം ഇനി രാഹുല്‍ ദ്രാവിഡ്? സംഗക്കാര ഇംഗ്ലണ്ടിലേക്കെന്ന് സൂചന, രാജസ്ഥാനെ പരിശീപ്പിക്കാന്‍ ദ്രാവിഡ്

ഏകദിന പരമ്പര 2-0ത്തിനാണ് ഇന്ത്യ തോറ്റത്. ആദ്യ മത്സരം ടൈയില്‍ അവസാനിച്ചിരുന്നു. പിന്നാലെ രണ്ട് മത്സരങ്ങള്‍ ശ്രീലങ്ക ജയിക്കുകയുണ്ടായി. 27 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യക്ക് ശ്രീലങ്കയോട് ഏകദിന പരമ്പര തോല്‍ക്കുന്നത്. ഗൗതം ഗംഭീര്‍ പരിശീലകനായിട്ടുള്ള ആദ്യ ഏകദിന പരമ്പരയായിരുന്നിത്. നേരത്തെ ടി20 പരമ്പര ഇന്ത്യ തൂത്തുവാരിയിരുന്നു.

കൊളംബൊ, പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ 110 റണ്‍സിന്റെ ദയനീയ തോല്‍വിയാണ് ഇന്ത്യക്കുണ്ടായത്. 249 റണ്‍സിന്റെ വിജയലക്ഷ്യമാണ് ശ്രീലങ്ക മുന്നോട്ടുവച്ചത്. അവിഷ്‌ക ഫെര്‍ണാണ്ടോ (96), കുശാല്‍ മെന്‍ഡിന്‍സ് (59) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ 26.1 ഓവറില്‍ 138ന് എല്ലാവരും പുറത്തായി.

  • Related Posts

    2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മൽ വി, ട്രീസ ജോളി എന്നിവർക്ക് അർജുന പുരസ്കാരം
    • August 18, 2026

    ഡൽഹി: 2025 ലെ ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര യുവജനക്ഷേമ-കായിക മന്ത്രാലയം. മലയാളികളായ പാലക്കാട് സ്വദേശി മുഹമ്മദ് അജ്മൽ വി, ബാഡ്മിന്റൺ താരമായ കണ്ണൂർ സ്വദേശിനി ട്രീസ ജോളി എന്നിവർ അർജുന പുരസ്കാരങ്ങൾ നേടി. ദിവ്യ ദേശ്മുഖ്, തേജസ്വിൻ ശങ്കർ,…

    Continue reading
    ‘സ്പോൺസർ വിശ്വാസ വഞ്ചന നടത്തി; ആദ്യ കരാർ റദ്ദ് ചെയ്തത് കരാർ നിബന്ധനങ്ങൾ പാലിക്കാത്തതിനാൽ’; AFA
    • August 12, 2026

    ലിയോണൽ മെസ്സിയേയും അർജന്റീന ടീമിനേയും കേരളത്തിലേക്ക് കൊണ്ടുവരാമെന്ന പേരിൽ തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. സ്പോൺസർ വിശ്വാസ വഞ്ചന നടത്തിയെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ ഇ- മെയിൽ. സ്പോൺസർ കരാർ നിബന്ധനങ്ങൾ പാലിച്ചില്ല ഇതോടെ ആദ്യ കരാർ റദ്ദ് ചെയ്തു. മൂന്ന്…

    Continue reading

    You Missed

    RSS പരിപാടിയുടെ ഉദ്ഘാടകനായി മുസ്ലിം ലീഗ് നേതാവ്; സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്ത നേതാവിനോട് വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

    RSS പരിപാടിയുടെ ഉദ്ഘാടകനായി മുസ്ലിം ലീഗ് നേതാവ്; സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്ത നേതാവിനോട് വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

    മാസപ്പടി കേസിലെ ED റെയ്ഡ് 9 മണിക്കൂർ പിന്നിട്ടു

    മാസപ്പടി കേസിലെ ED റെയ്ഡ് 9 മണിക്കൂർ പിന്നിട്ടു

    2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മൽ വി, ട്രീസ ജോളി എന്നിവർക്ക് അർജുന പുരസ്കാരം

    2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മൽ വി, ട്രീസ ജോളി എന്നിവർക്ക് അർജുന പുരസ്കാരം

    കരുവാറ്റയിൽ 74കാരനെ കൊന്നത് ഐ ഫോണും ബൈക്കും വാങ്ങാനായി; 13കാരിയുടെ ക്വട്ടേഷനിൽ കൗമാര സംഘത്തിന്റെ മൃ​ഗീയ കൊലപാതകം

    കരുവാറ്റയിൽ 74കാരനെ കൊന്നത് ഐ ഫോണും ബൈക്കും വാങ്ങാനായി; 13കാരിയുടെ ക്വട്ടേഷനിൽ കൗമാര സംഘത്തിന്റെ മൃ​ഗീയ കൊലപാതകം

    മുട്ടിൽ മരംമുറി വഞ്ചനാ കേസ്; അഗസ്റ്റിൻ സഹോദരന്മാർ കോടതിയിൽ ഹാജരായില്ല

    മുട്ടിൽ മരംമുറി വഞ്ചനാ കേസ്; അഗസ്റ്റിൻ സഹോദരന്മാർ കോടതിയിൽ ഹാജരായില്ല

    ‘ജാർഖണ്ഡിലെ വിദ്യാർത്ഥി സമരം സർക്കാർ ചർച്ചയിലൂടെ പ്രശ്നം പരിഹരിച്ചതിൽ സന്തോഷം’: രാഹുൽ ​ഗാന്ധി

    ‘ജാർഖണ്ഡിലെ വിദ്യാർത്ഥി സമരം സർക്കാർ ചർച്ചയിലൂടെ പ്രശ്നം പരിഹരിച്ചതിൽ സന്തോഷം’: രാഹുൽ ​ഗാന്ധി