ഇസ്രയേലില്‍ പുതിയ സര്‍ക്കാര്‍ ഉടന്‍? അടുത്ത ബുധനാഴ്ചയോടെ പുതിയ സര്‍ക്കാരിന് രൂപം നല്‍കാന്‍ കഴിയുമെന്ന് ഗാദി ഐസന്‍കോട്ട്

  • World
  • November 27, 2026


ജെറുസലേം: അടുത്ത ബുധനാഴ്ചയോടെ ഇസ്രയേലില്‍ പുതിയ സര്‍ക്കാരിന് രൂപം നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് യാഷര്‍ പാര്‍ട്ടിയുടെ ഗാദി ഐസന്‍കോട്ട്. രണ്ടു പാര്‍ട്ടികളുമായി ഐസന്‍കോട്ട് സഖ്യകരാറിലെത്തി. കഴിഞ്ഞ ചൊവ്വാഴ്ച ലിബര്‍മാന്റെ വലതുപക്ഷ പാര്‍ട്ടിയായ ഇസ്രയേല്‍ ബെറ്റെയ്നു പാര്‍ട്ടിയുമായി ഐസന്‍കോട്ടിന്റെ യാഷര്‍ പാര്‍ട്ടി കരാറിലെത്തിയിരുന്നു. 12 അംഗങ്ങളാണ് ഇസ്രയേല്‍ ബെറ്റെയ്നു പാര്‍ട്ടിക്കുള്ളത്. എട്ടു സീറ്റുകളുള്ള ഇടതുപക്ഷമായ ഡമോക്രാറ്റിക് പാര്‍ട്ടിയുമായും യാഷര്‍ പാര്‍ട്ടി സഖ്യകരാറിലെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.

120 അംഗ പാര്‍ലമെന്റില്‍ 61 സീറ്റുകളാണ് ഭൂരിപക്ഷത്തിനു വേണ്ടത്. ബെഞ്ചമിന്‍ നെതന്യാഹു സഖ്യത്തിന് 53 സീറ്റും പ്രതിപക്ഷമായ ഐസന്‍കോട്ട് സഖ്യത്തിന് 48 സീറ്റുമാണ് ലഭിച്ചത്. 19 സീറ്റുകള്‍ നേടിയ രണ്ട് അറബ് പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാന്‍ ഐസന്‍കോട്ട് സഖ്യത്തിലെ ചില പാര്‍ട്ടികള്‍ എതിര്‍ക്കുന്നതാണ് സര്‍ക്കാര്‍ രൂപീകരണം വൈകാന്‍ കാരണം.

അറബ് പാര്‍ട്ടികളായ ജോയിന്റ് ലിസ്റ്റിന് 11 സീറ്റുകളും യുണൈറ്റഡ് അറബ് ലിസ്റ്റിന് എട്ടു സീറ്റുകളുമാണുള്ളത്. എന്നാല്‍, ഇവരുമായി സഖ്യമുണ്ടാക്കുന്നതിനോട് ലിബര്‍മാന്റെ ഇസ്രയേല്‍ ബെറ്റെയ്നു പാര്‍ട്ടിക്ക് താല്‍പര്യമില്ല.

120 അംഗങ്ങളില്‍ 67 പേര്‍ ഐസന്‍കോട്ടിനെ പ്രധാനമന്ത്രിയായി പിന്തുണച്ചതിനെ തുടര്‍ന്നാണ് പ്രസിഡന്റ് ഐസക് ഹെര്‍സോഗ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഐസന്‍കോട്ടിനെ ക്ഷണിച്ചത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഐസന്‍കോട്ടിന് ഡിസംബര്‍ 6 വരെ സമയമുണ്ട്. ഇത് പ്രസിഡന്റിന് രണ്ടാഴ്ച കൂടി നീട്ടി നല്‍കാനാകും.

Related Posts

അമേരിക്കയില്‍ കൊടുങ്കാറ്റ്, പലയിടത്തും വെള്ളപ്പൊക്കം, 400ലധികം വിമാനങ്ങള്‍ റദ്ദാക്കി
  • November 27, 2026

വാഷിങ്ടണ്‍: അമേരിക്കയില്‍ കൊടുങ്കാറ്റിനെ തുടര്‍ന്ന് പലയിടത്തും വെള്ളപ്പൊക്കം. നാനൂറിലധികം വിമാനങ്ങള്‍ റദ്ദാക്കി. 1800ല്‍ അധികം വിമാനങ്ങള്‍ വൈകുന്നതായി റിപ്പോര്‍ട്ടുകള്‍. ഒമ്പതു ലക്ഷത്തിലധികം ഉപഭോക്താക്കള്‍ക്ക് വൈദ്യുതി തടസപ്പെട്ടു. ചരിത്രത്തിലാദ്യമായി ന്യൂയോര്‍ക്കിലെ താങ്ക്സ് ഗിവിങ് ദിന പരേഡ് ശനിയാഴ്ചയിലേക്ക് മാറ്റി. അമേരിക്കയില്‍ താങ്ക്സ് ഗിവിങ്ങ്…

Continue reading
ചൈനയുടെ ഷെൻഷൗ-24 ബഹിരാകാശ ദൗത്യത്തിൽ പാകിസ്താൻ ബഹിരാകാശ സഞ്ചാരിയും
  • November 25, 2026

ചൈനയുടെ ബഹിരാകാശ ദൗത്യത്തിൽ ഇതാദ്യമായി ഒരു പാകിസ്ഥാൻ പൗരനും. ഇന്ന് വിക്ഷേപിച്ച ഷെൻഷൗ-24 ദൗത്യത്തിൽ പാകിസ്ഥാൻ വ്യോമസേനയിലെ പൈലറ്റായ മുഹമ്മദ് സീഷൻ അലി പേലോഡ് സ്‌പെഷ്യലിസ്റ്റായാണ് പങ്കുചേർന്നത്. ഭൂമിയുടെ ഭ്രമണപഥത്തിലെത്തുന്ന ആദ്യ പാകിസ്ഥാൻ പൗരനും, ചൈനയുടെ ബഹിരാകാശ നിലയം സന്ദർശിക്കുന്ന ആദ്യ…

Continue reading

You Missed

സൗദിയിലെ ജിസാന്‍ എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരെ ഹൂതി ആക്രമണം; നേപ്പാള്‍ സ്വദേശി മരിച്ചു

സൗദിയിലെ ജിസാന്‍ എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരെ ഹൂതി ആക്രമണം; നേപ്പാള്‍ സ്വദേശി മരിച്ചു

ഇസ്രയേലില്‍ പുതിയ സര്‍ക്കാര്‍ ഉടന്‍? അടുത്ത ബുധനാഴ്ചയോടെ പുതിയ സര്‍ക്കാരിന് രൂപം നല്‍കാന്‍ കഴിയുമെന്ന് ഗാദി ഐസന്‍കോട്ട്

ഇസ്രയേലില്‍ പുതിയ സര്‍ക്കാര്‍ ഉടന്‍? അടുത്ത ബുധനാഴ്ചയോടെ പുതിയ സര്‍ക്കാരിന് രൂപം നല്‍കാന്‍ കഴിയുമെന്ന് ഗാദി ഐസന്‍കോട്ട്

അമേരിക്കയില്‍ കൊടുങ്കാറ്റ്, പലയിടത്തും വെള്ളപ്പൊക്കം, 400ലധികം വിമാനങ്ങള്‍ റദ്ദാക്കി

അമേരിക്കയില്‍ കൊടുങ്കാറ്റ്, പലയിടത്തും വെള്ളപ്പൊക്കം, 400ലധികം വിമാനങ്ങള്‍ റദ്ദാക്കി

കണ്ണൂരിലെ വിവാദ പ്രസംഗം; മുഖ്യമന്ത്രിക്കെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കാന്‍ സിപിഐഎം

കണ്ണൂരിലെ വിവാദ പ്രസംഗം; മുഖ്യമന്ത്രിക്കെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കാന്‍ സിപിഐഎം

കൊലവിളി പ്രസംഗം: ടി ഐ മധുസൂദനനെതിരെ കേസെടുക്കാന്‍ എഡിജിപിക്ക് നിര്‍ദേശം നല്‍കി ആഭ്യന്തരമന്ത്രി

കൊലവിളി പ്രസംഗം: ടി ഐ മധുസൂദനനെതിരെ കേസെടുക്കാന്‍ എഡിജിപിക്ക് നിര്‍ദേശം നല്‍കി ആഭ്യന്തരമന്ത്രി

അടിച്ചോ കോടി? അറിയാം ഇന്നത്തെ ലോട്ടറിഫലം

അടിച്ചോ കോടി? അറിയാം ഇന്നത്തെ ലോട്ടറിഫലം