ഭാരതം എന്നത് മതേതരത്വം തന്നെ, ഭരണഘടന ഭഗവത്ഗീത പോലെ പവിത്രമായി സംരക്ഷിക്കേണ്ടത്: ആർ ശ്രീലേഖ


തിരുവനന്തപുരം: ഒരു രാജ്യത്തെ ഭരണഘടന ജനങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അവ കടലാസ് കഷണങ്ങളെന്ന് ആർ ശ്രീലേഖ. നമ്മുടെ ഭരണഘടനയിൽ പ്രാധാന്യം നൽകിയിരിക്കുന്നത് ജനങ്ങൾക്ക്. ഭാരതം എന്നത് മതേതരത്വം തന്നെയാണ്. മതേതരത്വം എന്ന വാക്ക് കൊണ്ടുവരേണ്ടതിന്റെ ആവശ്യകത അന്ന് തന്നെ പലരും ചോദ്യം ചെയ്തിരുന്നു.

മതേതരത്വം എന്ന വാക്കിന് ചിലർ ചില വ്യാഖ്യാനങ്ങൾ കൊണ്ടുവന്നു. അതോടെ സമത്വവകാശം പലപ്പോഴും ഹനിക്കപ്പെട്ടു. സംവരണം അടക്കം കൊണ്ടുവന്നത് ഇതിന് പിന്നാലെ. ഭരണഘടന ചൈനയിലെ റെഡ് ബുക്ക് പോലെ ഉയർത്തിക്കൊണ്ട് നടക്കേണ്ട ഒന്നല്ല. രാഹുൽഗാന്ധി ചെയ്യുന്നത് അതാണ്. ഭരണഘടന ഭഗവത്ഗീത പോലെ പവിത്രമായി സംരക്ഷിക്കേണ്ടതെന്നും അവർ കൂട്ടിച്ചേർത്തു.

റെഡ് ബുക്ക് പോലെ ഭരണഘടന ഉയർത്തിപ്പിടിച്ച് നടക്കുന്ന ചിലരുണ്ട്. ഭരണഘടനയുടെ ആമുഖത്തെ മാറ്റിയത് ആരാണ്. എന്തായിരുന്നു അതിന് പിന്നിലെ ലക്ഷ്യമെന്ന് രാജീവ് ചന്ദ്രശേഖർ ചോദിച്ചു. തിരഞ്ഞെടുക്കപ്പെട്ട സർക്കാറിനെ മാറ്റിയത് കോൺഗ്രസ് പാർട്ടി മാത്രമാണ്. 70 കൊല്ലത്തെ ചരിത്രം പരിശോധിച്ചാൽ ഭരണഘടന അവകാശങ്ങൾ ലംഘിച്ചത് കോൺഗ്രസ് ആണ്

മതേതരത്വവും സോഷ്യലിസവും എന്തിനാണ് കൊണ്ടുവന്നത്. മതത്തിന്റെ പേരിൽ ആർക്കും പ്രത്യേക പരിഗണന കൊടുക്കാൻ പാടില്ല എന്നാണ് ഭരണഘടന പറയുന്നത്. പിന്നെയെങ്ങനെയാണ് OBC സംവരണം മതത്തിന്റെ പേരിൽ ഉള്ള സംവരണം ആകുന്നതെന്നും അദ്ദേഹം ചോദിച്ചു.

Related Posts

കൊലവിളി പ്രസംഗം: ടി ഐ മധുസൂദനനെതിരെ കേസെടുക്കാന്‍ എഡിജിപിക്ക് നിര്‍ദേശം നല്‍കി ആഭ്യന്തരമന്ത്രി
  • November 26, 2026

കണ്ണൂര്‍: പയ്യന്നൂരിലെ സിപിഐഎം പ്രവര്‍ത്തകന്‍ ധനരാജ് വധക്കേസ് വിധിക്ക് പിന്നാലെ കൊലവിളി പ്രസംഗം നടത്തിയ മുന്‍ എംഎല്‍എ ടി ഐ മധുസൂദനനെതിരെ കേസെടുക്കാന്‍ നിര്‍ദേശം. ക്രമസമാധാന ചുമതലയുള്ള എഡിജിപി പി വിജയനാണ് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിര്‍ദേശം നല്‍കിയിരിക്കുന്നത്.…

Continue reading
‘ഏത് സതീശനെയാണ് വിശ്വസിക്കേണ്ടത്?’: വ്യവസായ പാർക്കുകൾ വികസിപ്പിക്കാൻ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച കിൻഫ്ര ഭൂമി: ജോൺ ബ്രിട്ടാസ് എം പി
  • November 26, 2026

തിരുവനന്തപുരം: കിൻഫ്ര ഏറ്റെടുത്ത ഭൂമിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശന്റെ നിലപാടുകളെ ചോദ്യം ചെയ്ത് ജോൺ ബ്രിട്ടാസ് എംപി. അഴിമതി ആരോപണത്തെ തുടർന്ന് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച അതേ ഭൂമി ലോകോത്തര വ്യവസായ പാർക്കുകൾ വികസിപ്പിക്കാൻ അനുയോജ്യമാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാരിന്…

Continue reading

You Missed

കൊലവിളി പ്രസംഗം: ടി ഐ മധുസൂദനനെതിരെ കേസെടുക്കാന്‍ എഡിജിപിക്ക് നിര്‍ദേശം നല്‍കി ആഭ്യന്തരമന്ത്രി

കൊലവിളി പ്രസംഗം: ടി ഐ മധുസൂദനനെതിരെ കേസെടുക്കാന്‍ എഡിജിപിക്ക് നിര്‍ദേശം നല്‍കി ആഭ്യന്തരമന്ത്രി

അടിച്ചോ കോടി? അറിയാം ഇന്നത്തെ ലോട്ടറിഫലം

അടിച്ചോ കോടി? അറിയാം ഇന്നത്തെ ലോട്ടറിഫലം

തലസ്ഥാനത്തെ വെള്ളക്കെട്ട്; കോർപ്പറേഷൻ അധികൃതരുടെ ഭാഗത്ത് വീഴ്ച, ശുചീകരണ തൊഴിലാളികളെ വിളിച്ചത് അഞ്ചു ദിവസം മുൻപ്

തലസ്ഥാനത്തെ വെള്ളക്കെട്ട്; കോർപ്പറേഷൻ അധികൃതരുടെ ഭാഗത്ത് വീഴ്ച, ശുചീകരണ തൊഴിലാളികളെ വിളിച്ചത് അഞ്ചു ദിവസം മുൻപ്

ഭക്ഷണത്തിനായി പിടിവലി, കറിയില്‍ കൈയ്യിട്ടുവാരി ജനം; ബീഹാര്‍ രാഷ്ട്രീയ നേതാവിന്റെ മകളുടെ വിവാഹ ഭക്ഷണ പന്തല്‍ വീഡിയോ വൈറല്‍

ഭക്ഷണത്തിനായി പിടിവലി, കറിയില്‍ കൈയ്യിട്ടുവാരി ജനം; ബീഹാര്‍ രാഷ്ട്രീയ നേതാവിന്റെ മകളുടെ വിവാഹ ഭക്ഷണ പന്തല്‍ വീഡിയോ വൈറല്‍

‘ഏത് സതീശനെയാണ് വിശ്വസിക്കേണ്ടത്?’: വ്യവസായ പാർക്കുകൾ വികസിപ്പിക്കാൻ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച കിൻഫ്ര ഭൂമി: ജോൺ ബ്രിട്ടാസ് എം പി

‘ഏത് സതീശനെയാണ് വിശ്വസിക്കേണ്ടത്?’: വ്യവസായ പാർക്കുകൾ വികസിപ്പിക്കാൻ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച കിൻഫ്ര ഭൂമി: ജോൺ ബ്രിട്ടാസ് എം പി

സംസ്ഥാനത്ത് ഇന്ന് മഴ ശക്തമാകും: ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് മഴ ശക്തമാകും: ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്