ആറ്റുകാൽ പൊങ്കാല അടുപ്പ് മാറ്റൽ വിവാദം; ഭരണസമിതിക്കെതിരെ രൂക്ഷ വിമർശനം, ചുടുകല്ല് ഉപയോഗിച്ചുള്ള അടുപ്പുകൂട്ടൽ വർഷങ്ങളായി തുടരുന്ന ആചാരമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല അടുപ്പ് മാറ്റൽ വിവാദം, ഭരണസമിതിക്കെതിരെ വിമർശനം ശക്തമാകുന്നു. തീരുമാനം അശാസ്ത്രീയമെന്ന നിലപാടിലുറച്ച് പ്രതിപക്ഷം. ചുടുകല്ലു ഉപയോഗിച്ചുള്ള അടുപ്പുകൂട്ടൽ വർഷങ്ങളായി തുടരുന്ന ആചാരമെന്നും പ്രതിപക്ഷം. വിവാദം തണുപ്പിക്കാൻ ശ്രമം തുടർന്ന് ഭരണസമിതി. മേയർ പങ്കുവെച്ചത് പൊങ്കാലയുമായി ബന്ധപ്പെട്ട അവലോകനയോഗത്തിൽ ഉയർന്നുവന്ന അഭിപ്രായമെന്ന നിലപാടിലാണ് ആറ്റുകാൽ ഭരണസമിതി.ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഇഷ്ടിക അടുപ്പുകള്‍ക്ക് പകരം സ്റ്റീല്‍ അടുപ്പുകള്‍ ഉപയോഗിക്കുന്നതു സംബന്ധിച്ച് അവസാന തീരുമാനം ആറ്റുകാല്‍ ക്ഷേത്ര ട്രസ്റ്റിന്‍റേതാണെന്ന് തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ വി വി രാജേഷ് ഇന്നലെ വ്യക്തമാക്കിയിരുന്നു.

ഇഷ്ടിക അടുപ്പുകള്‍ക്ക് പകരം വെല്‍ഡ് ചെയ്ത് രൂപപ്പെടുത്തിയ സ്റ്റീല്‍ അടുപ്പുകള്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച് ഒരാശയം മുന്നോട്ടു വയ്ക്കുകമാത്രമാണ് കഴിഞ്ഞ ദിവസം ചെയ്തതെന്ന് രാജേഷ് പറഞ്ഞു. ഇക്കാര്യങ്ങള്‍ വിവാദമാക്കേണ്ടതില്ല. ക്ഷേത്ര ട്രസ്റ്റും ഭക്ത ജനങ്ങളുമാണ് അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത്.പൊങ്കാലയ്ക്ക് ഏത് അടുപ്പു ഉപയോഗിക്കണം, എങ്ങനെയെല്ലാം ആചാരങ്ങള്‍ പാലിച്ച് പൊങ്കാല നടത്തണം എന്നതൊക്കെ അതുമായി ബന്ധപ്പെട്ട ക്ഷേത്ര ഭാരവാഹികളാണ് തീരുമാനമെടുക്കുന്നത്.

അതിലൊന്നും കൈകടത്താന്‍ കോര്‍പ്പറേഷന്‍ തയ്യാറല്ല. പൊങ്കാലയ്‌ക്കെത്തുന്ന ഭക്തര്‍ക്ക് മികച്ച സൗകര്യങ്ങള്‍ ഒരുക്കുക എന്നതാണ് കോര്‍പ്പറേഷന്റെ ചുമതല. അത് കൃത്യമായി നിര്‍വ്വഹിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തും. ഭക്തര്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകാതെ സുഗമമായി പൊങ്കാല നിര്‍വ്വഹിക്കാനുള്ള സാഹചര്യം സൃഷ്ടിക്കും. കുടിവെള്ളമെത്തിക്കുന്നതിനും സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും നഗരം വൃത്തിയായി സൂക്ഷിക്കുന്നതിനും മെഡിക്കല്‍ സേവനങ്ങള്‍ നല്‍കുന്നതിനും എല്ലാം നഗരസഭ മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുമെന്ന് രാജേഷ് വ്യക്തമാക്കി.

ഫെബ്രുവരി 22ന് നടക്കുന്ന പൊങ്കാല സുഗമവും സുരക്ഷിതവുമായി നടത്തുന്നതിനായി വളരെ നേരത്തെ തന്നെ കോര്‍പ്പറേഷന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പൊങ്കാലയ്ക്ക് ചില പ്രദേശങ്ങളില്‍ അനുഭവപ്പെട്ട കുടിവെള്ള ക്ഷാമം ആവര്‍ത്തിക്കാതിരിക്കാന്‍ വാട്ടര്‍ അതോറിറ്റിയുമായി നഗരസഭ ചര്‍ച്ച നടത്തി. ഇതുമായി ബന്ധപ്പെട്ട് പ്രത്യേക യോഗവും ചേരുമെന്നും രാജേഷ് പറഞ്ഞു.

Related Posts

കൊല്ലം ശൂരനാട് പ്ലസ് ടു വിദ്യാർത്ഥിയുടെ ആത്മഹത്യ; പ്രിൻസിപ്പലിന് സ്ഥലംമാറ്റം
  • November 27, 2026

കൊല്ലം: ശൂരനാട് പ്ലസ് ടു വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ പ്രിൻസിപ്പലിനെ സ്ഥലം മാറ്റി ഉത്തരവ്. ഡോ. കെ സന്ധ്യാകുമാരിയെയാണ് സ്ഥലം മാറ്റിയത്. കോഴിക്കോട് ജില്ലയിലേക്കാണ് സ്ഥലം മാറ്റം. പ്ലസ് ടു വിദ്യാർത്ഥി നിരഞ്ജനോട്‌ പ്രിൻസിപ്പൽ മോശമായി പെരുമാറിയതായി വിദ്യാർത്ഥികൾ ആരോപണം ഉയർത്തിയിരുന്നു.സ്കൂൾ യാത്രയ്ക്കിടെ…

Continue reading
നിയമസഭാ സമ്മേളനം നവംബർ 30 മുതൽ ഡിസംബർ 10 വരെ; സന്ദർശകർക്ക് പ്രത്യേക പാസ് ഏർപ്പെടുത്തുമെന്ന് സ്പീക്കർ
  • November 27, 2026

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ മൂന്നാം സമ്മേളനം ഈ മാസം 30 മുതൽ ഡിസംബർ 10 വരെ സമ്മേളിക്കും. പ്രധാനമായും നിയമനിർമാണത്തിനാണ് ഇക്കുറി സഭ സമ്മേളിക്കുന്നതെന്ന് സ്‌പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണ‌ൻ അറിയിച്ചു. 9 ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ സുപ്രധാനമായ നിരവധി ബില്ലുകൾ…

Continue reading

You Missed

സോക്കര്‍ ലോകത്തെ ഞെട്ടിച്ച് ഐസ് ലാന്‍ഡ് ഗോള്‍ കീപ്പറുടെ മരണം; 2016 യൂറോയില്‍ മിന്നുംതാരമായിരുന്നു

സോക്കര്‍ ലോകത്തെ ഞെട്ടിച്ച് ഐസ് ലാന്‍ഡ് ഗോള്‍ കീപ്പറുടെ മരണം; 2016 യൂറോയില്‍ മിന്നുംതാരമായിരുന്നു

ഏര്‍ലിങ് ഹാളണ്ട് ബാഴ്‌സയിലേക്കോ?; ക്ലബ് വിടാന്‍ താരം ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

ഏര്‍ലിങ് ഹാളണ്ട് ബാഴ്‌സയിലേക്കോ?; ക്ലബ് വിടാന്‍ താരം ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

കൊല്ലം ശൂരനാട് പ്ലസ് ടു വിദ്യാർത്ഥിയുടെ ആത്മഹത്യ; പ്രിൻസിപ്പലിന് സ്ഥലംമാറ്റം

കൊല്ലം ശൂരനാട് പ്ലസ് ടു വിദ്യാർത്ഥിയുടെ ആത്മഹത്യ; പ്രിൻസിപ്പലിന് സ്ഥലംമാറ്റം

അത്യാഡംബര ലൈറ്റുകള്‍, ലക്ഷങ്ങള്‍ ചിലവഴിച്ച് മോഡി പിടിപ്പിച്ച ഡൈനിങ് ഏരിയ, ബെഡ്‌റൂമുകള്‍; കെജരിവാളിന്റെ ഔദ്യോഗിക വസതി തുറന്നുകൊടുത്ത് സര്‍ക്കാര്‍

അത്യാഡംബര ലൈറ്റുകള്‍, ലക്ഷങ്ങള്‍ ചിലവഴിച്ച് മോഡി പിടിപ്പിച്ച ഡൈനിങ് ഏരിയ, ബെഡ്‌റൂമുകള്‍; കെജരിവാളിന്റെ ഔദ്യോഗിക വസതി തുറന്നുകൊടുത്ത് സര്‍ക്കാര്‍

”ടെസ്റ്റ് ക്രിക്കറ്റില്‍ അവന്‍ 500 അടിക്കും”; വൈഭവ് സൂര്യവന്‍ഷിയെ കുറിച്ച് കെവിന്‍ പീറ്റേഴ്‌സണ്‍