പ്രതീക്ഷയേറ്റിയ ആസിഫ് അലി ചിത്രം, ബോക്സ് ഓഫീസിൽ വീണോ? ‘ലെവൽ ക്രോസ്’ ഇതുവരെ നേടിയത്

 ‘അഡിയോസ് അമിഗോ’ എന്ന ചിത്രമാണ് ആസിഫ് അലിയുടേതായി റിലീസിന് ഒരുങ്ങുന്നത്. 

പ്രഖ്യാപനം മുതൽ ശ്രദ്ധനേടിയ ആസിഫ് അലി ചിത്രമാണ് ലെവൽ ക്രോസ്. സംവിധായകൻ ജീത്തു ജോസഫ് അവതരിപ്പിച്ച ചിത്രത്തിൽ ഏറെ വ്യത്യസ്തമായ വേഷത്തിലായിരുന്നു ആസിഫ് എത്തിയത്. പ്രമോഷൻ മെറ്റീരിയലുകളിൽ നിന്നും അക്കാര്യം വ്യക്തമായതാണ്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ എത്തിയ ഈ സസ്പെൻസ് ത്രില്ലറിന്റെ ബോക്സ് ഓഫീസ് കളക്ഷൻ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. 

024 ജൂലൈ 26നാണ് ലെവൽ ക്രോസ് തിയറ്ററുകളിൽ എത്തിയത്. റിലീസ് ചെയ്ത് പത്ത് ദിവസം വരെയുള്ള ചിത്രത്തിന്റെ കളക്ഷൻ വിവരമാണ് പ്രമുഖ ബോക്സ് ഓഫീസ് സൈറ്റായ സാക്നിൽക് പുറത്തുവിട്ടിരിക്കുന്നത്. ഇവരുടെ റിപ്പോർട്ട് പ്രകാരം 1.34 കോടി രൂപയാണ് ലെവൽ ക്രോസ് ആ​ഗോളതലത്തിൽ നേടിയിരിക്കുന്നത്. കേരള ബോക്സ് ഓഫീസിൽ നിന്നും ഒൻപത് ലക്ഷം രൂപയാണ് ചിത്രം കളക്ട് ചെയ്തിരിക്കുന്നതെന്നും റിപ്പോർട്ടുണ്ട്. 

നവാഗതനായ അര്‍ഫാസ് അയൂബ് സംവിധാനം ചെയ്ത ചിത്രമാണ് ലെവൽ ക്രോസ്. ജീത്തു ജേസഫിന്റെ സംവിധാന സഹായിയും ശിഷ്യനും കൂടിയാണ് അയൂബ്. ആസിഫ് അലി നായകനായി എത്തിയ ചിത്രത്തിൽ അമല പോൾ ആയിരുന്നു നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്. ഷറഫുദ്ദീനും ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും അര്‍ഫാസ് അയൂബ് തന്നെയാണ്. 

അതേസമയം, ‘അഡിയോസ് അമിഗോ’ എന്ന ചിത്രമാണ് ആസിഫ് അലിയുടേതായി റിലീസിന് ഒരുങ്ങുന്നത്. സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം ഓഗസ്റ്റ് 2ന് തിയറ്ററുകളില്‍ എത്തും. നവാഗതനായ നഹാസ് നാസർ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ വ്യത്യസ്ത കഥപറച്ചിലുമായി എത്തുന്ന സിനിമയാകും അഡിയോസ് അമിഗോ എന്നാണ് വിലയിരുത്തലുകള്‍. 

  • Related Posts

    പടയപ്പയ്ക്ക് രണ്ടാം ഭാഗം പ്രഖ്യാപിച്ച് രജനികാന്ത്
    • December 10, 2025

    കെ എസ് രവികുമാർ സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം പടയപ്പയ്ക്ക് രണ്ടാം ഭാഗം ആലോചനയിലെന്ന് സൂപ്പർസ്റ്റാർ രജനികാന്ത്. രജനികാന്തിന്റെ സിനിമ ജീവിതം അര നൂറ്റാണ്ട് പിന്നിടുന്ന വേളയിലാണ് ചിത്രം റീറിലീസിനൊരുങ്ങുന്നതും അതിനോടനുബന്ധിച്ച് രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നുവെന്ന് സൂപ്പർസ്റ്റാർ വെളിപ്പെടുത്തുന്നത്. “പടയപ്പ…

    Continue reading
    സൂര്യക്ക് പകരം അല്ലുവോ? ഇരുമ്പ് കൈ മായാവി അല്ലു അർജുൻ വെച്ച് ലോകേഷ് കനഗരാജ് സംവിധാനം ചെയ്യുന്നുവെന്ന് റിപ്പോർട്ട്
    • December 4, 2025

    സൂര്യയെ നായകനാക്കി ഹിറ്റ് മേക്കർ ലോകേഷ് കനഗരാജ് സംവിധാനം ചെയ്യാനിരുന്ന സയൻസ് ഫിക്ഷൻ സൂപ്പർഹീറോ ചിത്രം ഇരുമ്പ് കൈ മായാവി നിലവിൽ അല്ലു അർജുൻ നായകനാക്കി ഒരുക്കാൻ സംവിധായകൻ തീരുമാനിച്ചു എന്ന് റിപ്പോർട്ട്. നിലവിൽ ആറ്റ്ലി സംവിധാനം ചെയ്യുന്ന ഫാന്റസി ചിത്രത്തിൽ…

    Continue reading

    You Missed

    45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

    45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

    ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

    ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

    രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

    രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

    തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

    തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

    ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

    ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

    കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം

    കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം