എം ലിജുവിന്റെ ഔദ്യോഗിക വസതി നവീകരണം; 58 ലക്ഷം ചെലവായെന്ന പ്രചാരണം തെറ്റെന്ന് പൊതുമരാമത്ത് വകുപ്പ്


തിരുവനന്തപുരം: മന്ത്രി എം ലിജുവിന്റെ ഔദ്യോഗിക വസതിയുടെ നവീകരണത്തിന് 58 ലക്ഷം രൂപ അനുവദിച്ചെന്ന പ്രചരണം തെറ്റെന്ന് പൊതുമരാമത്ത് വകുപ്പ്. ആദ്യം ഭരണാനുമതി നല്‍കിയ എസ്റ്റിമേറ്റും ചെലവും മന്ത്രിയുടെ ആവശ്യപ്രകാരം കുറച്ചു. ഇതുവരെ ചെലവഴിച്ചത് പത്ത് ലക്ഷം രൂപയില്‍ താഴെ മാത്രമെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ വിശദീകരണം.

എക്‌സൈസ് വകുപ്പ് മന്ത്രിയുടെ ഔദ്യോഗിക വസതിയുടെ നവീകരണത്തിനായി 58.74 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. എന്നാല്‍, അവശ്യം വേണ്ട പ്രവൃത്തികള്‍ മാത്രം ചെയ്താല്‍ മതിയെന്നുള്ള മന്ത്രിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ വീണ്ടും എസ്റ്റിമേറ്റ് റീകാസ്റ്റ് ചെയ്യുകയും തുടര്‍ന്ന് സിവില്‍, പ്രവൃത്തികള്‍ക്കായി 9,84,000 രൂപയും ഇലെക്ട്രിക്കല്‍ വിഭാഗം പ്രവൃത്തികള്‍ക്കായി 20,00,000 രൂപയുടേയും സാങ്കേതികാനുമതി ലഭിച്ചു. ഫൈനല്‍ ബില്‍ പ്രകാരം പ്രവൃത്തികള്‍ക്കായി 978358 രൂപയാണ് സിവില്‍ വിഭാഗം പ്രവൃത്തികള്‍ക്കായി ചിലവഴിച്ചിട്ടുള്ളത്. ഇലക്ട്രിക്കല്‍ വിഭാഗത്തിന് ഈ ഭരണാനുമതിയില്‍ നിന്നും തുക ഒന്നും തന്നെ ചിലവഴിച്ചിട്ടില്ല – എന്നാണ് വ്യക്തമാക്കിയിട്ടുള്ളത്.

Related Posts

മന്ത്രിസഭയിലെ തര്‍ക്കങ്ങള്‍ ചോര്‍ത്തിയെന്ന് ആരോപണം
  • November 19, 2026

തിരുവനന്തപുരം: മന്ത്രി എ പി അനില്‍ കുമാറിനെതിരെ സൈബര്‍ ആക്രമണം. വി ഡി സതീശന്‍ അനുകൂല പേജുകളില്‍ നിന്നാണ് ആക്രമണം. മന്ത്രിസഭയിലെ തര്‍ക്കങ്ങള്‍ മാധ്യമങ്ങള്‍ക്ക് ഉള്‍പ്പെടെ ചോര്‍ത്തി നല്‍കിയെന്ന് ആരോപിച്ചുകൊണ്ടാണ് അധിക്ഷേപ പോസ്റ്റുകള്‍. ( Allegations of leaking cabinet disputes…

Continue reading
കോവളം സ്പാ പീഡനക്കേസ്
  • November 18, 2026

തിരുവനന്തപുരം: കോവളം സ്പാ പീഡനക്കേസിൽ രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ. കേസിലെ 11, 12 പ്രതികളെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ​പൂന്തുറ സ്വദേശി അനിൽ, പുതിയതുറ സ്വദേശി സുധീഷ്. എസ് എന്നിവരാണ് അറസ്റ്റിലായത്. ​അനിലിനെ പൂന്തുറ ഭാഗത്തുനിന്നും സുധീഷിനെ പുതിയതുറ…

Continue reading

You Missed

വോയേജര്‍ 1 ഒരു പ്രകാശദിനം അകലെ

വോയേജര്‍ 1 ഒരു പ്രകാശദിനം അകലെ

എം ലിജുവിന്റെ ഔദ്യോഗിക വസതി നവീകരണം; 58 ലക്ഷം ചെലവായെന്ന പ്രചാരണം തെറ്റെന്ന് പൊതുമരാമത്ത് വകുപ്പ്

എം ലിജുവിന്റെ ഔദ്യോഗിക വസതി നവീകരണം; 58 ലക്ഷം ചെലവായെന്ന പ്രചാരണം തെറ്റെന്ന് പൊതുമരാമത്ത് വകുപ്പ്

മന്ത്രിസഭയിലെ തര്‍ക്കങ്ങള്‍ ചോര്‍ത്തിയെന്ന് ആരോപണം

മന്ത്രിസഭയിലെ തര്‍ക്കങ്ങള്‍ ചോര്‍ത്തിയെന്ന് ആരോപണം

കോവളം സ്പാ പീഡനക്കേസ്

കോവളം സ്പാ പീഡനക്കേസ്

സഹകരണ മേഖലയിലെ ഫണ്ട് ക്രമക്കേടിനെ കുറിച്ച് സംസാരിച്ചപ്പോളാണ് സിപിഐഎം പ്രവർത്തകർ പ്രസംഗം തടസപ്പെടുത്തിയത്, എന്നെ ജനങ്ങൾ ജയിപ്പിച്ചു വിട്ടതാണ്

സഹകരണ മേഖലയിലെ ഫണ്ട് ക്രമക്കേടിനെ കുറിച്ച് സംസാരിച്ചപ്പോളാണ് സിപിഐഎം പ്രവർത്തകർ പ്രസംഗം തടസപ്പെടുത്തിയത്, എന്നെ ജനങ്ങൾ ജയിപ്പിച്ചു വിട്ടതാണ്

സോണിയ ഗാന്ധിയ്ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കുന്നതിന് മുമ്പേ പേര് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടെന്ന ഹര്‍ജി

സോണിയ ഗാന്ധിയ്ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കുന്നതിന് മുമ്പേ പേര് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടെന്ന ഹര്‍ജി