മന്ത്രിസഭയിലെ തര്‍ക്കങ്ങള്‍ ചോര്‍ത്തിയെന്ന് ആരോപണം


തിരുവനന്തപുരം: മന്ത്രി എ പി അനില്‍ കുമാറിനെതിരെ സൈബര്‍ ആക്രമണം. വി ഡി സതീശന്‍ അനുകൂല പേജുകളില്‍ നിന്നാണ് ആക്രമണം. മന്ത്രിസഭയിലെ തര്‍ക്കങ്ങള്‍ മാധ്യമങ്ങള്‍ക്ക് ഉള്‍പ്പെടെ ചോര്‍ത്തി നല്‍കിയെന്ന് ആരോപിച്ചുകൊണ്ടാണ് അധിക്ഷേപ പോസ്റ്റുകള്‍. ( Allegations of leaking cabinet disputes A. P. Anil Kumar faces cyberattack)

ഇന്നലെ മന്ത്രിസഭാ യോഗത്തിലെ തര്‍ക്കങ്ങള്‍ വാര്‍ത്തയായതിന് പിന്നാലെയാണ് വി ഡി സതീശന്‍ അനുകൂല പേജുകളില്‍ നിന്ന് അനില്‍ കുമാറിനെ ലക്ഷ്യംവച്ച് പോസ്റ്റുകള്‍ വന്നത്. മന്ത്രിസഭയിലെ രഹസ്യങ്ങള്‍ ചോര്‍ത്തിയതാര് എന്ന് ചോദിച്ചുകൊണ്ടുള്ള ഒരു കാര്‍ഡ് വിഡിഎസ് ബ്രിഗേഡ് പേജില്‍ എത്തുകയും അതിന് കീഴെ എപി അനില്‍ കുമാറിനെ അധിക്ഷേപിച്ച് നിരവധി കമന്റുകള്‍ എത്തുകയുമായിരുന്നു. പിന്നാലെ മറ്റ് ചില പേജുകളിലും സമാനമായ ആക്ഷേപങ്ങള്‍ ഉയര്‍ന്നു. വി ഡി സതീശന്‍ അനുകൂല പേജുകളില്‍ കെ സി പക്ഷത്തിനെതിരെ അതിരൂക്ഷ വിമര്‍ശനങ്ങളാണ് ഒളിഞ്ഞും തെളിഞ്ഞും ഈ അടുത്ത ദിവസങ്ങളിലായി വരുന്നത്. കെ സി പക്ഷത്തെ ഒറ്റുകാര്‍ എന്ന് അധിക്ഷേപിച്ചുകൊണ്ടാണ് ഇത്തരം പേജുകളിലെ പല കമന്റുകളും.

കെ സി വിഭാഗത്തിന്റെ ഏറ്റവും പ്രധാനികളില്‍ ഒരാളാണ് മുതിര്‍ന്ന നേതാവായ എ പി അനില്‍ കുമാര്‍. മുന്നണിക്കുള്ളിലേയും മന്ത്രിസഭയിലേയും അഭിപ്രായ ഭിന്നതകള്‍ മറനീക്കി പുറത്തുവരുന്നതിനോടൊപ്പം സൈബര്‍ ഇടത്ത് പരസ്പരം സൈബര്‍ ആക്രമണം നടത്തുന്ന നിലയിലേക്കും കാര്യങ്ങള്‍ എത്തുന്നുവെന്നതിന്റെ തെളിവുകൂടിയാണ് ഇത്തരം പോസ്റ്റുകള്‍.

Related Posts

എം ലിജുവിന്റെ ഔദ്യോഗിക വസതി നവീകരണം; 58 ലക്ഷം ചെലവായെന്ന പ്രചാരണം തെറ്റെന്ന് പൊതുമരാമത്ത് വകുപ്പ്
  • November 19, 2026

തിരുവനന്തപുരം: മന്ത്രി എം ലിജുവിന്റെ ഔദ്യോഗിക വസതിയുടെ നവീകരണത്തിന് 58 ലക്ഷം രൂപ അനുവദിച്ചെന്ന പ്രചരണം തെറ്റെന്ന് പൊതുമരാമത്ത് വകുപ്പ്. ആദ്യം ഭരണാനുമതി നല്‍കിയ എസ്റ്റിമേറ്റും ചെലവും മന്ത്രിയുടെ ആവശ്യപ്രകാരം കുറച്ചു. ഇതുവരെ ചെലവഴിച്ചത് പത്ത് ലക്ഷം രൂപയില്‍ താഴെ മാത്രമെന്നാണ്…

Continue reading
കോവളം സ്പാ പീഡനക്കേസ്
  • November 18, 2026

തിരുവനന്തപുരം: കോവളം സ്പാ പീഡനക്കേസിൽ രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ. കേസിലെ 11, 12 പ്രതികളെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ​പൂന്തുറ സ്വദേശി അനിൽ, പുതിയതുറ സ്വദേശി സുധീഷ്. എസ് എന്നിവരാണ് അറസ്റ്റിലായത്. ​അനിലിനെ പൂന്തുറ ഭാഗത്തുനിന്നും സുധീഷിനെ പുതിയതുറ…

Continue reading

You Missed

വോയേജര്‍ 1 ഒരു പ്രകാശദിനം അകലെ

വോയേജര്‍ 1 ഒരു പ്രകാശദിനം അകലെ

എം ലിജുവിന്റെ ഔദ്യോഗിക വസതി നവീകരണം; 58 ലക്ഷം ചെലവായെന്ന പ്രചാരണം തെറ്റെന്ന് പൊതുമരാമത്ത് വകുപ്പ്

എം ലിജുവിന്റെ ഔദ്യോഗിക വസതി നവീകരണം; 58 ലക്ഷം ചെലവായെന്ന പ്രചാരണം തെറ്റെന്ന് പൊതുമരാമത്ത് വകുപ്പ്

മന്ത്രിസഭയിലെ തര്‍ക്കങ്ങള്‍ ചോര്‍ത്തിയെന്ന് ആരോപണം

മന്ത്രിസഭയിലെ തര്‍ക്കങ്ങള്‍ ചോര്‍ത്തിയെന്ന് ആരോപണം

കോവളം സ്പാ പീഡനക്കേസ്

കോവളം സ്പാ പീഡനക്കേസ്

സഹകരണ മേഖലയിലെ ഫണ്ട് ക്രമക്കേടിനെ കുറിച്ച് സംസാരിച്ചപ്പോളാണ് സിപിഐഎം പ്രവർത്തകർ പ്രസംഗം തടസപ്പെടുത്തിയത്, എന്നെ ജനങ്ങൾ ജയിപ്പിച്ചു വിട്ടതാണ്

സഹകരണ മേഖലയിലെ ഫണ്ട് ക്രമക്കേടിനെ കുറിച്ച് സംസാരിച്ചപ്പോളാണ് സിപിഐഎം പ്രവർത്തകർ പ്രസംഗം തടസപ്പെടുത്തിയത്, എന്നെ ജനങ്ങൾ ജയിപ്പിച്ചു വിട്ടതാണ്

സോണിയ ഗാന്ധിയ്ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കുന്നതിന് മുമ്പേ പേര് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടെന്ന ഹര്‍ജി

സോണിയ ഗാന്ധിയ്ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കുന്നതിന് മുമ്പേ പേര് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടെന്ന ഹര്‍ജി