തിരുവനന്തപുരത്ത് ഓടുന്ന ട്രെയിനിൽ ലൈംഗികാതിക്രമം, പ്രതി പിടിയിൽ


തിരുവനന്തപുര: ഓടുന്ന ട്രെയിനിൽ ലൈംഗികാതിക്രമം. ഇന്ന് രാവിലെ മലബാർ എക്സ്പ്രസിൽ വച്ചാണ് യുവതിക്ക് അതിക്രമം നേരിട്ടത്. ട്രെയിനിനു അകത്ത് വച്ചു യുവതിയോട് ലൈംഗികാതിക്രമം കാണിക്കുകയായിരുന്നു. ആറ്റിങ്ങൽ സ്വദേശി വിജീഷ്, പേട്ട റെയിൽവേ സ്റ്റേഷനിൽ പിടിയിലായി. പേട്ട പ്ലാറ്റ്ഫോമിൽ ഇറങ്ങിയ യുവതിയെ മർദിച്ചെന്നും പരാതി. പൊലീസിനെ അറിയിക്കുമെന്ന് പറഞ്ഞതിനായിരുന്നു റെയിൽവേ സ്റ്റേഷനിൽവെച്ച് ക്രൂര മർദനം. ട്രെയിനിലേക്ക് അടിയിലേക്ക് വലിച്ചിടാൻ ശ്രമമുണ്ടായെന്ന് പീഡനം നേരിട്ട പെൺകുട്ടി പറഞ്ഞു.

തിരുവനന്തപുരം ചിറയിൻകീഴിൽ നിന്ന് പേട്ടയിലേക്ക് യാത്ര ചെയ്യുകയായിരുന്നു യുവതി. ഇതിനിടെയാണ് ലൈംഗികാതിക്രമം ഉണ്ടായത്. ട്രെയിനിൽ വെച്ച് യുവതി ഇത് പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും ലൈംഗികാതിക്രമവും ലൈംഗിക ചേഷ്ടയും പ്രതി തുടരുകയായിരുന്നു. പേട്ട റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയപ്പോഴാണ് പ്രതി ക്രൂരമായി മർദിച്ചത്. ഇത് കൂടി പൊലീസിൽ പറയെടി എന്ന് പറഞ്ഞായിരുന്നു മർദനം. മുഖത്ത് ഇടിക്കുകയും തള്ളി പ്ലാറ്റ്‌ഫോമിൽ ഇടുകയുമായിരുന്നു. കാല് പൊക്കി ചവിട്ടാൻ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്‌ഫോമിലുണ്ടായിരുന്ന മറ്റ് യാത്രക്കാർ ഇടപെടുകയായിരുന്നുവെന്ന് യുവതി പറഞ്ഞു.

Related Posts

സംഭവം 10 വയസുകാരിയെ രക്ഷിക്കാൻ ശ്രമക്കുന്നതിനിടെ
  • October 31, 2026

പാലക്കാട്: കാവശേരിയിൽ പതിനാറുകാരന്റെ കുത്തേറ്റ് മുത്തച്ഛൻ മരിച്ചു. വാഴക്കച്ചിറ സുലൈമാൻ(65) ആണ് മരിച്ചത്. ഇക്കഴിഞ്ഞ 19 ന് കാവശ്ശേരിയിലെ വീട്ടിൽ വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം. ചികിത്സയിൽ‌ കഴിയവേയാണ് സുലൈമാൻ മരിച്ചത്. സുലൈമാന്റെ മകളുടെ മകനാണ് 16 കാരൻ. സഹോദരിയുമായി തർക്കത്തിനിടെ കത്തികൊണ്ട്…

Continue reading
മലപ്പുറത്ത് എംഎസ്എഫ് സംസ്ഥാന സെക്രട്ടറിയുടെ വീട്ടിലേക്ക് പെട്രോള്‍ ബോംബെറിഞ്ഞു
  • October 30, 2026

തിരൂര്‍: മലപ്പുറത്ത് എംഎസ്എഫ് നേതാവിന്റെ വീടിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞു. സംസ്ഥാന സെക്രട്ടറി സുഫിയാന്‍ വില്ലന്റെ ചാപ്പനങ്ങാടിയിലെ വീടിന് നേരെയാണ് ആക്രമണം. പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു അക്രമം. എംഎസ്എഫ് നേതാവിന്റെ വീടിന് നേരെയുണ്ടായ ആക്രമണം കാലിക്കറ്റ് സര്‍വകലാശാലയില്‍ യുഡിഎസ്എഫും എംഎസ്എഫും തമ്മിലുണ്ടായ…

Continue reading

You Missed

വേണ്ട സുരക്ഷ നൽകിയില്ല, രാജീവ് ഗാന്ധി വധത്തിൽ വി പി സിങ് സർക്കാരിന് വിമർശനം

വേണ്ട സുരക്ഷ നൽകിയില്ല, രാജീവ് ഗാന്ധി വധത്തിൽ വി പി സിങ് സർക്കാരിന് വിമർശനം

പുനര്‍നിയമിക്കപ്പെട്ട വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങള്‍ ബാധകം

പുനര്‍നിയമിക്കപ്പെട്ട വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങള്‍ ബാധകം

ആരുനേടി ഇന്നത്തെ കോടി? അറിയാം സ്ത്രീ ശക്തി SS 545 ലോട്ടറിയുടെ സമ്പൂര്‍ണഫലം

ആരുനേടി ഇന്നത്തെ കോടി? അറിയാം സ്ത്രീ ശക്തി SS 545 ലോട്ടറിയുടെ സമ്പൂര്‍ണഫലം

ലോകത്തിനൊപ്പം കേരളവും മാറണം, ഉന്നത വിദ്യാഭ്യാസരംഗത്ത് പുതിയ കോഴ്‌സുകൾ കൂടുതൽ തൊഴിൽ കൊണ്ടുവരും

ലോകത്തിനൊപ്പം കേരളവും മാറണം, ഉന്നത വിദ്യാഭ്യാസരംഗത്ത് പുതിയ കോഴ്‌സുകൾ കൂടുതൽ തൊഴിൽ കൊണ്ടുവരും

പരീക്ഷാ ക്രമക്കേട്: എം ആര്‍ ബൈജു ഇന്ന് എസ്‌ഐടിക്ക് മുന്നില്‍ ഹാജരാകില്ല

പരീക്ഷാ ക്രമക്കേട്: എം ആര്‍ ബൈജു ഇന്ന് എസ്‌ഐടിക്ക് മുന്നില്‍ ഹാജരാകില്ല

തിരുവനന്തപുരത്ത് ഓടുന്ന ട്രെയിനിൽ ലൈംഗികാതിക്രമം, പ്രതി പിടിയിൽ

തിരുവനന്തപുരത്ത് ഓടുന്ന ട്രെയിനിൽ ലൈംഗികാതിക്രമം, പ്രതി പിടിയിൽ