ഡോക്ടര്‍ ജോണ്‍സണ്‍ വര്‍ഗീസിനെതിരെ കേസ്; ഇയാളുടെ ഫോണില്‍ 12 സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങള്‍


കൊച്ചി: ബലാത്സംഗക്കേസ് പ്രതിയായ ഡോക്ടര്‍ ജോണ്‍സണ്‍ വര്‍ഗീസ് പകര്‍ത്തിയ സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങള്‍ കണ്ടെത്തി പൊലീസ്. ഇയാളുടെ ഫോണില്‍ 12 സ്ത്രീകളുടെ ദൃശ്യങ്ങളുണ്ടായിരുന്നു. ഡോക്ടര്‍ ഒളിവിലാണെന്നാണ് വിവരം. കേസിന് പിന്നാലെ ഇയാളെ പുറത്താക്കിയതായി ആസ്റ്റര്‍ മെഡിസിറ്റി അധികൃതര്‍ അറിയിച്ചു. (Police found private footage of women recorded by Dr. Johnson Varghese)

പരാതിക്കാരി തന്നെ ഇയാളുടെ ഫോണ്‍ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇത് പരിശോധിച്ചതില്‍ നിന്നാണ് പൊലീസിന് ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. മദ്യം നല്‍കി ബലാത്സംഗം ചെയ്ത ശേഷം ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയെന്ന് പരാതിക്കാരി പൊലീസിനോട് പറഞ്ഞിരുന്നു. പരാതികള്‍ വരുന്നതിന് അനുസരിച്ച് കൂടുതല്‍ കേസുകളെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.

ആദ്യഘട്ടത്തില്‍ യുവഡോക്ടറെ ഒരു സംഘം മര്‍ദിച്ചതിലായിരുന്നു കടവന്ത്ര പൊലീസ് കേസെടുത്തിരുന്നത്. ഇത് അന്വേഷിക്കുന്ന വേളയിലാണ് ഡോക്ടര്‍ നടത്തിയ ലൈംഗിക ചൂഷണത്തിന്റേയും ബലാത്സംഗത്തിന്റേയും വിവരങ്ങള്‍ പുറത്തെത്തിയത്. യുവനടിയുടെ ബന്ധുവിനെ പൊലീസ് മദ്യംനല്‍കി ബലാത്സംഗം ചെയ്‌തെന്ന പരാതിയിലാണ് പൊലീസ് നിര്‍ണായകമായ പല വിവരങ്ങളും കണ്ടെത്തിയിരിരിക്കുന്നത്. ഡോക്ടറില്‍ നിന്ന് യുവനടി തട്ടിയെടുത്തു എന്ന് പറയുന്ന ഫോണ്‍ കേന്ദ്രീകരിച്ചാണ് പൊലീസ് പരിശോധനകള്‍ നടത്തുന്നത്. മര്‍ദനക്കേസില്‍ യുവനടിയും ബിപിന്‍ പെരുമ്പള്ളിയും ഉള്‍പ്പെടെയുള്ളവരുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയിലെത്തുകയുമാണ്.

Related Posts

ഗ്യാനേഷ് കുമാർ തുടരുന്നിടത്തോളം നീതിയുക്തമായ തിരഞ്ഞെടുപ്പ് പ്രക്രിയ നടക്കില്ല, പോരാട്ടം തുടരും
  • November 7, 2026

കൊച്ചി: ഗ്യാനേഷ് കുമാറിനെതിരെ ജന്തർ മന്തർ അറ്റ് കൊച്ചി എന്ന പേരിൽ സിജെപിയുടെ പ്രതിഷേധം. മറൈൻ ഡ്രൈവ് മുതൽ രാജേന്ദ്ര മൈതാനി വരെയാണ് ജാഥ. നടൻ പ്രകാശ് രാജ് ജാഥയിൽ പങ്കെടുക്കുന്നുണ്ട്. സിജെപി സ്ഥാപകൻ അഭിജിത് ദീപ്‌കെ കൊച്ചിയിലെത്തി. പരിപാടിയിൽ അതിഥിയായാണ്…

Continue reading
സീറാം സാംബശിവ റാവു പുണ്യാളനെന്ന് തെളിയിക്കാന്‍ നോക്കുകയാണ് സിപിഐഎം
  • November 7, 2026

മുന്‍ എക്‌സൈസ് കമ്മീഷണര്‍ സീറാം സാംബശിവ റാവുവിനെതിരെ അബിന്‍ വര്‍ക്കി എംഎല്‍എ. സീറാം സാംബശിവ റാവു പുണ്യാളന്‍ ആണെന്ന് തെളിയിക്കാന്‍ സിപിഐഎം ശ്രമിക്കുകയാണെന്ന് അബിന്‍ വര്‍ക്കി ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിച്ചു. മദ്യനയത്തിന് മുന്‍പ് ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനം മറികടന്നയാളാണ്…

Continue reading

You Missed

ഗ്യാനേഷ് കുമാർ തുടരുന്നിടത്തോളം നീതിയുക്തമായ തിരഞ്ഞെടുപ്പ് പ്രക്രിയ നടക്കില്ല, പോരാട്ടം തുടരും

ഗ്യാനേഷ് കുമാർ തുടരുന്നിടത്തോളം നീതിയുക്തമായ തിരഞ്ഞെടുപ്പ് പ്രക്രിയ നടക്കില്ല, പോരാട്ടം തുടരും

സീറാം സാംബശിവ റാവു പുണ്യാളനെന്ന് തെളിയിക്കാന്‍ നോക്കുകയാണ് സിപിഐഎം

സീറാം സാംബശിവ റാവു പുണ്യാളനെന്ന് തെളിയിക്കാന്‍ നോക്കുകയാണ് സിപിഐഎം

പെട്രോളില്‍ 31% എഥനോള്‍ കണ്ടെത്തിയെന്ന കര്‍ണാടകയുടെ വാദം തള്ളി എണ്ണക്കമ്പനികള്‍

പെട്രോളില്‍ 31% എഥനോള്‍ കണ്ടെത്തിയെന്ന കര്‍ണാടകയുടെ വാദം തള്ളി എണ്ണക്കമ്പനികള്‍

സൗദിയിലെ ജിമ്മുകളിലും സ്‌പോര്‍ട്‌സ് സെന്ററുകളിലും സ്വദേശിവത്ക്കരണം കര്‍ശനമാക്കുന്നു

സൗദിയിലെ ജിമ്മുകളിലും സ്‌പോര്‍ട്‌സ് സെന്ററുകളിലും സ്വദേശിവത്ക്കരണം കര്‍ശനമാക്കുന്നു

ഡോക്ടര്‍ ജോണ്‍സണ്‍ വര്‍ഗീസിനെതിരെ കേസ്; ഇയാളുടെ ഫോണില്‍ 12 സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങള്‍

ഡോക്ടര്‍ ജോണ്‍സണ്‍ വര്‍ഗീസിനെതിരെ കേസ്; ഇയാളുടെ ഫോണില്‍ 12 സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങള്‍

എക്‌സൈസ് കമ്മീഷണര്‍ സ്ഥാനത്തുനിന്ന് മാറ്റിയതില്‍ സീറാം സാംബശിവറാവുവിന് കടുത്ത അതൃപ്തി

എക്‌സൈസ് കമ്മീഷണര്‍ സ്ഥാനത്തുനിന്ന് മാറ്റിയതില്‍ സീറാം സാംബശിവറാവുവിന് കടുത്ത അതൃപ്തി