നടപടി ട്രംപിന്റെ ഉത്തരവ് പ്രകാരമെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്


വാഷിങ്ടണ്‍: ഇറാനെതിരെ യുദ്ധം പുനരാരംഭിക്കാന്‍ അമേരിക്കന്‍ സൈന്യം ഒരുങ്ങുന്നുവെന്ന് ദ ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവ് പ്രകാരമാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്. യുഎസ്എസ് റൂസ്വെല്‍റ്റ് വിമാനവാഹിനിക്കപ്പലും നാല് പടക്കപ്പലുകളും പശ്ചിമേഷ്യയിലേക്ക് നീങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. (US military preparing to resume war against Iran New York Times reports)

ഖഷാം ദ്വീപിനു മുകളിലൂടെ പറന്ന യുഎസ് ചാര ഡ്രോണുകള്‍ തകര്‍ത്തതായി ഐആര്‍ജിസി അറിയിച്ചു. എംക്യുഎം-170 രഹസ്യാന്വേഷണ ഡ്രോണുകളാണ് വെടിവച്ചിട്ടത്. അമേരിക്ക തങ്ങളുടെ ഏഴ് ആവശ്യങ്ങള്‍ അംഗീകരിക്കുന്ന പക്ഷം ചര്‍ച്ച ചെയ്യുന്നതിനായി ഇറാന്‍ ഖത്തര്‍ വഴി ഒരു ആണവ നിര്‍ദ്ദേശം അയച്ചതായി ഒരു മുതിര്‍ന്ന ഇറാനിയന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. നിര്‍ദേശം അമേരിക്ക പരിശോധിച്ചു വരികയാണെന്നും ഉദ്യോഗസ്ഥന്‍ അറിയിച്ചു. അതിനിടെ ഇറാനും റഷ്യയും പ്രകൃതി വാതകം കൊണ്ടുപോകുന്നതിനായി പൈപ്പ്ലൈനുകള്‍ നിര്‍മ്മിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തതായി വിവരമുണ്ട്. ഇറാന്‍ ദേശീയ സുരക്ഷാ മേധാവി മൊഹ്സെന്‍ റെസായിയും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും തമ്മില്‍ മോസ്‌കോയില്‍ നടന്ന കൂടിക്കാഴ്ചയിലാണ് തീരുമാനം.

യുഎസ് ആക്രമണത്തെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി സൗദി അറേബ്യ, ഒമാന്‍, ഖത്തര്‍ എന്നിവിടങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ഫോണില്‍ സംസാരിച്ചു. ഹോര്‍മുസ് കടലിടുക്കിലെ അനധികൃത ജലപാത വഴി കടന്നുപോകാന്‍ ശ്രമിച്ച അഞ്ച് എണ്ണ ടാങ്കറുകളും ഒരു ടഗ് ബോട്ടും തീപിടിച്ചതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് അറിയിച്ചു. അതേസമയം മദീനയ്ക്കു നേരെ ഹൂതികള്‍ തൊടുത്ത മിസൈല്‍ തടുത്തതായി യെമന്‍ ഔദ്യോഗിക സര്‍ക്കാര്‍ അറിയിച്ചു.

Related Posts

‘ട്രംപിന് വൻതിരിച്ചടി, ഗ്യാനേഷ് കുമാര്‍ ഉണ്ടായിരുന്നെങ്കിൽ ഈ ഗതി വരില്ലായിരുന്നു’; പരിഹാസവുമായി അഭിജീത് ദീപ്‍കെ
  • November 4, 2026

ഡൽഹി: യു.എസ്. ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടിനൽകി ടെക്സസിലും കാൻസസിലും ഡെമോക്രാറ്റുകളുടെ ചരിത്രവിജയം. പതിറ്റാണ്ടുകളായി റിപ്പബ്ലിക്കൻ പാർട്ടിയുടെ ശക്തികേന്ദ്രങ്ങളായിരുന്ന ഇരുസംസ്ഥാനങ്ങളിലും സെനറ്റ് സീറ്റുകൾ പിടിച്ചെടുത്താണ് ഡെമോക്രാറ്റുകൾ രാഷ്ട്രീയ ചരിത്രം തിരുത്തിയത്. വിഷയത്തിൽ ഡോണൾഡ് ട്രംപിനെ പരിഹസിച്ച് സിജെപി സ്ഥാപകൻ…

Continue reading
ഉറച്ച റിപ്പബ്ലിക്കൻ കോട്ടകൾ ഇളകി; സെനറ്റിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് മുന്നേറ്റം
  • November 4, 2026

അമേരിക്കയിൽ ഇടക്കാല തിരഞ്ഞെടുപ്പിൽ ജനപ്രതിനിധിസഭയിൽ 36 ഇടങ്ങളിൽ ഡെമോക്രോറ്റുകൾക്ക് വിജയം.15 ഇടങ്ങളിൽ റിപ്പബ്ലിക്കൻ പാർട്ടിയും വിജയിച്ചു. നോർത്ത് കരോലിനയിലെ സെനറ്റ് തിരഞ്ഞെടുപ്പിൽ മുൻ ഡെമോക്രാറ്റിക് ഗവർണർ റോയ് കൂപ്പർ അട്ടിമറി വിജയം നേടി. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനും റിപ്പബ്ലിക്കൻ പാർട്ടിക്കും…

Continue reading

You Missed

തച്ചങ്കരിക്ക് വീണ്ടും കോടതി വിമര്‍ശനം

തച്ചങ്കരിക്ക് വീണ്ടും കോടതി വിമര്‍ശനം

എക്‌സൈസ് കമ്മിഷണര്‍ സീറാം സാംബശിവറാവുവിനെ മാറ്റി

എക്‌സൈസ് കമ്മിഷണര്‍ സീറാം സാംബശിവറാവുവിനെ മാറ്റി

നടപടി ട്രംപിന്റെ ഉത്തരവ് പ്രകാരമെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്

നടപടി ട്രംപിന്റെ ഉത്തരവ് പ്രകാരമെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്

ഇന്നും നല്ല മഴയും കാറ്റുമുണ്ടാകും; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

ഇന്നും നല്ല മഴയും കാറ്റുമുണ്ടാകും; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ എംആര്‍ അജിത് കുമാറിനെതിരെ വകുപ്പ് തല അന്വേഷണം

അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ എംആര്‍ അജിത് കുമാറിനെതിരെ വകുപ്പ് തല അന്വേഷണം

കെ കെ ജയചന്ദ്രന്‍ ജനറല്‍ സെക്രട്ടറി ആകും; വി ശിവന്‍കുട്ടി ട്രഷറര്‍ സ്ഥാനത്തേക്ക്

കെ കെ ജയചന്ദ്രന്‍ ജനറല്‍ സെക്രട്ടറി ആകും; വി ശിവന്‍കുട്ടി ട്രഷറര്‍ സ്ഥാനത്തേക്ക്