മന്ത്രി അറിയാതെ പുതിയ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയ സംഭവം: വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍


തിരുവനന്തപുരം: മന്ത്രി അറിയാതെ പുതിയ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയ സംഭവത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍. രണ്ട് ഉദ്യോഗസ്ഥര്‍ സാമ്പത്തിക ഇടപാട് നടത്തിയെന്ന് വിവരം. ഉദ്യോഗസ്ഥര്‍ മുമ്പും സമാനമായ സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടുണ്ടോ എന്നത് പരിശോധിക്കും.

അപേക്ഷ നല്‍കി 24 മണിക്കൂറുകള്‍ക്കുള്ളില്‍ ആണ് ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയത്. മൂവാറ്റുപുഴയിലെ ബാര്‍ ലൈസന്‍സിന് അപേക്ഷിച്ചത് ജൂണ്‍ 23നാണ്. ജൂണ്‍ 24ന് ലൈസന്‍സ് നല്‍കി.

സംഭവത്തില്‍ ലൈസന്‍സ് നല്‍കിയ രണ്ട് ഡെപ്യൂട്ടി കമ്മീഷണര്‍ സസ്‌പെന്‍ഷനിലാണ്. വീര്യം കൂടിയ വൈനിന് അനുമതി നല്‍കിയ വിവാദം കെട്ടടങ്ങിയതിന് പിന്നാലെയാണ് പുതിയ ബാറുകള്‍ക്ക് അനുമതി നല്‍കിയ രണ്ട് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ സസ്‌പെന്‍ഷനില്‍ ആകുന്നത്. ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകളുടെ ലൈസന്‍സ് തരം മാറ്റിയാണ് അനുമതി നല്‍കിയത്. എറണാകുളം ഡെപ്യൂട്ടി കമ്മീഷണര്‍ പി.കെ സതീഷ്,
കോട്ടയം ഇന്‍- ചാര്‍ജുള്ള പത്തനംതിട്ട ഡിസി ഷിബു പി.എല്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. മന്ത്രി അറിയാത്ത തരത്തില്‍ സിസ്റ്റം ഉണ്ടാക്കി വെച്ചാല്‍ മന്ത്രി അത് തിരുത്തുമെന്നും സര്‍ക്കാര്‍ നയം അനുസരിച്ചു മാത്രമേ ഇനി എന്ത് തീരുമാനങ്ങളും ഉണ്ടാകൂ എന്നും എക്‌സൈസ് മന്ത്രി എം ലിജു മുന്നറിയിപ്പ് നല്‍കിയിരുന്നു.

യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയും പുറത്തു വരുന്നതിനു മുന്‍പായി പുതിയ ബാറുകള്‍ക്ക് അനുമതി നല്‍കാന്‍ പാടില്ല എന്ന നിര്‍ദ്ദേശം നിലനില്‍ക്കെകയാണ് ഉദ്യോഗസ്ഥരുടെ ഇടപെടല്‍ നടന്നത്. ഫോര്‍ട്ടി വൈന്‍ വിവാദത്തില്‍ ചാലക്കുടിയിലെ ബേക്കറിക്ക് ലൈസന്‍സ് നല്‍കിയ ഉദ്യോഗസ്ഥനെയും നേരത്തെ മാറ്റിനിര്‍ത്തിയിരുന്നു.

Related Posts

അപേക്ഷിച്ച് 24 മണിക്കൂറിനുള്ളില്‍ ബാര്‍ ലൈസന്‍സ് കിട്ടുന്നതില്‍ അസ്വഭാവികതയുണ്ട്, അതാണ് നടപടിയെടുത്തത്;മന്ത്രി എം ലിജു
  • November 2, 2026

ഡല്‍ഹി: മന്ത്രി അറിയാതെ മൂന്ന് പുതിയ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയ സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുമായി എക്‌സൈസ് മന്ത്രി എം ലിജു. കഴിഞ്ഞ സര്‍ക്കാര്‍ നടത്തിയ വൃത്തിക്കേടുകള്‍ തുടരാനല്ല യുഡിഎഫ് സര്‍ക്കാരെന്നും, സര്‍ക്കാര്‍ നയം ഉദ്യോഗസ്ഥര്‍ അറിഞ്ഞിരിക്കണമെന്നും മന്ത്രി പറഞ്ഞു. സംഭവത്തില്‍ സമഗ്ര…

Continue reading
ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപിനെ സർവീസിൽ നിന്ന് നീക്കണം, സർക്കാരിന് കത്ത് നൽകാൻ നഗരസഭ
  • October 31, 2026

തിരുവനന്തപുരം: കോവളം സ്പാ പീഡനക്കേസിലെ പ്രതിയായ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപിനെ സർവീസിൽ നിന്ന് നീക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടാൻ തിരുവനന്തപുരം കോർപ്പറേഷൻ. ഇക്കാര്യം ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകാൻ കൗൺസിൽയോഗം ഏകകണ്ഠമായി തീരുമാനിച്ചു. നേരത്തെ സ്പാ പീഡനക്കേസിൽ അറസ്റ്റിലായ ഹെൽത്ത് ഇൻസ്പെക്ടർ മായയെ…

Continue reading

You Missed

അപേക്ഷിച്ച് 24 മണിക്കൂറിനുള്ളില്‍ ബാര്‍ ലൈസന്‍സ് കിട്ടുന്നതില്‍ അസ്വഭാവികതയുണ്ട്, അതാണ് നടപടിയെടുത്തത്;മന്ത്രി എം ലിജു

അപേക്ഷിച്ച് 24 മണിക്കൂറിനുള്ളില്‍ ബാര്‍ ലൈസന്‍സ് കിട്ടുന്നതില്‍ അസ്വഭാവികതയുണ്ട്, അതാണ് നടപടിയെടുത്തത്;മന്ത്രി എം ലിജു

രാത്രി 11:30നും പുലർച്ചെ നാലിനും ഇടയിൽ ആന്ധ്രയിൽ കരതൊടും

രാത്രി 11:30നും പുലർച്ചെ നാലിനും ഇടയിൽ ആന്ധ്രയിൽ കരതൊടും

ഡോണള്‍ഡ് ട്രംപിന് നിര്‍ണായകം: അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പ് നാളെ

ഡോണള്‍ഡ് ട്രംപിന് നിര്‍ണായകം: അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പ് നാളെ

മന്ത്രി അറിയാതെ പുതിയ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയ സംഭവം: വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍

മന്ത്രി അറിയാതെ പുതിയ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയ സംഭവം: വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍

ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപിനെ സർവീസിൽ നിന്ന് നീക്കണം, സർക്കാരിന് കത്ത് നൽകാൻ നഗരസഭ

ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപിനെ സർവീസിൽ നിന്ന് നീക്കണം, സർക്കാരിന് കത്ത് നൽകാൻ നഗരസഭ

‘പ്രതിപക്ഷത്തിന്റെ വോട്ട് വെട്ടി അധികാരം പിടിക്കുന്നു, ഗ്യാനേഷ് കുമാറിനെ പുറത്താക്കണം’; ജനകീയ ഇംപീച്ച്‌മെൻ്റ് തുടങ്ങി

‘പ്രതിപക്ഷത്തിന്റെ വോട്ട് വെട്ടി അധികാരം പിടിക്കുന്നു, ഗ്യാനേഷ് കുമാറിനെ പുറത്താക്കണം’; ജനകീയ ഇംപീച്ച്‌മെൻ്റ് തുടങ്ങി