അറബ് പാര്‍ട്ടികള്‍ വന്‍ മുന്നേറ്റം നടത്തുമെന്ന് എക്‌സിറ്റ് പോളുകള്‍

ഇസ്രയേല്‍ പാര്‍ലമെന്റായ സെനറ്റിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ആദ്യഫലസൂചനകള്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ തീവ്രവലതു സഖ്യത്തിന് അനുകൂലം. 42 ശതമാനം വോട്ടുകള്‍ എണ്ണിയപ്പോള്‍ 57 സീറ്റുകള്‍ വരെ നേടിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. അറബ് പാര്‍ട്ടികള്‍ വന്‍ മുന്നേറ്റം നടത്തുമെന്നാണ് എക്‌സിറ്റ് പോള്‍ സര്‍വേകള്‍. ( Israel Election Results Live: Netanyahu Bloc Ahead)

റെക്കോര്‍ഡ് പോളിങ് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പില്‍ ഒരു മുന്നണിയ്ക്കും കേവലഭൂരിപക്ഷം ലഭിക്കില്ലെന്ന എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ ശരിവയ്ക്കുന്ന ഫലസൂചനകളാണ് പുറത്തുവരുന്നത്. ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയാകും. നെതന്യാഹുവിന്റെ മുഖ്യ എതിരാളിയായ മുന്‍ സൈനിക മേധാവി ഗാദി ഐസന്‍കോട്ടിന്റെ യാഷര്‍ പാര്‍ട്ടി രണ്ടാമതാകുമെന്നാണ് പ്രവചനങ്ങള്‍. എന്നാല്‍ 61 എന്ന കേവലഭൂരിപക്ഷം നെതന്യാഹുവും ഐസന്‍കോട്ടും നയിക്കുന്ന മുന്നണികള്‍ക്ക് ലഭിക്കില്ല. ചരിത്രത്തിലെ വലിയ മുന്നേറ്റം നടത്തി അറബ് പാര്‍ട്ടികള്‍ 19 സീറ്റുകള്‍ വരെ നേടിയേക്കും.

ജൂത ദേശീയത പിന്തുടരുന്ന ഇരുമുന്നണികളും അറബ് പാര്‍ട്ടികളുടെ പിന്തുണ തേടിയേക്കില്ല. അങ്ങനെയെങ്കില്‍ 120 അംഗ നെസറ്റില്‍ കേവലഭൂരിപക്ഷം നേടാനാവാതെ ഇസ്രയേല്‍ വീണ്ടും തിരഞ്ഞെടുപ്പിലേക്ക് നീങ്ങാനാണ് സാധ്യത. സംഘര്‍ഷസാഹചര്യങ്ങളില്‍ ഭരണ അസ്ഥിരത ഒഴിവാക്കാന്‍ നെതന്യാഹുവും ഐസന്‍കോട്ടും ഒന്നിച്ചേക്കാമെന്നും ഇസ്രയേല്‍ രാഷ്ട്രീയവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വലതുസര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന ആത്മവിശ്വാസമാണ് വോട്ടെടുപ്പിന് ശേഷം ജെറുസലേമില്‍ അണികളെ കണ്ട നെതന്യാഹു പ്രകടിപ്പിച്ചത്.

Related Posts

ഇറാനും അമേരിക്കയും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷം: ഇന്ന് ഒമ്പതാം മാസത്തിലേക്ക്
  • October 28, 2026

ടെഹ്‌റാന്‍: ഇറാനും അമേരിക്കയും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷം ഇന്ന് ഒമ്പതാം മാസത്തിലേക്ക്. 2026 ഫെബ്രുവരി 28-നാണ് ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി എന്ന പേരില്‍ ഇറാനെതിരെയുള്ള സൈനികനീക്കങ്ങള്‍ക്ക് അമേരിക്കയും ഇസ്രയേലും തുടക്കമിട്ടത്. ഇറാനിലെ ആണവ നിലയങ്ങള്‍, മിസൈല്‍ വിക്ഷേപണ കേന്ദ്രങ്ങള്‍, ഭരണകൂട ആസ്ഥാനങ്ങള്‍…

Continue reading
അമേരിക്കയെ ഇനി ഇറാന്‍ വിശ്വസിക്കുന്നില്ല, ഏതൊരു ചര്‍ച്ച നടക്കണമെങ്കിലും ആദ്യം ഉപരോധങ്ങള്‍ നീക്കണം: ഇറാന്‍
  • October 21, 2026

ടെഹ്‌റാന്‍: സമാധാന ചര്‍ച്ചകള്‍ക്ക് തയ്യാറാകണമെങ്കില്‍ അതിന് മുമ്പ് ഉപരോധങ്ങള്‍ നീക്കണമെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍. ഏതൊരു ചര്‍ച്ചയ്ക്കും മുന്നോടിയായി അമേരിക്ക ആദ്യം എല്ലാ സാമ്പത്തിക സമ്മര്‍ദങ്ങളും ഭീഷണികളും ഉപരോധങ്ങളും ഇല്ലാതാക്കണമെന്നാണ് ഇറാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അമേരിക്കയെ ഇറാന്‍ വിശ്വസിക്കുന്നില്ലെന്നും അമേരിക്ക വീണ്ടും…

Continue reading

You Missed

ഇറാനും അമേരിക്കയും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷം: ഇന്ന് ഒമ്പതാം മാസത്തിലേക്ക്

ഇറാനും അമേരിക്കയും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷം: ഇന്ന് ഒമ്പതാം മാസത്തിലേക്ക്

കോട്ടയം കോരുത്തോട് സ്‌കൂളിലെ വിദ്യാര്‍ഥിയ്ക്ക് 15നും 18നും ഇടയില്‍ പ്രായം; തെളിഞ്ഞത് എല്ല് പരിശോധനയില്‍

കോട്ടയം കോരുത്തോട് സ്‌കൂളിലെ വിദ്യാര്‍ഥിയ്ക്ക് 15നും 18നും ഇടയില്‍ പ്രായം; തെളിഞ്ഞത് എല്ല് പരിശോധനയില്‍

ജിയോ പ്ലാറ്റ്‌ഫോംസ് ഐപിഒയ്ക്ക് മികച്ച പ്രതികരണങ്ങള്‍

ജിയോ പ്ലാറ്റ്‌ഫോംസ് ഐപിഒയ്ക്ക് മികച്ച പ്രതികരണങ്ങള്‍

അറബ് പാര്‍ട്ടികള്‍ വന്‍ മുന്നേറ്റം നടത്തുമെന്ന് എക്‌സിറ്റ് പോളുകള്‍

അറബ് പാര്‍ട്ടികള്‍ വന്‍ മുന്നേറ്റം നടത്തുമെന്ന് എക്‌സിറ്റ് പോളുകള്‍

ചേരാനല്ലൂർ അപകടത്തിൽ പൊലീസ് വീഴ്ചകൾ നിരത്തി സസ്പെൻഷൻ ഉത്തരവ്

ചേരാനല്ലൂർ അപകടത്തിൽ പൊലീസ് വീഴ്ചകൾ നിരത്തി സസ്പെൻഷൻ ഉത്തരവ്

വീണ്ടും ഇരുട്ടത്തിരുത്തുമോ സര്‍ക്കാര്‍?

വീണ്ടും ഇരുട്ടത്തിരുത്തുമോ സര്‍ക്കാര്‍?