ഓര്‍മ്മകളുടെ ‘ഫ്രെംയിസ്’ :മ്യൂസിക് വീഡിയോ ഒരുങ്ങുന്നു

അകകണ്ണില്‍ കാലം കോറിയിട്ട ചിത്രങ്ങളെ തേടി പിന്നോട്ട് സഞ്ചരിക്കുന്ന ഒരാളുടെ ആത്മസംഘര്‍ഷങ്ങളാണ് ‘ഫ്രെയിംസ്’. അവിടെ അയാളെ പലതും കാത്ത് നില്‍പ്പുണ്ട്. ജീവന്റെ വിലയുള്ള നഷ്ടങ്ങള്‍, അയാള്‍ നിഷേധിച്ച സൗഭാഗ്യങ്ങള്‍, അങ്ങനെ പലതും. നിമിഷങ്ങളെ ചിത്രങ്ങളാക്കി ഉള്ളില്‍ സൂക്ഷിച്ച ഒരാളുടെ ഓര്‍മ്മകളിലൂടെ കഥ പറയാന്‍ ഒരുങ്ങുകയാണ് ‘ഫ്രെയിംസ്’ എന്ന മ്യൂസിക് വീഡിയോ.

ഡ്രീം സിനിമാസ് അവതരിപ്പിക്കുന്ന ഫ്രെയിംസ് സംവിധാനം ചെയ്യുന്നത് നിരവധി ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മഹേഷ് പാറയിലാണ്. നിജയ് ഘോഷ് നാരായണന്റേതാണ് കഥയും തിരക്കഥയും.

മലയാള സിനിമയില്‍ വ്യത്യസ്ത വേഷങ്ങള്‍ അവതരിപ്പിച്ച ചലച്ചിത്ര താരം ഷാജു ശ്രീധറാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഏറെ നാളുകള്‍ക്ക് ശേഷം സ്വന്തം നാട്ടിലേയ്ക്ക് മടങ്ങിയെത്തുന്ന ഒരു ഫോറസ്റ്റ് ഉദ്യോഗസ്ഥന്റെയും ആ യാത്ര അയാളിലുണ്ടാക്കുന്ന പഴയ കാല ഓര്‍മ്മകളിലൂടെയുമാണ് ഫ്രെയിംസിന്റെ കഥ മുന്നേറുന്നത്. അയാളുടെ ജീവിതത്തിലുണ്ടാകുന്ന വൈകാരിക ബന്ധങ്ങളും നിമിഷങ്ങളുമാണ് ഓരോ ഫ്രെയിമുകളും. എട്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള മ്യൂസിക് വീഡിയോയില്‍ സംഗീതത്തിനൊപ്പം സംഭാഷണത്തിനും പ്രാധാന്യം നല്‍കുന്നു. മലയാള സിനിമയിലെ മുന്‍നിര താരങ്ങളും ഫ്രെയിംസിന്റെ ഭാഗമാകും.

‘പുലരിപ്പൂ പോലെ ചിരിച്ചും’ എന്ന ഗാനത്തിലൂടെ കേരള സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരം നേടിയ സുജേഷ് ഹരിയുടെതാണ് ഫ്രെയിംസിന്റെ വരികള്‍. റെട്രോയുടേതാണ് സംഗീതം. മികച്ച എഡിറ്റര്‍ക്കുള്ള കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് നേടിയിട്ടുള്ള പി.വി. ഷൈജാല്‍ ആണ് ഗാനത്തിന്റെ എഡിറ്റിങ്. മാരിവില്ലിന്‍ ഗോപുരങ്ങള്‍, ഷീ ടാക്‌സി, മാല്‍ഗുഡി ഡെയ്‌സ് എന്നീ ചിത്രങ്ങളുടെ എഡിറ്റിങ് നിര്‍വഹിച്ചിട്ടുള്ളത് ഷൈജാലാണ്.

വാങ്ക്, കുങ്ഫു മാസ്റ്റര്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അര്‍ജുന്‍ രവിയാണ് ഛായാഗ്രാഹകന്‍. നിതിന്‍ സൈനു മുണ്ടക്കലാണ് ആണ് വീഡിയോ നിര്‍മ്മിക്കുന്നത്.

മഹേഷ് പാറയില്‍, നിജയ് നാരായണന്‍ കൂട്ടുകെട്ടില്‍ നേരത്തെ പുറത്തിറങ്ങിയ ഹെല്‍മെയ്റ്റ് പ്രേക്ഷകരില്‍ ഏറെ സ്വീകാര്യത ഉണ്ടാക്കിയ വെബ്സീരീസായിരുന്നു. ഒരു കൊലപാതകിയുടെ ജീവിതത്തെ ആധാരമാക്കി ഒരുക്കിയ ഹെല്‍മെയ്റ്റ് മലയാളത്തിലെ ആദ്യ വെബ്‌സീരിസ് എന്ന് വിശേഷിപ്പിക്കാവുന്നതാണ്. പ്രമേയത്തിലെ വ്യത്യസ്തത കൊണ്ടും അവതരണത്തിലെ പുതുമ കൊണ്ടും രാജ്യാന്തര ഹ്രസ്വചലച്ചിത്ര മേളകളില്‍ ഉള്‍പ്പെടെ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.

ഫ്രെയിംസ് അടുത്ത വര്‍ഷം മേയ് മാസത്തോടെ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. സോഷ്യല്‍ മീഡിയയില്‍ നിന്നും വീഡിയോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനുള്‍പ്പെടെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Related Posts

‘പെരുത്ത് നന്ദി’യുമായി ഡാബ്സി! ഷിഫിന ബബിൻ പക്കർ ചിത്രം ’40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി’യിലെ ആദ്യ ഗാനം പുറത്ത്
  • October 24, 2026

ഡോ.അനന്തു പ്രൊഡക്ഷൻസ്, തിയേറ്റർ ഓഫ് ഡ്രീംസ് എന്നീ ശ്രദ്ധേയ പ്രൊഡക്ഷൻ കമ്പനികൾ സംയുക്തമായി ഒരുക്കുന്ന ’40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. ഡാബ്സിയാണ് ‘പെരുത്ത് നന്ദി’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാറിൻ്റെ…

Continue reading
‘ദാവൂദിന്റെ പേരില്‍ മേജര്‍ രവിയെ ട്രോളുന്നവരോട്, നമ്മള്‍ ത്രില്ലടിച്ചുകണ്ട ഒരു കഥയിലെ നായകന്റെ റിയല്‍ ലൈഫ് റെഫറന്‍സ് അദ്ദേഹമാണ്’; ചര്‍ച്ചയായി പോസ്റ്റ്
  • October 21, 2026

അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിനെ വധിക്കാനുള്ള തന്റെ പദ്ധതി കൊവിഡ് വന്നതോടെ തകര്‍ന്ന അനുഭവ കഥ മേജര്‍ രവി ട്വന്റിഫോറിലൂടെ പങ്കുവച്ചപ്പോള്‍ അഭിനന്ദനത്തിനൊപ്പം അദ്ദേഹത്തിന് നിരവധി പരിഹാസങ്ങളും നേരിടേണ്ടി വന്നു. മേജറിന്റെ അനുഭവങ്ങള്‍ ഒരു വിഭാഗത്തിന് ആവേശകരവും പ്രചോദനം തരുന്നതുമായി തോന്നിയെങ്കില്‍…

Continue reading

You Missed

ഓര്‍മ്മകളുടെ ‘ഫ്രെംയിസ്’ :മ്യൂസിക് വീഡിയോ ഒരുങ്ങുന്നു

ഓര്‍മ്മകളുടെ ‘ഫ്രെംയിസ്’ :മ്യൂസിക് വീഡിയോ ഒരുങ്ങുന്നു

ഡിപ്പാർട്ട്‌മെന്റ് കരിക്കുലം കമ്മിറ്റികളിൽ വിദ്യാർഥികളെയും ഉൾപ്പെടുത്താൻ തീരുമാനിച്ച് കുസാറ്റ്

ഡിപ്പാർട്ട്‌മെന്റ് കരിക്കുലം കമ്മിറ്റികളിൽ വിദ്യാർഥികളെയും ഉൾപ്പെടുത്താൻ തീരുമാനിച്ച് കുസാറ്റ്

അർണബ് ചുഴലിക്കാറ്റ് വരുന്നു; 28 ന് കരതൊടും, ജാഗ്രതാ നിർദേശം

അർണബ് ചുഴലിക്കാറ്റ് വരുന്നു; 28 ന് കരതൊടും, ജാഗ്രതാ നിർദേശം

നാളെ മുതൽ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ച് ബസുടമകൾ

നാളെ മുതൽ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ച് ബസുടമകൾ

എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്റ്റേ

എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്റ്റേ

പരീക്ഷാ ക്രമക്കേട്: മൂന്ന് പിഎസ് സി അംഗങ്ങള്‍ അന്വേഷണ സംഘത്തിന് മുന്നില്‍, ചെയര്‍മാന് ബുധനാഴ്ച ഹാജരാകാന്‍ നോട്ടീസ്

പരീക്ഷാ ക്രമക്കേട്: മൂന്ന് പിഎസ് സി അംഗങ്ങള്‍ അന്വേഷണ സംഘത്തിന് മുന്നില്‍, ചെയര്‍മാന് ബുധനാഴ്ച ഹാജരാകാന്‍ നോട്ടീസ്