എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്റ്റേ


കൊച്ചി: സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന് ആശ്വാസം. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരായ പിണറായി വിജയന്റെ അപ്പീല്‍ ഫയലില്‍ സ്വീകരിച്ചു. എഫ്‌ഐആറില്‍ തുടര്‍നടപടി കോടതി തടഞ്ഞു.

കേസില്‍ വിജിലന്‍സിനും ഇഡിക്കും നോട്ടീസ് അയച്ചു. സ്‌റ്റേ ചെയ്യരുത് എന്ന ഇഡി വാദം കോടതി തള്ളി. കേസില്‍ വിശദമായ വാദം കേള്‍ക്കും. അതേസമയം, അന്വേഷണം തുടരുമെന്ന് ഇഡി വ്യക്തമാക്കി.

കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന ഹൈക്കോടതി സിംഗിള്‍ബെഞ്ച് ഉത്തരവ് അംഗീകരിക്കുന്നില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് പ്രാഥമിക അന്വേഷണം വേണമെന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിലും ആവര്‍ത്തിച്ചു.

സിംഗിള്‍ ബെഞ്ച് ആശ്രയിച്ച രേഖകളാണ് പ്രസക്തമെന്നും ഇഡിക്ക് അന്വേഷിക്കാന്‍ അധികാരമുണ്ടെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ വാദം. പ്രഥമദൃഷ്ട്യാ കുറ്റം വെളിപ്പെട്ടതിനാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചത് എന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു. സിംഗിള്‍ ബെഞ്ച് ആശ്രയിച്ച രേഖകളാണ് പ്രസക്തമെന്നും എഎസ്ജിഐ ചൂണ്ടിക്കാട്ടി. ഇഡിക്ക് അന്വേഷിക്കാന്‍ അധികാരമുണ്ട്. എസ്എഫ്‌ഐഒയ്ക്ക് മാത്രമാണ് അന്വേഷണാധികാരമെന്ന കമ്പനീസ് ആക്ട് പിഎംഎല്‍എ കേസില്‍ ബാധകമല്ല എന്നും എഎസ്ജിഐ വ്യക്തമാക്കി.

Related Posts

ഡിപ്പാർട്ട്‌മെന്റ് കരിക്കുലം കമ്മിറ്റികളിൽ വിദ്യാർഥികളെയും ഉൾപ്പെടുത്താൻ തീരുമാനിച്ച് കുസാറ്റ്
  • October 26, 2026

കൊച്ചി: വ്യവസായ-സാങ്കേതിക മേഖലകളിലെ മാറ്റങ്ങൾ അതിവേഗം പാഠ്യപദ്ധതിയുടെ ഭാഗമാക്കുകയെന്ന ലക്ഷ്യത്തോടെ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) നടപ്പാക്കുന്ന ഇൻഡസ്ട്രി ഫ്ലക്സി കരിക്കുലം പരിഷ്കരണത്തിൽ വിദ്യാർഥികൾക്കും നിർണായക പങ്ക് നൽകും. ഫ്ലക്സി കരിക്കുലം നടപ്പാക്കുന്നതിന്റെ ഭാഗമായി ഓരോ പഠന വകുപ്പിലും വിദ്യാർഥി…

Continue reading
അർണബ് ചുഴലിക്കാറ്റ് വരുന്നു; 28 ന് കരതൊടും, ജാഗ്രതാ നിർദേശം
  • October 26, 2026

ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ‘അർണാബ്’ ചുഴലിക്കാറ്റ് ഒക്ടോബർ 28 ന് കരതൊടുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. ഉച്ചയ്ക്ക് മുൻപായി ആന്ധ്രപ്രദേശിലെ ബാപറ്റ്‌ലക്കും വിശാഖപട്ടണത്തിനും ഇടയിലാണ് കരതൊടുക. 27 ന് അതിതീവ്ര ചുഴലിക്കാറ്റായി മാറും. കരതൊടുമ്പോൾ കാറ്റിന് 100 മുതൽ…

Continue reading

You Missed

ഓര്‍മ്മകളുടെ ‘ഫ്രെംയിസ്’ :മ്യൂസിക് വീഡിയോ ഒരുങ്ങുന്നു

ഓര്‍മ്മകളുടെ ‘ഫ്രെംയിസ്’ :മ്യൂസിക് വീഡിയോ ഒരുങ്ങുന്നു

ഡിപ്പാർട്ട്‌മെന്റ് കരിക്കുലം കമ്മിറ്റികളിൽ വിദ്യാർഥികളെയും ഉൾപ്പെടുത്താൻ തീരുമാനിച്ച് കുസാറ്റ്

ഡിപ്പാർട്ട്‌മെന്റ് കരിക്കുലം കമ്മിറ്റികളിൽ വിദ്യാർഥികളെയും ഉൾപ്പെടുത്താൻ തീരുമാനിച്ച് കുസാറ്റ്

അർണബ് ചുഴലിക്കാറ്റ് വരുന്നു; 28 ന് കരതൊടും, ജാഗ്രതാ നിർദേശം

അർണബ് ചുഴലിക്കാറ്റ് വരുന്നു; 28 ന് കരതൊടും, ജാഗ്രതാ നിർദേശം

നാളെ മുതൽ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ച് ബസുടമകൾ

നാളെ മുതൽ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ച് ബസുടമകൾ

എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്റ്റേ

എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്റ്റേ

പരീക്ഷാ ക്രമക്കേട്: മൂന്ന് പിഎസ് സി അംഗങ്ങള്‍ അന്വേഷണ സംഘത്തിന് മുന്നില്‍, ചെയര്‍മാന് ബുധനാഴ്ച ഹാജരാകാന്‍ നോട്ടീസ്

പരീക്ഷാ ക്രമക്കേട്: മൂന്ന് പിഎസ് സി അംഗങ്ങള്‍ അന്വേഷണ സംഘത്തിന് മുന്നില്‍, ചെയര്‍മാന് ബുധനാഴ്ച ഹാജരാകാന്‍ നോട്ടീസ്