മാസപ്പടി കേസ്: ‘FIR രജിസ്റ്റർ ചെയ്യാമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണം’; പിണറായി വിജയൻ ഹൈക്കോടതിയിലേക്ക്

കൊച്ചി: സിഎംആർഎൽ -എക്സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹൈക്കോടതിയിലേക്ക്. പിണറായി വിജയനും പി എ മുഹമ്മദ് റിയാസുമാകും അപ്പീൽ നൽകുക. ഹൈകോടതിയിൽ അപ്പീൽ നൽകാമെന്നും സുപ്രീംകോടതിയിലേക്ക് പോകണ്ടെതില്ലെന്നും നിയമോപദേശം. ലളിതക്കുമാരി കേസ് അനുസരിച്ച് മുന്നോട്ട് പോകണമെന്ന് ഹർജിയിൽ ഉന്നയിക്കും‌.

വാരിസ്, ഷൈജൽ, വീണ അടക്കം നാല് റിട്ട് അപ്പീലുകൾ ഫയൽ ചെയ്യാനും നീക്കം. എഫ്ഐആർ എടുക്കണമെന്ന ഉത്തരവ് റദ്ദ് ചെയ്യണമെന്നാണ് ആവശ്യം. കക്ഷി അല്ലാത്തതിനാൽ ലീവ് പെറ്റീഷനാകും ആദ്യം നൽകുക. ഇന്ന് രാവിലെ തന്നെ കോടതിയുടെ പരിഗണനയ്ക്ക് കൊണ്ടുവരാൻ ശ്രമം നടക്കുന്നത്. കേസിൽ പിണറായി വിജയനെ പ്രതിയാക്കി വിജിലൻസ് കേസെടുക്കാനിരിക്കെയാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. തിരുവനന്തപുരം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റായിരിക്കും കേസെടുക്കുക.

എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്യേണ്ടെന്നാണ് സംസ്ഥാന സർക്കാർ തീരുമാനം. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് അന്വേഷണം നടത്താനാണ് സർക്കാർ നീക്കം. നിലവിലെ എസ്.ഐ.ടിയെ റദ്ദാക്കിയ ഹൈക്കോടതി, കേസ് അന്വേഷിക്കേണ്ടത് വിജിലൻസാണെന്നും വ്യക്തമാക്കിയിരുന്നു. അപ്പീലുമായി മുന്നോട്ടുപോയാൽ കോടതിയിൽ തിരിച്ചടിയുണ്ടാകുമെന്ന വിലയിരുത്തലിലാണ് സർക്കാർ.

Related Posts

‘മെഡൽ നേടിയിട്ട് കായിക മന്ത്രിയോ മുഖ്യമന്ത്രിയോ ബന്ധപ്പെട്ടില്ല; കേരളത്തിലെ പാരിതോഷികം വളരെ കുറവ്’: ആൻസി സോജൻ
  • October 12, 2026

തൃശൂർ: കായികവകുപ്പിനെതിരെ വിമർശനവുമായി ലോങ് ജംപ് താരം ആൻസി സോജൻ. ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ നേടിയിട്ടും കായിക മന്ത്രിയോ മുഖ്യമന്ത്രിയോ തന്നെ ബന്ധപ്പെട്ടില്ല. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ പാരിതോഷികം വളരെ കുറവാണ്. മറ്റിടങ്ങളിൽ കായികതാരങ്ങൾക്ക് നൽകുന്ന പിന്തുണ കാണുമ്പോൾ…

Continue reading
നെടുമ്പാശ്ശേരി വാഹനാപകടം: പ്രതി സുഹൈൽ മദ്യപിച്ച ബാറുകൾക്കെതിരെ കേസടുത്ത് എക്‌സൈസ്
  • October 12, 2026

എറണാകുളം നെടുമ്പാശ്ശേരിയിൽ മദ്യപിച്ച് പത്തൊമ്പതുകാരൻ ഓടിച്ച കാറിടിച്ച് മൂന്ന് പേർ മരിച്ച സംഭവത്തിൽ, മൂന്ന് ബാറുകൾക്കെതിരെ കേസ്. പ്രതി സുഹൈൽ സജീവ് മദ്യപിച്ച ബാറുകൾക്കെതിരെയാണ് എക്സൈസിന്റെ നടപടി. കടവന്ത്ര ദയ റീജൻസി , പാലാരിവട്ടം മൺസൂൺ എമ്പറൈസ്, നെടുമ്പാശേരി മാരിയറ്റ് എന്നീ…

Continue reading

You Missed

മാസപ്പടി കേസ്: ‘FIR രജിസ്റ്റർ ചെയ്യാമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണം’; പിണറായി വിജയൻ ഹൈക്കോടതിയിലേക്ക്

മാസപ്പടി കേസ്: ‘FIR രജിസ്റ്റർ ചെയ്യാമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണം’; പിണറായി വിജയൻ ഹൈക്കോടതിയിലേക്ക്

‘മെഡൽ നേടിയിട്ട് കായിക മന്ത്രിയോ മുഖ്യമന്ത്രിയോ ബന്ധപ്പെട്ടില്ല; കേരളത്തിലെ പാരിതോഷികം വളരെ കുറവ്’: ആൻസി സോജൻ

‘മെഡൽ നേടിയിട്ട് കായിക മന്ത്രിയോ മുഖ്യമന്ത്രിയോ ബന്ധപ്പെട്ടില്ല; കേരളത്തിലെ പാരിതോഷികം വളരെ കുറവ്’: ആൻസി സോജൻ

നെടുമ്പാശ്ശേരി വാഹനാപകടം: പ്രതി സുഹൈൽ മദ്യപിച്ച ബാറുകൾക്കെതിരെ കേസടുത്ത് എക്‌സൈസ്

നെടുമ്പാശ്ശേരി വാഹനാപകടം: പ്രതി സുഹൈൽ മദ്യപിച്ച ബാറുകൾക്കെതിരെ കേസടുത്ത് എക്‌സൈസ്

അഭിജിത് ദീപ്‌കെയുടെ മുത്തശ്ശി അന്തരിച്ചു; അഭിജിത്ത് സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നത് അനിശ്ചിതത്വത്തില്‍

അഭിജിത് ദീപ്‌കെയുടെ മുത്തശ്ശി അന്തരിച്ചു; അഭിജിത്ത് സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നത് അനിശ്ചിതത്വത്തില്‍

വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ സമരം തുടരും; നിരാഹാര സമരം പ്രഖ്യാപിച്ച് എ എ റഹീം എംപി

വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ സമരം തുടരും; നിരാഹാര സമരം പ്രഖ്യാപിച്ച് എ എ റഹീം എംപി

സിജെപി സമരത്തെ അജിൻക്യ ഷിൻഡെ നയിക്കും; എവിടെ തടയുന്നോ അവിടെ പ്രതിഷേധിക്കാൻ നിർദേശം

സിജെപി സമരത്തെ അജിൻക്യ ഷിൻഡെ നയിക്കും; എവിടെ തടയുന്നോ അവിടെ പ്രതിഷേധിക്കാൻ നിർദേശം