വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ സമരം തുടരും; നിരാഹാര സമരം പ്രഖ്യാപിച്ച് എ എ റഹീം എംപി

ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ആരംഭിക്കാനിരിക്കെ, നിരവധിപ്പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്. എകെജി ഭവനിൽനിന്ന് എ.എ. റഹീമിന്റെ നേതൃത്വത്തില്‍ മുന്നൂറോളം ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് മാര്‍ച്ച് തുടങ്ങിയത്. അപ്രതീക്ഷിത നീക്കത്തില്‍ പൊലീസ് പതറിയെങ്കിലും, കൂടുതല്‍ പേരെ എത്തിച്ച് മാര്‍ച്ചിനെ നേരിട്ടു. മാര്‍ച്ച് തുടങ്ങിയതിനു പിന്നാലെ, എല്ലാവരെയും കസ്റ്റഡിയിലെടുത്തു. ആറ് ബസുകളിലായാണ് പ്രവർത്തകരെ കൊണ്ടുപോയത്.

കസ്റ്റഡിയിൽ എടുത്ത് എത്തിച്ച നങ്‌ലോയ് സ്റ്റേഡിയത്തലാണ് നിരാഹാരം സമരം ആരംഭിച്ചത്. കസ്റ്റഡിയിലുള്ള എസ്.എഫ്.ഐ പ്രവർത്തകരും നിരാഹാരത്തിൽ. ​വിദ്യാർത്ഥിനികളോട് അതിക്രമം കാട്ടിയ ഇൻസ്‌പെക്ടർ പവൻ തോമർ മാപ്പ് പറയണമെന്ന് ആവശ്യം. ​ഇൻസ്‌പെക്ടർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്ന് എ.എ. റഹീം ആവശ്യപ്പെട്ടു. പോലീസ് അന്യായമായി കവർന്ന മൊബൈൽ ഫോണുകളും ബാഗുകളും ഉടൻ തിരികെ നൽകണം. ​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ സമരം തുടരുമെന്ന് എ എ റഹീം മുന്നറിയിപ്പ് നൽകി.

Related Posts

സിജെപി സമരത്തെ അജിൻക്യ ഷിൻഡെ നയിക്കും; എവിടെ തടയുന്നോ അവിടെ പ്രതിഷേധിക്കാൻ നിർദേശം
  • October 10, 2026

ഡൽഹി: സിജെപി സമരവുമായി മുന്നോട്ടു പോകാനുള്ള ചുമതല അജിൻക്യ ഷിൻഡെയ്ക്ക്. അഭിജിത് ദീപ്കെ, സൗരവ് ദാസ്, അശുതോഷ് റാങ്കെ തുടങ്ങിയ മുൻനിര നേതാക്കളെയെല്ലാം പൊലീസ് കസ്റ്റഡിയിലെടുത്തതോടെയാണ് നീക്കം. നേരത്തെ തയ്യാറാക്കിയ വിഡിയോയിലൂടെ ദീപ്കെ തന്നെയാണ് ഇക്കാര്യം സിജെപിയുടെ എക്സ് പേജിലൂടെ അറിയിച്ചത്.…

Continue reading
മെസിയുടെ പേരിലെ തട്ടിപ്പ്; മുൻ കായിക വകുപ്പ് മന്ത്രിക്കെതിരെ പ്രാഥമിക അന്വേഷണത്തിന് അനുമതി തേടി സർക്കാർ
  • October 10, 2026

തിരുവനന്തപുരം: മെസിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് പറഞ്ഞ് നടത്തിയ സാമ്പത്തിക തട്ടിപ്പിൽ മുൻ കായികമന്ത്രി വി. അബ്ദുറഹ്മാന് കുരുക്ക് മുറുകുന്നു. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ ഗവർണറുടെ അനുമതി തേടാൻ ഒരുങ്ങുകയാണ് സംസ്ഥാന സർക്കാർ. പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിന്റെ…

Continue reading

You Missed

അഭിജിത് ദീപ്‌കെയുടെ മുത്തശ്ശി അന്തരിച്ചു; അഭിജിത്ത് സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നത് അനിശ്ചിതത്വത്തില്‍

അഭിജിത് ദീപ്‌കെയുടെ മുത്തശ്ശി അന്തരിച്ചു; അഭിജിത്ത് സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നത് അനിശ്ചിതത്വത്തില്‍

വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ സമരം തുടരും; നിരാഹാര സമരം പ്രഖ്യാപിച്ച് എ എ റഹീം എംപി

വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ സമരം തുടരും; നിരാഹാര സമരം പ്രഖ്യാപിച്ച് എ എ റഹീം എംപി

സിജെപി സമരത്തെ അജിൻക്യ ഷിൻഡെ നയിക്കും; എവിടെ തടയുന്നോ അവിടെ പ്രതിഷേധിക്കാൻ നിർദേശം

സിജെപി സമരത്തെ അജിൻക്യ ഷിൻഡെ നയിക്കും; എവിടെ തടയുന്നോ അവിടെ പ്രതിഷേധിക്കാൻ നിർദേശം

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം…! സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം…! സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

മെസിയുടെ പേരിലെ തട്ടിപ്പ്; മുൻ കായിക വകുപ്പ് മന്ത്രിക്കെതിരെ പ്രാഥമിക അന്വേഷണത്തിന് അനുമതി തേടി സർക്കാർ

മെസിയുടെ പേരിലെ തട്ടിപ്പ്; മുൻ കായിക വകുപ്പ് മന്ത്രിക്കെതിരെ പ്രാഥമിക അന്വേഷണത്തിന് അനുമതി തേടി സർക്കാർ

വിമാനത്തിനകത്ത് നാടകീയ രംഗങ്ങൾ ; അഭിജിത്ത് ദീപ്‌കെയും സൗരവ് ദാസും കസ്റ്റഡിയിൽ

വിമാനത്തിനകത്ത് നാടകീയ രംഗങ്ങൾ ; അഭിജിത്ത് ദീപ്‌കെയും സൗരവ് ദാസും കസ്റ്റഡിയിൽ