ഇതിലപ്പുറം ‘ചാടി’ക്കടന്നവളാണ് ഈ ആന്‍സി സോജന്‍! മെഡല് മുഖ്യം ഈ കട്ട ‘വിജയ് ഫാന്‍’ ഗേളിന്


നാട്ടിക എന്ന കൊച്ചുഗ്രാമത്തില്‍ നിന്ന് ‘ദൂരങ്ങള്‍ ചാടി’ ആന്‍സി സോജന്‍ നേടിയ മെഡലുകള്‍ കഷ്ടപ്പാടുകളും ത്യാഗങ്ങളും പ്രതിസന്ധികളും അതിജീവിച്ചുള്ള പോരാട്ടത്തിന്റെ ഫലം കൂടിയാണ്. ഗ്രൗണ്ടിലെ എതിരാളികള്‍ക്കൊപ്പം കളത്തിനു പുറത്തുള്ള മുഖമില്ലാത്തവരുടെ സൈബര്‍ ആക്രമങ്ങളും നേരിട്ട ആന്‍സി ഇന്ന് രാജ്യത്തിന്റെ തന്നെ അഭിമാനമാണ്. പരിശീലനത്തിനായി മകളെ കൊണ്ടുനടന്ന അച്ഛന്റെ ത്യാഗങ്ങള്‍ മുതല്‍ ആരോഗ്യപ്രശ്നങ്ങള്‍ വരെ, ഓരോ വെല്ലുവിളിയും ആന്‍സി ‘ചാടിക്കടന്നത്’ നിശ്ചയദാര്‍ഢ്യം ഒന്നുകൊണ്ടുമാത്രം. (Story of Ancy Sojan)

നേട്ടങ്ങള്‍ക്കൊപ്പം സൈബര്‍ ആക്രമണങ്ങളും വ്യക്തിഹത്യകളും നേരിടേണ്ടിവന്നപ്പോഴും, തന്റെ ഇഷ്ടങ്ങളും സ്വപ്നങ്ങളും ചേര്‍ത്തു പിടിച്ചു മുന്നോട്ട് പോകുകയാണ് ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംബില്‍ വെള്ളി മെഡല്‍ നേടിയ ആന്‍സി. പരിശീലനത്തിനായി മകളെ കൊണ്ടുനടന്ന അച്ഛന്‍ നേരിട്ട പരിഹാസം മുതല്‍ ആരോഗ്യപ്രശ്നങ്ങള്‍ വരെ, ഓരോ വെല്ലുവിളിയും ആന്‍സി ‘ചാടിക്കടന്നത്’ നിശ്ചയദാര്‍ഢ്യം ഒന്നുകൊണ്ടുമാത്രം.

തുടക്കകാലത്ത്, എന്തിനാണ് എന്നെ ട്രെയിനിങ്ങിന് കൊണ്ടുപോകുന്നത്, അതിന്റെ ആവശ്യമുണ്ടോ എന്നൊക്കെ പലരും അച്ഛനോട് ചോദിക്കുമായിരുന്നു. പെണ്‍കുട്ടിയെ എന്തിനാണ് ഇതിനൊക്കെ കൊണ്ടുപോകുന്നത് എന്ന ചിന്തയായിരുന്നു പലര്‍ക്കും. ‘സ്പോര്‍ട്സ് മാത്രം പോരല്ലോ, പഠിപ്പിലും ശ്രദ്ധിക്കണം. ഇതുകൊണ്ടൊക്കെ എന്ത് ചെയ്യാനാണ്?’ എന്നൊക്കെ അച്ഛനെ ഉപദേശിച്ചവരുമുണ്ട്. പക്ഷേ അച്ഛന്‍ ‘കട്ടയ്ക്ക്’ കൂടെ നിന്നു. സ്പോര്‍ട്സില്‍ നിന്ന് എനിക്ക് ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

ഓട്ടോ ഡ്രൈവറായിരുന്നു അച്ഛന്‍ സോജന്‍. അമ്മ ജാന്‍സി സോജന്‍. ‘എന്തിനാണ് പണി കളഞ്ഞിട്ട് മോളുടെ പിന്നാലെ നടക്കുന്നത്?’ എന്ന് അച്ഛനോട് ചോദിച്ചവരുണ്ട്. മത്സരങ്ങള്‍ക്കും പരിശീലനത്തിനും മറ്റും ഒപ്പം വരുമ്പോള്‍ അച്ഛന് ഒരുപാട് സവാരികള്‍ നഷ്ടപ്പെടുമായിരുന്നു. എനിക്ക് പരുക്കുകള്‍ പറ്റിയപ്പോഴും പല തരത്തിലുള്ള വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടിവന്നിട്ടുണ്ട്. എന്നാല്‍, എന്ത് വേദന വന്നാലും മുന്നോട്ട് പോകണം എന്നൊരു വാശിയായിരുന്നു എനിക്ക്.

അച്ഛനും സ്പോര്‍ട്സ്മാന്‍ സ്പിരിറ്റുള്ള വ്യക്തിയാണ്. സ്പോര്‍ട്സിനോട് വലിയ താല്‍പര്യവുമുണ്ടായിരുന്നു. എനിക്ക് ഏത് മേഖലയിലാണ് താല്‍പര്യമെന്ന് നോക്കി, അതിലേക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്നാണ് അച്ഛന്‍ പറഞ്ഞിരുന്നത്. ഒരു കുറവും വരുത്താതെ, അച്ഛന് കഴിയുന്ന രീതിയിലെല്ലാം എന്നെ കൂടെ നിര്‍ത്തിയിട്ടുണ്ട്. മത്സരങ്ങള്‍ക്ക് കൂടെ വരുന്നത് മുതല്‍ എന്റെ ഭക്ഷണകാര്യങ്ങള്‍ വരെ അച്ഛന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

അച്ഛന്റെ പിന്തുണയ്ക്കൊപ്പം നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും സഹായവും ഒരുപാട് ലഭിച്ചിട്ടുണ്ട്. അവരുടെ ആ പിന്തുണയിലാണ് ഞാന്‍ ഇന്നിവിടെ വരെ എത്തിയത്. സ്പൈക്കും ഷൂസും വാങ്ങുന്നതുമുതല്‍ മത്സരങ്ങള്‍ക്ക് പോകുന്നതിനുവരെയുള്ള കാര്യങ്ങളില്‍ നാട്ടുകാരും സുഹൃത്തുക്കളുമൊക്കെ സഹായിച്ചിട്ടുണ്ട്. അന്നത്തെ കാര്യങ്ങളൊക്കെ അച്ഛന്‍ ഇപ്പോഴും ഇടയ്ക്കിടെ ഓര്‍മിപ്പിക്കാറുണ്ട്.

തുടക്ക കാലഘട്ടത്തില്‍ പി.സി.ഒ.ഡി എനിക്ക് ്രപശ്‌നമായി അനുഭവപ്പെട്ടിരുന്നില്ല. കൂടെയുള്ള ഒട്ടുമിക്ക കുട്ടികള്‍ക്കും ആ സമയത്ത് പീരിയഡ്‌സ് ആയിട്ടുണ്ടായിരുന്നു. എനിക്ക് മാത്രം അത് ഉണ്ടായിരുന്നില്ല. എങ്കിലും അതിനായി ഡോക്ടറെയൊന്നും കണ്ടിരുന്നില്ല. ഒടുവില്‍ 17ാം വയസിലാണ് പീരിയഡ്‌സ് ആയത്. അതാകട്ടെ കൃത്യമായ ഇടവേളയിലൊന്നും ആയിരുന്നില്ല. കഴിഞ്ഞ വര്‍ഷമാണ് പി.സി.ഒ.ഡി സ്ഥിരീകരിച്ചത്.

ശാരീരിക അവസ്ഥ മറികടക്കാന്‍ ഏറെ ബുദ്ധിമുട്ടിയോ?

എന്റെ ശരീരപ്രകൃതം പെട്ടെന്നു മാറിയപ്പോഴാണ് ഇതേക്കുറിച്ച് ശ്രദ്ധിക്കുന്നത്.. ശരീര ഭാരം പെട്ടന്ന് കൂടാന്‍ തുടങ്ങി. അമിതമായ വിശപ്പ്. കുറച്ച് ഭക്ഷണം കഴിച്ചാല്‍ പോലും വണ്ണം കൂടുന്ന അവസ്ഥ. മുഖത്ത് രോമ വളര്‍ച്ചയുണ്ടായി. അതുപോലും കളിയാക്കിക്കൊണ്ട് കമന്റ് ഇട്ടവരുണ്ട്. മരുന്ന് എടുത്തിട്ടാണ് മീശ വരുന്നതെന്നായിരുന്നു അവരുടെ കണ്ടെത്തല്‍. ആദ്യമൊക്കെ വിഷമമുണ്ടായിരുന്നു. സത്യസന്ധമായി പണിയെടുത്ത് കഠിനാധ്വാനം ചെയ്തിട്ടും, അതിനെ മാനിച്ചില്ലെങ്കിലും നിന്ദിക്കുന്നത് ശരിയല്ലല്ലോ. മാനസികമായും എന്നെയത് വല്ലാതെ ബുദ്ധിമുട്ടിച്ചിരുന്നു.

പീരിയഡ്‌സ് ആകാത്തപ്പോള്‍ ശാരീരികമായുണ്ടാകുന്ന മാറ്റങ്ങള്‍ എന്റെ പ്രകടനത്തെ ബാധിച്ചുതുടങ്ങി. ഭ്രാന്ത് പിടിക്കുന്ന പോലൊരു അവസ്ഥ. ജമ്പ് ചെയ്യുന്നത് കൊണ്ടുതന്നെ ശരീര ഭാരം കൂടുന്നത് എനിക്കൊരു പ്രശ്‌നമായി. സന്ധികള്‍ക്ക് വേദന വന്നു തുടങ്ങി. പക്ഷേ, എനിക്കതിന് പരിഹാരം കണ്ടെത്തിയേ പറ്റുമായിരുന്നുള്ളു. ഡയറ്റും വ്യായാമവുമായിരുന്നു പ്രധാനം. ഡയറ്റിന് കൂടുതല്‍ പ്രാധാന്യം നല്‍കി. വളരെ കുറച്ച് ഭക്ഷണമേ കഴിച്ചിരുന്നുള്ളു. ബിരിയാണി, റൈസ് പോലെ ഇഷ്ടപ്പെട്ട ഭക്ഷണങ്ങള്‍ പലതും ഉപേക്ഷിച്ചു കഠിനാധ്വാനം ചെയ്തു. അതിന് ഫലവുമുണ്ടായി.

മെഡല്‍ കിട്ടാത്തതിന്റെ പേരിലും സൈബര്‍ ബുള്ളിയിംഗ് നേരിട്ടല്ലോ?

‘തലയില്‍ ബീറ്റ്സ് വച്ചിട്ട് ചാടിയിട്ടാണ് മെഡല്‍ നേടാന്‍ കഴിയാതെ പോയത്’ എന്നൊക്കെ വരെ പറഞ്ഞവരുണ്ട്. അതൊന്നും എന്നെ ഇപ്പോള്‍ ബാധിക്കാറില്ല. സ്ത്രീകള്‍ക്കെതിരെ ഒരുപാട് സൈബര്‍ ആക്രമണങ്ങള്‍ നടക്കുന്ന കാലമാണിത്. നമ്മള്‍ ഇടുന്ന പോസ്റ്റുകള്‍ക്ക് താഴെ വളരെ മോശമായ കമന്റുകള്‍ ഇടുന്നവരുണ്ട്. പ്രത്യേകിച്ച് നമ്മുടെ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും പങ്കുവയ്ക്കുന്നിടത്തുപോലും ഇത്തരം കമന്റുകള്‍ വരും. ആദ്യമൊക്കെ അതൊക്കെ കാണുമ്പോള്‍ ഒരുപാട് വിഷമമായിരുന്നു. പിന്നീട് അതൊന്നും മനസിലേക്ക് എടുക്കാതെ വിട്ടുകളയാന്‍ പഠിച്ചു.

സൈബര്‍ ആക്രമണങ്ങളെയും വ്യക്തിഹത്യകളെയും ആന്‍സി എങ്ങനെയാണ് കാണുന്നത്?

എന്നെ സംബന്ധിച്ചിടത്തോളം ഓരോ പ്രശ്നത്തെയും നേരിടുന്നത് എന്റെ കംഫര്‍ട്ട് സോണ്‍ ബ്രേക്ക് ചെയ്ത് പുറത്തുവന്നുകൊണ്ടാണ്. അതാണ് ഇത്തരം കാര്യങ്ങളെയെല്ലാം മറികടക്കാനുള്ള ധൈര്യം എനിക്ക് നല്‍കുന്നത്. ഇങ്ങനെയുള്ള ഒരുപാട് പ്രതിസന്ധികള്‍ തരണം ചെയ്താണ് ഞാന്‍ ഇന്ന് ഈ നിലയില്‍ എത്തിയത്.

കായിക താരങ്ങള്‍ മേക്കപ്പ് ചെയ്യരുതെന്നാണ് ചിലരുടെ വാശി.

ഒരുങ്ങി നടക്കാന്‍ എനിക്ക് ഭയങ്കര ഇഷ്ടമാണ്. അത് ആരുടെയെങ്കിലും അഭിപ്രായം ചോദിച്ചിട്ട് ചെയ്യുന്നതല്ല. എനിക്ക് അതില്‍ നിന്ന് വലിയ ആത്മവിശ്വാസം കിട്ടുന്നുണ്ട്. ഞാന്‍ അങ്ങനെയാണ്. എനിക്ക് ഇഷ്ടമുള്ള ഒരു കാര്യം ചെയ്ത് സന്തോഷം കണ്ടെത്തും. മറ്റുള്ളവര്‍ എന്ത് പറയുമെന്ന് ചിന്തിക്കുന്നില്ല. രാജ്യത്തിന് വേണ്ടി മെഡല്‍ വാങ്ങി വരുന്ന ഒരു സ്ത്രീയെ അധിക്ഷേപിക്കുന്നത് നീതിയല്ലെന്ന് തോന്നാറുണ്ട്. അതും മുടിയില്‍ കുത്തിയ ക്ലിപ്പിന്റെയും പിന്നിന്റെയും പേരില്‍.

അദ്ദേഹത്തെ ഒരുപാട് ഇഷ്ടമാണ്. സിനിമകള്‍ മിക്കതും കാണും. വിജയ് പാട്ടുകള്‍ കേട്ടാണ് വാം അപ്പ് ചെയ്തിരുന്നത്. അദ്ദേഹത്തില്‍ നിന്ന് പ്രചോദനാത്മകമായ വാക്കുകള്‍ കേള്‍ക്കാന്‍ ഒരുപാട് ആഗ്രഹിക്കുന്നുണ്ട്. നടക്കുമോ എന്നറിയില്ല. സംഭവിച്ചാല്‍ അടിപൊളിയായിരിക്കും.

Related Posts

വേദനയോടെ മെസി പറഞ്ഞു-‘ ഞാന്‍ ഇത് മിസ് ചെയ്യും’; ലോകം വിങ്ങുന്ന ഹൃദയത്തോടെ കേട്ടിരുന്നു
  • October 7, 2026

ഇന്നലെ നമ്മുക്കെല്ലാം ആ മാന്ത്രികത അനുഭവിക്കാന്‍ ഒരു രാത്രി കൂടി ബാക്കിയുണ്ടെന്ന പ്രതീക്ഷയുണ്ടായിരുന്നു. ഇന്നിതാ അതും കെട്ടടങ്ങിയിരിക്കുന്നു. വിസ്മയിപ്പിച്ചതിന് മെസിയോട് ആയിരം തവണ നന്ദി പറയുന്ന ആരാധക ഹൃദയങ്ങള്‍ ആ നീലക്കുപ്പായത്തോടും ഫുട്‌ബോളിനോടും നന്ദി പറഞ്ഞുകൊണ്ടുള്ള ആ മെസിയുടെ പ്രസംഗം ഒപ്പിയെടുക്കുകയായിരുന്നു.…

Continue reading
ഡെന്മാര്‍ക്കിനെതിരെയുള്ള മത്സരത്തിന് കാത്തുനില്‍ക്കാതെ ക്യാമ്പ് വിട്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; കോച്ചുമായി തര്‍ക്കിച്ചെന്ന് വിവരം
  • October 1, 2026

നേഷന്‍സ് ലീഗില്‍ ഡെന്‍മാര്‍ക്കിനെതിരായ മത്സരം ഇന്ന് അര്‍ധരാത്രിക്ക് ശേഷം നടക്കാനിരിക്കെ പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പരിശീലന ക്യാമ്പ് വിട്ടു. കോച്ച് ജോര്‍ജ് ജീസസുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ഡെന്‍മാര്‍ക്ക് തലസ്ഥാനമായ കോപ്പന്‍ഹേഗനിലെ പോര്‍ച്ചുഗല്‍ പരിശീലന ക്യാമ്പില്‍ നിന്ന് താന്‍ പുറത്തുപോയതായി ക്രിസ്റ്റ്യാനോ സ്ഥിരീകരിച്ചു.…

Continue reading

You Missed

ഇതിലപ്പുറം ‘ചാടി’ക്കടന്നവളാണ് ഈ ആന്‍സി സോജന്‍! മെഡല് മുഖ്യം ഈ കട്ട ‘വിജയ് ഫാന്‍’ ഗേളിന്

ഇതിലപ്പുറം ‘ചാടി’ക്കടന്നവളാണ് ഈ ആന്‍സി സോജന്‍! മെഡല് മുഖ്യം ഈ കട്ട ‘വിജയ് ഫാന്‍’ ഗേളിന്

കെഎസ്ഇബി മീറ്റർ റീഡർമാരുടെ സമരം നേരിടാൻ വൈദ്യുതി വകുപ്പ്; POS മെഷീനുകൾ തിരിച്ചേൽപ്പിച്ചില്ലെങ്കിൽ പൊലീസ് നടപടി

കെഎസ്ഇബി മീറ്റർ റീഡർമാരുടെ സമരം നേരിടാൻ വൈദ്യുതി വകുപ്പ്; POS മെഷീനുകൾ തിരിച്ചേൽപ്പിച്ചില്ലെങ്കിൽ പൊലീസ് നടപടി

‘ഇനി പരസ്യ പ്രതികരണത്തിന് ഇല്ല, പരാതിയിൽ ഉറച്ചുനിൽക്കുന്നു’; ഹൈക്കമാൻഡ് തീരുമാനം കാത്ത് അടൂർ പ്രകാശ്

‘ഇനി പരസ്യ പ്രതികരണത്തിന് ഇല്ല, പരാതിയിൽ ഉറച്ചുനിൽക്കുന്നു’; ഹൈക്കമാൻഡ് തീരുമാനം കാത്ത് അടൂർ പ്രകാശ്

പേപ്പർ കമ്പനിക്ക് കരാർ നൽകി നഷ്ടം വരുത്തി; പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം

പേപ്പർ കമ്പനിക്ക് കരാർ നൽകി നഷ്ടം വരുത്തി; പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം

വേദനയോടെ മെസി പറഞ്ഞു-‘ ഞാന്‍ ഇത് മിസ് ചെയ്യും’; ലോകം വിങ്ങുന്ന ഹൃദയത്തോടെ കേട്ടിരുന്നു

വേദനയോടെ മെസി പറഞ്ഞു-‘ ഞാന്‍ ഇത് മിസ് ചെയ്യും’; ലോകം വിങ്ങുന്ന ഹൃദയത്തോടെ കേട്ടിരുന്നു

‘മലപ്പുറം മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന നാട്’: പി നന്ദകുമാറിന്റെ വിമർശനം തളളി സിപിഐ

‘മലപ്പുറം മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന നാട്’: പി നന്ദകുമാറിന്റെ വിമർശനം തളളി സിപിഐ