വേദനയോടെ മെസി പറഞ്ഞു-‘ ഞാന്‍ ഇത് മിസ് ചെയ്യും’; ലോകം വിങ്ങുന്ന ഹൃദയത്തോടെ കേട്ടിരുന്നു

ഇന്നലെ നമ്മുക്കെല്ലാം ആ മാന്ത്രികത അനുഭവിക്കാന്‍ ഒരു രാത്രി കൂടി ബാക്കിയുണ്ടെന്ന പ്രതീക്ഷയുണ്ടായിരുന്നു. ഇന്നിതാ അതും കെട്ടടങ്ങിയിരിക്കുന്നു. വിസ്മയിപ്പിച്ചതിന് മെസിയോട് ആയിരം തവണ നന്ദി പറയുന്ന ആരാധക ഹൃദയങ്ങള്‍ ആ നീലക്കുപ്പായത്തോടും ഫുട്‌ബോളിനോടും നന്ദി പറഞ്ഞുകൊണ്ടുള്ള ആ മെസിയുടെ പ്രസംഗം ഒപ്പിയെടുക്കുകയായിരുന്നു. ഫിഫ വേള്‍ഡ് കപ്പ് മത്സരങ്ങളേയും അര്‍ജന്റീനയേയും ചേര്‍ത്ത് ഉയരുന്ന ഗൂഢാലോചന സിദ്ധാന്തങ്ങളെക്കൂടി പാടേ തള്ളിക്കൊണ്ടായിരുന്നു മെസിയുടെ വിടവാങ്ങല്‍ പ്രസംഗം. (Messi’s farewell speech ‘I don’t want to leave)

അര്‍ജന്റീനയുടെ കളിക്കാരനായി എന്നത് തന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും മനോഹരമായ കാര്യമാണെന്ന് വൈകാരിക പ്രസംഗത്തില്‍ മെസി പറഞ്ഞു. ‘ജീവിതകാലം മുഴുവന്‍ ഇവിടെത്തന്നെ തുടരാന്‍ ഞാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും ഇപ്പോള്‍ അത് കഴിഞ്ഞിരിക്കുന്നു. ഞാന്‍ ഇവിടെതന്നെ കാണും. കഴിഞ്ഞ ലോകകപ്പ് മത്സരം തീവ്രമായ അനുഭവമായിരുന്നു. എന്റെ രാജ്യത്തിന്റെ സ്വപ്‌നം വീണ്ടും സാക്ഷാത്കരിക്കുന്നതിന്റെ അത്രയേറെ അടുത്ത് ഞങ്ങള്‍ എത്തിയിരുന്നു. ഇംഗ്ലണ്ടിനെതിരായ മത്സരം ഞങ്ങള്‍ക്ക് വലിയൊരു സമ്മര്‍ദ്ദമാണ് ഉണ്ടാക്കിയത്. ലോകകപ്പിനുശേഷം പലതരം സിദ്ധാന്തങ്ങളും വ്യത്യസ്തമായ വ്യാഖ്യാനങ്ങളും ഉയര്‍ന്നുവന്നു. മാനസികമായും ശാരീരികമായും ഞങ്ങള്‍ക്ക് സഹിക്കാവുന്നതിന്റെ പരമാവധിയായിരുന്നു അത്. എന്നിട്ടും ഞങ്ങളുടെ സര്‍വ്വ ശക്തിയുമെടുത്ത് ഞങ്ങള്‍ പോരാടി. ഈ ലോകകപ്പില്‍ ഞങ്ങള്‍ നന്നായി പോരാടി. എല്ലാ സഹതാരങ്ങള്‍ക്കും കൂടെ കളിച്ച എല്ലാവര്‍ക്കും നന്ദി’. മെസി പറഞ്ഞു.

വികാര തള്ളിച്ചതില്‍ പറയാനുള്ളത് മുഴുവന്‍ പറയാനാകാതെ കുഴങ്ങുകയാണ് ഞാന്‍. നിങ്ങളെ ഓരോരുത്തരേയും ഞാന്‍ മിസ് ചെയ്യും. ഇതെന്റെ ജീവിതത്തിലെ ദുഖഭരിതമായ ദിവസമാണ്. ദേശീയ ടീമിന്റെ ജേഴ്‌സി അണിയുന്നത് ഞാന്‍ തീര്‍ച്ചയായും മിസ് ചെയ്യും. എന്നാല്‍ ഈ കുട്ടികള്‍ക്കും യുവതാരങ്ങള്‍ക്കും, അതുപോലെ ഇനി വരുന്നവര്‍ക്കും പിന്തുണയുമായി ഞാന്‍ നിങ്ങള്‍ക്ക് ഒപ്പമുണ്ടാകും. നമ്മള്‍ എപ്പോഴും ഒറ്റക്കെട്ടായിരിക്കും.’ മെസി പറഞ്ഞു.

Related Posts

അധികാര കസേരയിൽ ഇരിക്കുന്നവരുടെ കൈകൾ ശുദ്ധമെന്ന് ജനങ്ങൾക്ക് ബോധ്യമാവണം; വിഡി സതീശന്റെയും, ജനീഷിന്റെയും സൗജന്യ യാത്രകൾ തള്ളി യൂത്ത് കോൺഗ്രസ്
  • October 7, 2026

പാലക്കാട്: മുഖ്യമന്ത്രി വിഡി സതീശന്റെയും, മന്ത്രി ജനീഷിന്റെയും സൗജന്യ യാത്രകൾ തള്ളി യൂത്ത് കോൺഗ്രസ് രാഷ്ട്രീയ പ്രമേയം. ഷൊർണൂർ നിയോജക മണ്ഡലം കമ്മിറ്റിയാണ് പ്രമേയം അവതരിപ്പിച്ചത്. അധികാര കസേരയിൽ ഇരിക്കുന്നവരുടെ കൈകൾ ശുദ്ധമാണ് എന്ന് ജനങ്ങൾക്ക് ബോധ്യമാവണം. സൗജന്യങ്ങളും മറ്റും സ്വീകരിക്കുമ്പോൾ…

Continue reading
യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിലെ സംഘർഷം; കൻ്റോൺമെൻ്റ് SHO ക്കും, SI ക്കും എതിരെ പൊലീസിൽ പരാതി നൽകി SFI
  • October 6, 2026

തിരുവനന്തപുരം: യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിലെ സംഘർഷത്തിൽ പരാതി നൽകി SFI. കണ്ടൊണ്മെന്റ് SHO ക്കും, SI ക്കും എതിരെ മ്യുസിയം പൊലീസിൽ SFI പരാതി നൽകി. വിദ്യാർത്ഥികളെ തലക്കടിച്ചു പരിക്കേല്പിച്ച സംഭവത്തിൽ ഇരുവർക്കുമേതിരെ വധശ്രമത്തിന് കേസ് എടുക്കണം എന്നാണ് പരാതി. നേരത്തെ…

Continue reading

You Missed

വേദനയോടെ മെസി പറഞ്ഞു-‘ ഞാന്‍ ഇത് മിസ് ചെയ്യും’; ലോകം വിങ്ങുന്ന ഹൃദയത്തോടെ കേട്ടിരുന്നു

വേദനയോടെ മെസി പറഞ്ഞു-‘ ഞാന്‍ ഇത് മിസ് ചെയ്യും’; ലോകം വിങ്ങുന്ന ഹൃദയത്തോടെ കേട്ടിരുന്നു

‘മലപ്പുറം മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന നാട്’: പി നന്ദകുമാറിന്റെ വിമർശനം തളളി സിപിഐ

‘മലപ്പുറം മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന നാട്’: പി നന്ദകുമാറിന്റെ വിമർശനം തളളി സിപിഐ

അധികാര കസേരയിൽ ഇരിക്കുന്നവരുടെ കൈകൾ ശുദ്ധമെന്ന് ജനങ്ങൾക്ക് ബോധ്യമാവണം; വിഡി സതീശന്റെയും, ജനീഷിന്റെയും സൗജന്യ യാത്രകൾ തള്ളി യൂത്ത് കോൺഗ്രസ്

അധികാര കസേരയിൽ ഇരിക്കുന്നവരുടെ കൈകൾ ശുദ്ധമെന്ന് ജനങ്ങൾക്ക് ബോധ്യമാവണം; വിഡി സതീശന്റെയും, ജനീഷിന്റെയും സൗജന്യ യാത്രകൾ തള്ളി യൂത്ത് കോൺഗ്രസ്

യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിലെ സംഘർഷം; കൻ്റോൺമെൻ്റ് SHO ക്കും, SI ക്കും എതിരെ പൊലീസിൽ പരാതി നൽകി SFI

യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിലെ സംഘർഷം; കൻ്റോൺമെൻ്റ് SHO ക്കും, SI ക്കും എതിരെ പൊലീസിൽ പരാതി നൽകി SFI

തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപിക്ക് വന്‍ ആശ്വാസം: ആര്‍ സുഗതനെതിരെ കാപ്പ ചുമത്തിയ ജില്ലാ കളക്ടറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപിക്ക് വന്‍ ആശ്വാസം: ആര്‍ സുഗതനെതിരെ കാപ്പ ചുമത്തിയ ജില്ലാ കളക്ടറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

സുഗതന് അനുകൂലമായത് കോൺഗ്രസ്-ബിജെപി ഡീൽ; കോൺഗ്രസ് സഹായിച്ചുവെന്ന ആരോപണവുമായി സിപിഐഎം

സുഗതന് അനുകൂലമായത് കോൺഗ്രസ്-ബിജെപി ഡീൽ; കോൺഗ്രസ് സഹായിച്ചുവെന്ന ആരോപണവുമായി സിപിഐഎം