ചരിത്രം: ഏഷ്യന്‍ ഗെയിംസ് ഭാരോദ്വഹനത്തില്‍ വെള്ളി നേടി മീരാബായ് ചനു

ജപ്പാന്‍: രാജ്യത്തിന്റെ പ്രതീക്ഷകളുടെ ഭാരം ചുമന്നെത്തിയ മീരാബായ് ചനു നിരാശപ്പെടുത്തിയില്ല. ഏഷ്യന്‍ ഗെയിംസ് ഭാരോദ്വഹനത്തില്‍ വെള്ളി നേടി ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ചനു. ഏഷ്യന്‍ ഗെയിംസ് ഭാരോദ്വഹനത്തില്‍ ഒരു മെഡലിനായുള്ള ഇന്ത്യയുടെ 28 വര്‍ഷത്തെ കാത്തിരിപ്പിനാണ് ഇതോടെ വിരാമമായത്.

1998 ബാങ്കോക്ക് ഗെയിംസിലെ കര്‍ണം മല്ലേശ്വരിയുടെ മെഡല്‍ നേട്ടത്തിന് ശേഷം ആദ്യമായാണ് ഭാരോദ്വഹനത്തില്‍ മെഡല്‍ സ്വന്തമാകുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യക്കിത് സ്വര്‍ണത്തിളക്കമുള്ള വെള്ളി നേട്ടമാണ്. എല്ലാ മേജര്‍ ഇവന്റ്‌സിലും ഭരോദ്വഹനത്തില്‍ മെഡല്‍ നേടിയ താരമെന്ന കര്‍ണം മല്ലേശ്വരി ഒറ്റക്ക് ചുമന്ന റെക്കോര്‍ഡ് ഇതോടെ ചനുവിനും സ്വന്തമായി. 198 കിലോ ഗ്രാം ഭാരമുയര്‍ത്തിയാണ് ഒളിമ്പിക് വെള്ളി മെഡല്‍ ജേതാവായ മീരാബായ് ചനുവിന്റെ ആദ്യ ഏഷ്യന്‍ ഗെയിംസ് മെഡല്‍ നേട്ടം.

അതേസമയം, നഗോയയിലെ ഷൂട്ടിങ് റേഞ്ചില്‍ ഇന്ത്യന്‍ മെഡല്‍ മുഴക്കം തുടരുകയാണ്. സ്‌കീറ്റ് പുരുഷ – വനിത ടീം വിഭാഗങ്ങളില്‍ ഇന്ത്യ വെങ്കലം സ്വന്തമാക്കി. എന്നാല്‍, പാരിസ് ഒളിമ്പിക്‌സിലെ ഇരട്ട മെഡല്‍ ജേതാവ് മനു ഭാക്കറിന് നേട്ടമുണ്ടാക്കാനായില്ല. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വ്യക്തഗതി – ടീം ഇനങ്ങളില്‍ മനുവിന് മെഡല്‍ നേടാനായില്ല. സോഫ്റ്റ് ടെന്നിസില്‍സെമിയില്‍ പൊരുതി വീണെങ്കിലും ജയ് മീണ മടങ്ങുന്നത് ഈ ഇനത്തില്‍ ഏഷ്യന്‍ ഗെയിംസില്‍ ഒരു ഇന്ത്യക്കാരന്റെ ആദ്യ മെഡല്‍ എന്ന ചരിത്ര നേട്ടത്തോടെയാണ്.

Related Posts

ഇതിഹാസ നായകന് യാത്രയയപ്പ് നൽകാൻ AFA; മെസ്സിയുടെ അവസാന മത്സരം ഒക്ടോബർ ആറിന്
  • September 16, 2026

അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ലിയോണൽ മെസ്സിയുടെ അവസാനമത്സരം ഒക്ടോബർ ആറിന്. ബ്യൂണസ് അയേഴ്സിലെ മോണുമെന്റൽ സ്റ്റേഡിയത്തിൽ ആഫ്രിക്കൻ ടീം ബെനിനെതിരെയായിരിക്കും മെസ്സി അവസാനമായി നീലക്കുപ്പായമണിയുക. ഇതിഹാസ നായകന് വീരോചിത യാത്രയയപ്പ് നൽകാനാണ് അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ തീരുമാനം. കാൽപന്തുകളിയുടെ…

Continue reading
എല്‍ഡെന്‍സിനെ വാങ്ങിയാല്‍ മെസിക്ക് സ്വന്തമാകുക രണ്ട് ക്ലബ്ബുകള്‍; പുതിയ സീസണില്‍ മോശം പ്രകടനത്തോടെ സ്പാനിഷ് ക്ലബ്ബ്
  • September 10, 2026

മഡ്രിഡിലെ സ്പാനിഷ് രണ്ടാം ഡിവിഷന്‍ ക്ലബ് എല്‍ഡെന്‍സയെ സ്വന്തമാക്കാന്‍ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി. ക്ലബ്ബിന്റെ ഭൂരിഭാഗം ഓഹരികള്‍ വാങ്ങുന്നതില്‍ പ്രാഥമിക ചര്‍ച്ച പൂര്‍ത്തിയായി കഴിഞ്ഞു. അവസാനവട്ട ചര്‍ച്ച വിജയിച്ചാല്‍ മെസിയുടെ പരില്‍ രണ്ട് ക്ലബ്ബുകള്‍ സ്വന്തമായി ഉണ്ടാകും. മാസങ്ങള്‍ക്ക് മുമ്പ്…

Continue reading

You Missed

കൊച്ചി മെട്രോയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത കേസ്: ഗൂഗിളിന് കത്ത് നല്‍കി പൊലീസ്

കൊച്ചി മെട്രോയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത കേസ്: ഗൂഗിളിന് കത്ത് നല്‍കി പൊലീസ്

ചരിത്രം: ഏഷ്യന്‍ ഗെയിംസ് ഭാരോദ്വഹനത്തില്‍ വെള്ളി നേടി മീരാബായ് ചനു

ചരിത്രം: ഏഷ്യന്‍ ഗെയിംസ് ഭാരോദ്വഹനത്തില്‍ വെള്ളി നേടി മീരാബായ് ചനു

‘രാധ 97 കോടി തരാനുണ്ട്, ആ ചെക്കുകള്‍ സെറ്റില്‍മെന്റിന്റെ ഭാഗമായി തന്നത്’; പണം മോഷ്ടിച്ചിട്ടില്ലെന്ന് നടി അംബിക

‘രാധ 97 കോടി തരാനുണ്ട്, ആ ചെക്കുകള്‍ സെറ്റില്‍മെന്റിന്റെ ഭാഗമായി തന്നത്’; പണം മോഷ്ടിച്ചിട്ടില്ലെന്ന് നടി അംബിക

ഷാജിയുടെ ഔദ്യോഗിക വാഹനം തകരാറിലായപ്പോള്‍ മറ്റൊരു വാഹനം ഉപയോഗിച്ചു, നിര്‍ഭാഗ്യവശാല്‍ അത് അല്‍പ്പം വിലകൂടിയ വണ്ടി ആയിപ്പോയി; പിഎംഎ സലാം

ഷാജിയുടെ ഔദ്യോഗിക വാഹനം തകരാറിലായപ്പോള്‍ മറ്റൊരു വാഹനം ഉപയോഗിച്ചു, നിര്‍ഭാഗ്യവശാല്‍ അത് അല്‍പ്പം വിലകൂടിയ വണ്ടി ആയിപ്പോയി; പിഎംഎ സലാം

സ്വര്‍ണം ചാഞ്ചാട്ടത്തില്‍ തന്നെ; ഇന്നലെ രാവിലെ കൂടി, ഉച്ചയ്ക്ക് കുറഞ്ഞു, ഇന്ന് വീണ്ടും കൂടി

സ്വര്‍ണം ചാഞ്ചാട്ടത്തില്‍ തന്നെ; ഇന്നലെ രാവിലെ കൂടി, ഉച്ചയ്ക്ക് കുറഞ്ഞു, ഇന്ന് വീണ്ടും കൂടി

വെള്ളിയാഴ്ച വരെ ശക്തമായ മഴ തുടരും; മുന്നറിയിപ്പുകള്‍ ഇങ്ങനെ

വെള്ളിയാഴ്ച വരെ ശക്തമായ മഴ തുടരും; മുന്നറിയിപ്പുകള്‍ ഇങ്ങനെ