കെപിസിസി അധ്യക്ഷനെ കാണാൻ രമ്യ ഹരിദാസ്; സണ്ണി ജോസഫുമായി ഇന്ദിരാ ഭവനിൽ കൂടിക്കാഴ്ച

തിരുവനന്തപുരം: കെപിസിസി അധ്യക്ഷനെ കാണാൻ രമ്യ ഹരിദാസ് എംഎൽഎ. കെപിസിസി ആസ്ഥാനത്ത് രമ്യ എത്തി. സണ്ണി ജോസഫുമായി ഇന്ദിരാ ഭവനിൽ കൂടിക്കാഴ്ച നടത്തുന്നു. ചിറയിൻകീഴ് കയ്യാങ്കളിയിൽ കെപിസിസി അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് കൂടിക്കാഴ്ച. കെപിസിസി അധ്യക്ഷനാണ് നടപടി സംബന്ധിച്ച കാര്യങ്ങൾ തീരുമാനിക്കുക. അന്വേഷണ സമിതിയുടെ കണ്ടെത്തലുകൾ ശുപാർശയായി സമർപ്പിച്ചിട്ടുണ്ട്. നടപടി സംബന്ധിച്ച കാര്യങ്ങൾ കെപിസിസി അധ്യക്ഷൻ മാധ്യമങ്ങളെ അറിയിക്കും.

ചിറയിൻകീഴിലെ കയ്യാങ്കളി വിഷയത്തിൽ രമ്യ ഹരിദാസ് എംഎൽഎയ്ക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചെന്ന് എം.എം ഹസൻ നേരത്തെ വ്യക്തമാക്കിയിരുന്നു. കെപിസിസി ഭാരവാഹി യോഗത്തിലാണ് അദ്ദേഹത്തിൻ്റെ പ്രതികരണം. രമ്യയുടെ നടപടികൾ ഉചിതമായില്ലെന്ന് യോഗത്തിൽ നേതാക്കൾ വിമർശിച്ചു.

ഒരു ജനപ്രതിനിധി ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണെന്നും മുതിർന്ന നേതാക്കൾ പറഞ്ഞു. ആരും രമ്യ ഹരിദാസിനെ പിന്തുണക്കുന്ന നിലപാടെടുത്തില്ല. അന്വേഷണസമിതി ഇന്ന് തന്നെ റിപ്പോർട്ട് കെപിസിസി പ്രസിഡൻ്റിന് കൈമാറും. രമ്യക്കെതിരെ കർശനമായ നടപടികൾ ഉണ്ടാകുമെന്നാണ് സൂചന.

Related Posts

അഭിമന്യു കേസ്: രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ അപേക്ഷ തള്ളി
  • September 22, 2026

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർഥി അഭിമന്യു കൊലക്കേസിൽ രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ അപേക്ഷ തള്ളി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്‌ജി കെ കെ ബാലകൃഷ്‌ണനാണ്‌ അപേക്ഷയിൽ വിധി പറഞ്ഞത്.പരസ്യവിചാരണ ഭാവിജീവിതത്തെ ബാധിക്കുമെന്നും സാക്ഷിമൊഴികൾ സ്വാധീനിക്കപ്പെടാൻ സാധ്യതയുണ്ടെന്നായിരുന്നു പ്രതിഭാഗത്തിന്റെ…

Continue reading
അബ്‌കാരി കേസിൽ ആന്റോ അഗസ്റ്റിന് ജാമ്യം
  • September 22, 2026

കൊച്ചി: അബ്‌കാരി കേസില്‍ ആന്റോ അഗസ്റ്റിന് ജാമ്യം. ഹൈക്കോടതിയാണ് ആന്റോയുടെ ജാമ്യാപേക്ഷ അംഗീകരിച്ചത്. കര്‍ശന ഉപാധികളോടെയാണ് ജാമ്യം. വീട്ടിൽ അളവിൽ കൂടുതൽ മദ്യം സൂക്ഷിച്ചതിനാണ് കേസ്. മാനന്തവാടി ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു ആന്റോ.നേരത്തെ, അനധികൃതമായി മദ്യം കൈവശം വെച്ച കേസിൽ…

Continue reading

You Missed

അഭിമന്യു കേസ്: രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ അപേക്ഷ തള്ളി

അഭിമന്യു കേസ്: രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ അപേക്ഷ തള്ളി

കെപിസിസി അധ്യക്ഷനെ കാണാൻ രമ്യ ഹരിദാസ്; സണ്ണി ജോസഫുമായി ഇന്ദിരാ ഭവനിൽ കൂടിക്കാഴ്ച

കെപിസിസി അധ്യക്ഷനെ കാണാൻ രമ്യ ഹരിദാസ്; സണ്ണി ജോസഫുമായി ഇന്ദിരാ ഭവനിൽ കൂടിക്കാഴ്ച

അബ്‌കാരി കേസിൽ ആന്റോ അഗസ്റ്റിന് ജാമ്യം

അബ്‌കാരി കേസിൽ ആന്റോ അഗസ്റ്റിന് ജാമ്യം

സ്വകാര്യ മേഖല വരണം, ലേബർ കോഡ് നടപ്പിലാക്കും; തൊഴിലാളികളെ വേദനിപ്പിച്ചുകൊണ്ട് ഒരു സംരംഭവും വേണ്ടെന്ന് മുഖ്യമന്ത്രി

സ്വകാര്യ മേഖല വരണം, ലേബർ കോഡ് നടപ്പിലാക്കും; തൊഴിലാളികളെ വേദനിപ്പിച്ചുകൊണ്ട് ഒരു സംരംഭവും വേണ്ടെന്ന് മുഖ്യമന്ത്രി

സംവിധായകനായി അരങ്ങേറാൻ ഉണ്ണി മുകുന്ദൻ; പനോരമ സ്റ്റുഡിയോസും ഉണ്ണി മുകുന്ദൻ ഫിലിംസും കൈകോർക്കുന്നു, ഹൈ-വോൾട്ടേജ് ആക്ഷൻ ചിത്രം പ്രഖ്യാപിച്ചു

സംവിധായകനായി അരങ്ങേറാൻ ഉണ്ണി മുകുന്ദൻ; പനോരമ സ്റ്റുഡിയോസും ഉണ്ണി മുകുന്ദൻ ഫിലിംസും കൈകോർക്കുന്നു, ഹൈ-വോൾട്ടേജ് ആക്ഷൻ ചിത്രം പ്രഖ്യാപിച്ചു

സർക്കാർ വാഹനം ഉപയോഗിക്കാതെ സർക്കാരിന്റെ പൈസ ലാഭിക്കുകയാണ് കെഎം ഷാജി; ന്യായീകരിച്ച് മന്ത്രി സണ്ണി ജോസഫ്

സർക്കാർ വാഹനം ഉപയോഗിക്കാതെ സർക്കാരിന്റെ പൈസ ലാഭിക്കുകയാണ് കെഎം ഷാജി; ന്യായീകരിച്ച് മന്ത്രി സണ്ണി ജോസഫ്