പന്തളം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ കാർ അപകടത്തിൽപ്പെട്ടു. സുകുമാരൻ നായർക്ക് നിസാര പരുക്കേറ്റു. എം.സി റോഡിൽ പന്തളം കുരമ്പാല അമൃത സ്കൂൾ ജംഗ്ഷന് സമീപമായിരുന്നു അപകടം.
അടൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാർ എതിരെ വന്ന പിക് അപ്പ് വാനുമായി കൂട്ടയിടിക്കുകയായിരുന്നു. മൂക്കിന് നിസ്സാര പരിക്കേറ്റ അദ്ദേഹത്തെ പന്തളം മെഡിക്കൽ മിഷനിൽ പ്രവേശിപ്പിച്ചു. പരിശോധനയ്ക്ക് ശേഷം സുകുമാരൻ നായർ പെരുമ്പളിക്കലിലെ ചടങ്ങിൽ പങ്കെടുക്കുന്നതിനായി പോയി.






