പിണറായി കാവൽ സർക്കാരായിരുന്ന കാലത്ത് പവർ കട്ട് ഉണ്ടായിരുന്നു; ഒരു രാത്രി കൊണ്ട് തീരുന്ന പ്രശ്‌നമല്ല, പരിഹാരത്തിന് സമയമെടുക്കുമെന്ന് ഷാഫി പറമ്പിൽ എം പി

കോഴിക്കോട്: പവർ കട്ട് കാരണം ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടെന്ന് ഷാഫി പറമ്പിൽ എം പി. പിണറായി കാവൽ സർക്കാറായിരുന്ന കാലത്ത് പവർ കട്ട് ഉണ്ടായിരുന്നു. മറ്റു സംസ്ഥാനങ്ങളിൽ വൈദ്യുതി വാങ്ങാൻ KC വേണുഗോപാലിൻ്റെ ഇടപെടലുണ്ട്. ഒരു രാത്രി കൊണ്ട് തീരുന്ന പ്രശ്‌നമല്ല. പ്രശ്‌ന പരിഹാരത്തിന് സമയമെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. റിപ്പോർട്ടർ ടിവിയിലെ റെയ്ഡിൽ അപാകത ഇല്ല. ആന്റോ അഗസ്റ്റിൻ മാധ്യമ സ്ഥാപനത്തെ തട്ടിപ്പ് കേസുകളിൽ നിന്ന് അഭയം നേടാനുള്ള ഇടമാക്കി. റെയ്ഡ് ആന്റോ അഗസ്റ്റിൻ തന്നെ പ്രതീക്ഷിച്ചത്.

മുതലാളി മാധ്യമപ്രവർത്തകൻ ചമഞ്ഞാണ് തട്ടിപ്പ് നടത്തിയത്. മാധ്യമപ്രവർത്തനത്തിനെതിരെയുള്ള കടന്നുകയറ്റം അല്ല. തട്ടിപ്പുകാർക്കെതിരായ നടപടിയാണ്. നിയമത്തിന്റെ പിൻബലത്തിലാണ് നടപടി. വാർത്ത പ്രക്ഷേപണം തടസ്സപ്പെടുത്താൻ ശ്രമിച്ചിട്ടില്ല. പൊലീസ് ഉദ്യോഗസ്ഥരുടെ ക്ഷമ അപാരം. സർക്കാരിനെതിരെ വാർത്ത നൽകിയതിനല്ല നടപടി. എന്തുകൊണ്ട് മറ്റ് മാധ്യമപ്രവർത്തകർക്കെതിരെ കേസെടുത്തില്ലെന്നും അദ്ദേഹം ചോദിച്ചു.

എക്‌സാലോജിക്-സിഎംആർഎൽ ഇടപാടിൽ കേസെടുക്കണമെന്ന ഇ.ഡി ശുപാർശയിലും അദ്ദേഹം പ്രതികരിച്ചു. ഞങ്ങൾ കേന്ദ്ര അന്വേഷണ ഏജൻസികളുടെ ആരാധകവൃന്ദമൊന്നുമല്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. നിയമോപദേശം തേടുന്നുണ്ട്. കെ പി സി സി പുന:സംഘടനയിൽ ഹൈക്കമാൻഡ് ആണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Posts

അളവിൽ കൂടുതൽ മദ്യം വീട്ടിൽ സൂക്ഷിച്ച കേസ്; ആന്റോ അഗസ്റ്റിൻ്റെ ജാമ്യാപേക്ഷ തള്ളി, ഹൈക്കോടതിയെ സമീപിച്ചു
  • September 18, 2026

കൽപ്പറ്റ: അളവിൽ കൂടുതൽ മദ്യം വീട്ടിൽ സൂക്ഷിച്ച കേസ്. ബത്തേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യപേക്ഷ തള്ളിയതിന് പിന്നാലെയാണ് ജാമ്യത്തിനായി ആന്റോ അഗസ്റ്റിൻ ഹൈക്കോടതിയെ സമീപിച്ചത്. തുടർനടപടികൾ തടയണം എന്ന് ഹർജിയിൽ ആവശ്യപ്പെട്ടു. തുടർ അന്വേഷണത്തിന് കസ്റ്റഡി ആവശ്യമില്ലെന്ന് ആന്റോ ഹർജിയിൽ…

Continue reading
മെസ്സിയുടെ പേരിലെ തട്ടിപ്പ്: ജിഎസ്ടി ഉദ്യോഗസ്ഥരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും
  • September 18, 2026

തിരുവനന്തപുരം: ലിയോണല്‍ മെസ്സിയെ കേരളത്തില്‍ എത്തിക്കുമെന്ന് പറഞ്ഞുള്ള തട്ടിപ്പില്‍ ജിഎസ്ടി ഉദ്യോഗസ്ഥരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും. എസ്‌ഐടിയുടെ അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് ജിഎസ്ടി ഉദ്യോഗസ്ഥരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുക. ഇന്ന് തന്നെ ഉദ്യോഗസ്ഥരില്‍ നിന്ന് വിവരങ്ങള്‍ തേടും. ജിഎസ്ടിയുടെ അന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍…

Continue reading

You Missed

അളവിൽ കൂടുതൽ മദ്യം വീട്ടിൽ സൂക്ഷിച്ച കേസ്; ആന്റോ അഗസ്റ്റിൻ്റെ ജാമ്യാപേക്ഷ തള്ളി, ഹൈക്കോടതിയെ സമീപിച്ചു

അളവിൽ കൂടുതൽ മദ്യം വീട്ടിൽ സൂക്ഷിച്ച കേസ്; ആന്റോ അഗസ്റ്റിൻ്റെ ജാമ്യാപേക്ഷ തള്ളി, ഹൈക്കോടതിയെ സമീപിച്ചു

മെസ്സിയുടെ പേരിലെ തട്ടിപ്പ്: ജിഎസ്ടി ഉദ്യോഗസ്ഥരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും

മെസ്സിയുടെ പേരിലെ തട്ടിപ്പ്: ജിഎസ്ടി ഉദ്യോഗസ്ഥരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും

എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ വാഹനം അപകടത്തില്‍പ്പെട്ടു; മൂക്കിന് നിസാര പരുക്ക്

എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ വാഹനം അപകടത്തില്‍പ്പെട്ടു; മൂക്കിന് നിസാര പരുക്ക്

ടിഎംസി ചിഹ്ന തര്‍ക്കം; തിരഞ്ഞെടുപ്പ് കമ്മീഷനു മുന്നില്‍ പുതിയ പേരും ചിഹ്നവും സമര്‍പ്പിച്ച് ഇരു വിഭാഗങ്ങളും

ടിഎംസി ചിഹ്ന തര്‍ക്കം; തിരഞ്ഞെടുപ്പ് കമ്മീഷനു മുന്നില്‍ പുതിയ പേരും ചിഹ്നവും സമര്‍പ്പിച്ച് ഇരു വിഭാഗങ്ങളും

പിണറായി കാവൽ സർക്കാരായിരുന്ന കാലത്ത് പവർ കട്ട് ഉണ്ടായിരുന്നു; ഒരു രാത്രി കൊണ്ട് തീരുന്ന പ്രശ്‌നമല്ല, പരിഹാരത്തിന് സമയമെടുക്കുമെന്ന് ഷാഫി പറമ്പിൽ എം പി

പിണറായി കാവൽ സർക്കാരായിരുന്ന കാലത്ത് പവർ കട്ട് ഉണ്ടായിരുന്നു; ഒരു രാത്രി കൊണ്ട് തീരുന്ന പ്രശ്‌നമല്ല, പരിഹാരത്തിന് സമയമെടുക്കുമെന്ന് ഷാഫി പറമ്പിൽ എം പി

തച്ചങ്കരി ഇനി പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 475ാം നമ്പര്‍ തടവുകാരന്‍; ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് പാര്‍പ്പിച്ചത് ഹോസ്പിറ്റല്‍ ബ്ലോക്കില്‍

തച്ചങ്കരി ഇനി പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 475ാം നമ്പര്‍ തടവുകാരന്‍; ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് പാര്‍പ്പിച്ചത് ഹോസ്പിറ്റല്‍ ബ്ലോക്കില്‍