തച്ചങ്കരി ഇനി പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 475ാം നമ്പര്‍ തടവുകാരന്‍; ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് പാര്‍പ്പിച്ചത് ഹോസ്പിറ്റല്‍ ബ്ലോക്കില്‍

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരി ഇനി പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 475ാം നമ്പര്‍ തടവുകാരന്‍. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് തച്ചങ്കരിയെ പാര്‍പ്പിച്ചിരിക്കുന്നത് ജയിലിലെ ഹോസ്പിറ്റല്‍ ബ്ലോക്കിലാണ്. ഡോക്ടറുടെ പരിശോധനയില്‍ ആരോഗ്യനില മോശമെന്ന് കണ്ടെത്തിയാല്‍ ആശുപത്രിയിലേക്ക് മാറ്റും. 2003-2007 ഔദ്യോഗിക കാലയളവില്‍ 64 ലക്ഷം രൂപ അനധികൃതമായി സമ്പാദിച്ചെന്ന കേസിലാണ് തച്ചങ്കരി ശിക്ഷിക്കപ്പെട്ടത്.

ആറുമാസത്തോളം നീണ്ട വിചാരണ നടപടികള്‍ ഒടുവിലാണ് കോട്ടയം വിജിലന്‍സ് കോടതി ശിക്ഷ വിധിച്ചത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ആയിരിക്കെ അനധികൃതമായി സ്വത്ത് സമ്പാദിച്ചതിന് നാലുവര്‍ഷം കഠിന തടവാണ് കോടതി ശിക്ഷ വിധിച്ചത്. കൂടാതെ 3084,000 രൂപ പിഴയുടുക്കാനും ഉത്തരവിട്ടു. പിഴയൊടുക്കാത്ത സാഹചര്യത്തില്‍ രണ്ടുമാസം കൂടി കഠിനതടവ് അനുഭവിക്കേണ്ടിവരും.

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു 135 ശതമാനം അധിക വരുമാനം ഉണ്ടാക്കിയെന്നായിരുന്നു പരാതി. 2003 മുതല്‍ 2007 ജൂലൈ വരെയുള്ള കാലയളവില്‍ 64,70,891 രൂപ സമ്പാദിച്ചു എന്നായിരുന്നു കണ്ടെത്തല്‍. 2013ല്‍ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഈ കേസിലാണ് കോട്ടയം വിജിലന്‍സ് കോടതി വിധി പറഞ്ഞത്. അതേസമയം 2007 ശേഷമുള്ള തച്ചങ്കരിയുടെ സ്വത്ത് സംവാദനത്തെക്കുറിച്ച് അന്വേഷണം വേണമെന്നും പരാതിക്കാരന്‍ ബോബി കുരുവിള പറഞ്ഞു.

96 സാക്ഷികള്‍ 271 രേഖകള്‍ പ്രോസിക്യൂഷന്‍ കോടതി ഹാജരാക്കിയിരുന്നു. കുടുംബ സ്വത്താണെന്ന് പ്രതിഭാഗത്തിന്റെ വാദം കോടതി പൂര്‍ണമായും തള്ളുകയും ചെയ്തു. കോടതിവിധിക്ക് ശേഷം ടോമിന്റെ തച്ചങ്കരിയെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോയി. അപ്പീല്‍ നല്‍കാനാണ് പ്രതിഭാവത്തിന്റെ തീരുമാനം. 1987 ബാച്ച് ഐപിഎസ് ഓഫിസറായിരുന്ന ടോമിന്‍ ജെ.തച്ചങ്കരി 2023 ല്‍ മനുഷ്യാവകാശ കമ്മിഷനില്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിജിപിയായാണ് വിരമിച്ചത്.

Related Posts

അളവിൽ കൂടുതൽ മദ്യം വീട്ടിൽ സൂക്ഷിച്ച കേസ്; ആന്റോ അഗസ്റ്റിൻ്റെ ജാമ്യാപേക്ഷ തള്ളി, ഹൈക്കോടതിയെ സമീപിച്ചു
  • September 18, 2026

കൽപ്പറ്റ: അളവിൽ കൂടുതൽ മദ്യം വീട്ടിൽ സൂക്ഷിച്ച കേസ്. ബത്തേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യപേക്ഷ തള്ളിയതിന് പിന്നാലെയാണ് ജാമ്യത്തിനായി ആന്റോ അഗസ്റ്റിൻ ഹൈക്കോടതിയെ സമീപിച്ചത്. തുടർനടപടികൾ തടയണം എന്ന് ഹർജിയിൽ ആവശ്യപ്പെട്ടു. തുടർ അന്വേഷണത്തിന് കസ്റ്റഡി ആവശ്യമില്ലെന്ന് ആന്റോ ഹർജിയിൽ…

Continue reading
മെസ്സിയുടെ പേരിലെ തട്ടിപ്പ്: ജിഎസ്ടി ഉദ്യോഗസ്ഥരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും
  • September 18, 2026

തിരുവനന്തപുരം: ലിയോണല്‍ മെസ്സിയെ കേരളത്തില്‍ എത്തിക്കുമെന്ന് പറഞ്ഞുള്ള തട്ടിപ്പില്‍ ജിഎസ്ടി ഉദ്യോഗസ്ഥരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും. എസ്‌ഐടിയുടെ അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് ജിഎസ്ടി ഉദ്യോഗസ്ഥരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുക. ഇന്ന് തന്നെ ഉദ്യോഗസ്ഥരില്‍ നിന്ന് വിവരങ്ങള്‍ തേടും. ജിഎസ്ടിയുടെ അന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍…

Continue reading

You Missed

അളവിൽ കൂടുതൽ മദ്യം വീട്ടിൽ സൂക്ഷിച്ച കേസ്; ആന്റോ അഗസ്റ്റിൻ്റെ ജാമ്യാപേക്ഷ തള്ളി, ഹൈക്കോടതിയെ സമീപിച്ചു

അളവിൽ കൂടുതൽ മദ്യം വീട്ടിൽ സൂക്ഷിച്ച കേസ്; ആന്റോ അഗസ്റ്റിൻ്റെ ജാമ്യാപേക്ഷ തള്ളി, ഹൈക്കോടതിയെ സമീപിച്ചു

മെസ്സിയുടെ പേരിലെ തട്ടിപ്പ്: ജിഎസ്ടി ഉദ്യോഗസ്ഥരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും

മെസ്സിയുടെ പേരിലെ തട്ടിപ്പ്: ജിഎസ്ടി ഉദ്യോഗസ്ഥരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും

എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ വാഹനം അപകടത്തില്‍പ്പെട്ടു; മൂക്കിന് നിസാര പരുക്ക്

എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ വാഹനം അപകടത്തില്‍പ്പെട്ടു; മൂക്കിന് നിസാര പരുക്ക്

ടിഎംസി ചിഹ്ന തര്‍ക്കം; തിരഞ്ഞെടുപ്പ് കമ്മീഷനു മുന്നില്‍ പുതിയ പേരും ചിഹ്നവും സമര്‍പ്പിച്ച് ഇരു വിഭാഗങ്ങളും

ടിഎംസി ചിഹ്ന തര്‍ക്കം; തിരഞ്ഞെടുപ്പ് കമ്മീഷനു മുന്നില്‍ പുതിയ പേരും ചിഹ്നവും സമര്‍പ്പിച്ച് ഇരു വിഭാഗങ്ങളും

പിണറായി കാവൽ സർക്കാരായിരുന്ന കാലത്ത് പവർ കട്ട് ഉണ്ടായിരുന്നു; ഒരു രാത്രി കൊണ്ട് തീരുന്ന പ്രശ്‌നമല്ല, പരിഹാരത്തിന് സമയമെടുക്കുമെന്ന് ഷാഫി പറമ്പിൽ എം പി