പൂനെ: പാനിപ്പൂരിയുടെ രുചി അറിഞ്ഞവര്‍ ഇന്ന് അതിന്റെ ഭംഗി ആസ്വദിക്കുന്നു. മഹാരാഷ്ട്രയിലെ പൂനെയിലാണ് ഗണേശോത്സവത്തിനിടയിലെ ഈ കൗതുക കാഴ്ച. പൂനെയിലെ ഫെര്‍ഗൂസണ്‍ റോഡില്‍ ഫോട്ടോയെടുക്കാനുള്ള തിരക്കാണ്. ഗണപതി ബപ്പയുടെ ഭംഗിയുള്ളൊരു ഗോള്‍ഗപ്പ വിഗ്രഹം. 13 അടി ഉയരം, പത്തടി വീതി എന്നതാണ് അളവ്. ആഴ്ചകള്‍ നീണ്ട പരിശ്രമം ഇതിന് പിന്നിലുണ്ട്. സമീപത്തെ കടക്കാരാണ് ഇങ്ങനെയൊരു ആശയത്തിന് പിന്നില്‍.
ഇരുപത്തി ഒന്നായിരം പാനിപ്പൂരികൊണ്ടാണ് ഗണേശ വിഗ്രഹം നിര്‍മിച്ചിരിക്കുന്നത്. സംഗതി പാനിപ്പൂരി ആയത് കൊണ്ട് കാര്യമായ കരുതല്‍ ആവശ്യമുണ്ട്. ഈര്‍പ്പം തട്ടി വിഗ്രഹം മോശമാവാതിരിക്കാനുള്ള കാര്യങ്ങള്‍ ചെയ്ത് വച്ചിട്ടുണ്ടെന്നും ഇവര്‍ വിശദീകരിച്ചു.








