അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

ഗുരുഗ്രാം: ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ഗുരുഗ്രാം ടെക് ഹബിലെ 350-ഓളം ജീവനക്കാരെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിട്ടിരുന്നു. 350 ജീവനക്കാരെന്ന കണക്ക് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍ ലളിതമാക്കുന്നതിന്റെയും ബിസിനസ് ആവശ്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തനരീതി പു

ഇക്കഴിഞ്ഞ ചൊവ്വാഴ്ച നടന്ന കമ്പനിയുടെ യോഗത്തിലാണ് ജീവനക്കാരെ പിരിച്ചുവിടുന്നുവെന്ന നടപടി കമ്പനി അറിയിച്ചത്. ഇതിനു പിന്നാലെ ചില ജീവനക്കാര്‍ക്ക് ഉടന്‍ എക്‌സിറ്റ് ലെറ്റര്‍ നല്‍കിയെങ്കിലും മറ്റുചിലര്‍ക്ക് ഡിസംബര്‍ 15 വരെ കമ്പനിയില്‍ തുടരാനുള്ള അവസരം നല്‍കിയിട്ടുണ്ട്. അതിന് മുമ്പ് കമ്പനിക്കുള്ളില്‍ മറ്റൊരു ജോലി കണ്ടെത്താനാണ് ഇവരോട് അധികൃതര്‍ നിര്‍ദ്ദേശിച്ചത്.

അഡിഡാസിനായുള്ള സഹപ്രവര്‍ത്തകരുടെ സംഭാവനകള്‍ക്ക് ഞങ്ങള്‍ അങ്ങേയറ്റം നന്ദിയുള്ളവരാണ്. ഈ കാലയളവില്‍, ബാധിക്കപ്പെട്ട ഞങ്ങളുടെ സഹപ്രവര്‍ത്തകര്‍ക്ക് മാറ്റത്തിന്റെ ഘട്ടത്തില്‍ ആവശ്യമായ സഹായം നല്‍കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ് – കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. ബിസിനസ്, സാങ്കേതിക മേഖലകളിലെ മാറ്റങ്ങള്‍ക്കനുസൃതമായി സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ലളിതമാക്കാനും നിര്‍ണായക ശേഷികള്‍ ശക്തിപ്പെടുത്താനും ദീര്‍ഘകാല വിജയത്തിനായി അഡിഡാസിനെ സജ്ജമാക്കാനുമാണ് ഈ മാറ്റങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് കമ്പനി അറിയിച്ചു.

ഗുരുഗ്രാം ടെക് ഹബില്‍ പ്രവര്‍ത്തിക്കുന്ന ഏകദേശം 700 ജീവനക്കാരില്‍ 350ഓ അതിലധികമോ പേരെ പിരിച്ചുവിടല്‍ ബാധിക്കുമെന്ന് പറയപ്പെടുന്നു.ഇത് ഹബ്ബിലെ മൊത്തം ജീവനക്കാരുടെ ഏകദേശം 45 മുതല്‍ 50 ശതമാനം വരെ വരും. എന്നാല്‍, അഡിഡാസ് ഈ കണക്ക് സ്ഥിരീകരിച്ചിട്ടില്ല. സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍മാര്‍, ഡാറ്റാ സയന്റിസ്റ്റുകള്‍, ഡാറ്റാ എന്‍ജിനീയര്‍മാര്‍ എന്നിവരൊക്കെ ബാധിക്കപ്പെട്ട തസ്തികകളില്‍ ഉള്‍പ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ട്.നഃക്രമീകരിക്കുന്നതിന്റെയും ഭാഗമായി നടപടി സ്വീകരിച്ചിട്ടുള്ളതായി കമ്പനി അറിയിച്ചു.

Related Posts

ഒരു കോടി നേടുന്നത് ആര്? കാരുണ്യ പ്ലസ് KN 641 ഫലം ഇന്ന്
  • September 17, 2026

കേരള ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN 641 ലോട്ടറി ഫലം ഇന്ന്. എല്ലാ വ്യാഴാഴ്ചകളിലും ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനം 30 ലക്ഷം രൂപയും മൂന്നാം സമ്മാനം അഞ്ച്…

Continue reading
സർക്കാർ ചടങ്ങിൽ വന്ദേ മാതരം പൂർണരൂപത്തിൽ ആലപിച്ച ഏക പ്രധാനമന്ത്രി മോദി: അമിത് ഷാ
  • September 14, 2026

മുംബൈ: ഇന്ത്യയുടെ സാംസ്കാരിക ദേശീയതയ്ക്ക് അടിത്തറയിട്ടത് വന്ദേ മാതരമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വന്ദേമാതരത്തെ വിഭജിക്കപ്പെട്ടു. വന്ദേ മാതരം പൂർണരൂപത്തിൽ സർക്കാർ ചടങ്ങിൽ ആലപിച്ച ഏക പ്രധാനമന്ത്രി മോദിയെന്നും അമിത് ഷാ വ്യക്തമാക്കി. വന്ദേ മാതരത്തിന്റെ 150-ാം വാർഷികത്തിൽ…

Continue reading

You Missed

കേസ് ഗൗരവകരം; ആന്റോ അ​ഗസ്റ്റിന്റെ വീട്ടിൽ നിന്ന് മദ്യ ശേഖരം കണ്ടെത്തിയ സംഭവം SIT അന്വേഷിക്കും

കേസ് ഗൗരവകരം; ആന്റോ അ​ഗസ്റ്റിന്റെ വീട്ടിൽ നിന്ന് മദ്യ ശേഖരം കണ്ടെത്തിയ സംഭവം SIT അന്വേഷിക്കും

അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങളോട് ബഹുമാനം; മലയാള സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹം: കരീന കപൂര്‍

മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങളോട് ബഹുമാനം; മലയാള സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹം: കരീന കപൂര്‍

തിരുവനന്തപുരം മൃഗശാല മാറ്റണമെന്ന് മുഖ്യമന്ത്രിയുടെ നിർദേശം: സ്വാ​ഗതം ചെയ്ത് മേയർ, വിമർശിച്ച് CPIM

തിരുവനന്തപുരം മൃഗശാല മാറ്റണമെന്ന് മുഖ്യമന്ത്രിയുടെ നിർദേശം: സ്വാ​ഗതം ചെയ്ത് മേയർ, വിമർശിച്ച് CPIM

മെസിയുടെ പേരിലെ തട്ടിപ്പ്: കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കേസെടുക്കാൻ ED

മെസിയുടെ പേരിലെ തട്ടിപ്പ്: കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കേസെടുക്കാൻ ED

വലിയ വിലയ്ക്ക് വൈദ്യുതി വാങ്ങില്ല; പെട്ടന്ന് തീരുന്നതല്ല ഈ പ്രതിസന്ധി: മന്ത്രി സണ്ണി ജോസഫ്

വലിയ വിലയ്ക്ക് വൈദ്യുതി വാങ്ങില്ല; പെട്ടന്ന് തീരുന്നതല്ല ഈ പ്രതിസന്ധി: മന്ത്രി സണ്ണി ജോസഫ്