ചെക്ക് കേസ്: മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന ആവശ്യത്തിൽ നോട്ടീസ് അയച്ച് ഹൈക്കോടതി

കൊച്ചി: ചെക്ക് കേസിലെ ശിക്ഷാവിധിയുടെ അടിസ്ഥാനത്തിൽ പാലാ എംഎൽ‌എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന ആവശ്യത്തിൽ നോട്ടീസ് അയച്ച് ഹൈക്കോടതി. മാണി സി കാപ്പൻ, തിരഞ്ഞെടുപ്പ് കമ്മീഷൻ, നിയമസഭാ സ്പീക്കർ, ചീഫ് സെക്രട്ടറി എന്നിവർ ഒരാഴ്ചയ്ക്കകം മറുപടി നൽകണം. മുംബൈ മലയാളി ദിനേശ് മേനോന്റെ ഹർജിയിലാണ് നടപടി. ചെക്ക് കേസിലെ ശിക്ഷാവിധിയുടെ അടിസ്ഥാനത്തിൽ അയോഗ്യനാക്കണമെന്നാണ് ആവശ്യം.

ബോറിവ്‍ലിയിലെ അഡീഷണൽ മെട്രോപ്പൊലീസറ്റൻ മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. നാല് കേസുകളിലായി അഞ്ച് കോടി മുപ്പത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനുമായിരുന്നു കോടതി ഉത്തരവ്. നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ മൂന്ന് മാസം കൂടി തടവ് അനുഭവിക്കണം. കണ്ണൂർ എയർപോർട്ടിൽ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് പരാതി. കേസിൽ എറണാകുളം പ്രിസിപ്പൽ സെഷൻസ് കോടതി മാണി സി കാപ്പനെ കുറ്റവിമുക്തനാക്കിയിരുന്നു. ഇതിന് ശേഷമാണ് മുംബൈയിലെ കോടതിയിൽ കേസ് കൊടുത്തത്. 2015 മുതൽ നടക്കുന്ന നിയമവ്യവഹാരത്തിന്റെ ഭാഗമായാണ് വിധി വന്നിരുന്നത്.

1881ലെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് സെക്‌ഷൻ 138 പ്രകാരമാണ് മാണി സി.കാപ്പനെ ശിക്ഷിച്ചിരിക്കുന്നത്. ആദ്യ ചെക്കു കേസിൽ മാണി സി.കാപ്പന് ഒരു വർഷത്തെ സാധാരണ തടവുശിക്ഷയും 1.20 കോടി നഷ്ടപരിഹാരവും വിധിച്ചു. രണ്ടാമത്തെ കേസിൽ ആറ് മാസം സാധാരണ തടവും 70 ലക്ഷം രൂപ നഷ്ടപരിഹാരവുമാണ് ശിക്ഷ. മൂന്നാമത്തെ കേസിൽ ഒരു വർഷത്തെ സാധാരണ തടവും 1.70 കോടി രൂപ നഷ്ടപരിഹാരം വിധിച്ചിട്ടുണ്ട്. നാലാമത്തെ കേസിൽ ഒരു വർഷത്തെ സാധാരണ തടവും 1.70 കോടി രൂപയാണ് നഷ്ടപരിഹാരം വിധിച്ചിരിക്കുന്നത്.

Related Posts

കോൺഗ്രസിന് EDയോട് എപ്പോഴും ഒരേ സമീപനം: ടി കെ ഗോവിന്ദന്റെ പ്രസ്താവന വിവാദമാക്കേണ്ട; മന്ത്രി കെ മുരളീധരൻ
  • September 14, 2026

തിരുവനന്തപുരം: പിണറായി വിജയനെതിരായ ഇഡി കേസ് രാഷ്ട്രീയ പ്രേരിതമെന്ന ടി കെ ഗോവിന്ദന്റെ പ്രസ്താവന വിവാദമാക്കേണ്ട കാര്യമില്ലെന്ന് മന്ത്രി കെ മുരളീധരൻ. കോൺഗ്രസിന് ഇഡി യോട് എപ്പോഴും ഒരേ സമീപനമാണെന്നും കെ മുരളീധരൻ പറഞ്ഞു. ഇഡി നീക്കത്തിൽ വ്യത്യസ്ത നിലപാടുകളുമായി മുൻ…

Continue reading
സംസ്ഥാനത്ത് ഇന്ന് വൈദ്യുതി മുടങ്ങും; വൈകിട്ട് 6നും 12:45നുമിടയില്‍ വൈദ്യുതി മുടങ്ങാന്‍ സാധ്യത
  • September 14, 2026

തിരുവനന്തപുരം: ഇന്നും സംസ്ഥാനത്ത് വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബിയുടെ സന്ദേശം. ആറുമണി മുതല്‍ രാത്രി 12:45 വരെയുള്ള സമയങ്ങളില്‍ വൈദ്യുതി മുടങ്ങാനാണ് സാധ്യത. വൈകിട്ട് ഏഴരക്കും എട്ടുമണിക്കും ഇടയില്‍ വൈദ്യുതി മുടങ്ങിയേക്കാം എന്ന് സന്ദേശം എത്തി. രാത്രി 10:55 നും 11: 20…

Continue reading

You Missed

കോൺഗ്രസിന് EDയോട് എപ്പോഴും ഒരേ സമീപനം: ടി കെ ഗോവിന്ദന്റെ പ്രസ്താവന വിവാദമാക്കേണ്ട; മന്ത്രി കെ മുരളീധരൻ

കോൺഗ്രസിന് EDയോട് എപ്പോഴും ഒരേ സമീപനം: ടി കെ ഗോവിന്ദന്റെ പ്രസ്താവന വിവാദമാക്കേണ്ട; മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി മുടങ്ങും; വൈകിട്ട് 6നും 12:45നുമിടയില്‍ വൈദ്യുതി മുടങ്ങാന്‍ സാധ്യത

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി മുടങ്ങും; വൈകിട്ട് 6നും 12:45നുമിടയില്‍ വൈദ്യുതി മുടങ്ങാന്‍ സാധ്യത

സർക്കാർ ചടങ്ങിൽ വന്ദേ മാതരം പൂർണരൂപത്തിൽ ആലപിച്ച ഏക പ്രധാനമന്ത്രി മോദി: അമിത് ഷാ

സർക്കാർ ചടങ്ങിൽ വന്ദേ മാതരം പൂർണരൂപത്തിൽ ആലപിച്ച ഏക പ്രധാനമന്ത്രി മോദി: അമിത് ഷാ

ഭാഗ്യതാരമുദിച്ചോ? അറിയാം ഭാഗ്യതാര BT 71 ലോട്ടറിയുടെ സമ്പൂര്‍ണഫലം

ഭാഗ്യതാരമുദിച്ചോ? അറിയാം ഭാഗ്യതാര BT 71 ലോട്ടറിയുടെ സമ്പൂര്‍ണഫലം

ബത്തേരിയിൽ തൊണ്ടിമുതൽ മോഷ്ടിച്ച സംഭവം: പൊലീസ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ

ബത്തേരിയിൽ തൊണ്ടിമുതൽ മോഷ്ടിച്ച സംഭവം: പൊലീസ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ

പരീക്ഷാ തട്ടിപ്പ്; അന്വേഷണവുമായി സഹകരിക്കാം, ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകില്ലെന്ന് PSC അംഗങ്ങൾ

പരീക്ഷാ തട്ടിപ്പ്; അന്വേഷണവുമായി സഹകരിക്കാം, ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകില്ലെന്ന് PSC അംഗങ്ങൾ