ലഡാക്കിന് സംസ്ഥാന പദവി ഇല്ല; പുതിയ മാതൃക പരീക്ഷിക്കാൻ കേന്ദ്ര നീക്കം, ബില്ല് കൊണ്ടുവരാൻ ശ്രമം

ഡൽഹി: ലഡാക്കിന് സംസ്ഥാന പദവി നൽകാതെ പുതിയ മാതൃക പരീക്ഷിക്കാൻ കേന്ദ്ര നീക്കം. നിയമസഭയുള്ള കേന്ദ്ര ഭരണ പ്രദേശമാക്കില്ല. ഇതിനായി പാർലമെന്റിൽ പുതിയ ബില്ല് കൊണ്ടുവരാൻ ശ്രമം. നിർദേശം ലഡാക്ക് അപെക്സ് ബോഡി അംഗീകരിച്ചേക്കും എന്ന് സൂചന. സൂയി ജനറിസ് മാതൃക ലഡാക്കിനായി രൂപപ്പെടുത്തും. ജനങ്ങളുടെ അഭിലാഷം നിയമനിർമ്മാണ, എക്സിക്യൂട്ടീവ്, സാമ്പത്തിക അധികാരങ്ങൾ ഉണ്ടാവുക എന്നതാണ് എന്ന് ലഡാക്ക് ചീഫ് സെക്രട്ടറി ആശിഷ് കുന്ദ്ര പറഞ്ഞു.

ലഡാക്കിന് ഭരണഘടനാപരമായ സംരക്ഷണവും തിരഞ്ഞെടുക്കപ്പെട്ട ഒരു ഭരണസമിതിയും അനുവദിക്കുന്നതിനുള്ള നടപടികൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതിനകം ആരംഭിച്ചതായി ആശിഷ് കുന്ദ്ര പറഞ്ഞു. ചില സംസ്ഥാനങ്ങളുടെ സവിശേഷമായ പ്രാദേശിക, സാമൂഹിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി താൽക്കാലികവും പരിവർത്തനപരവും പ്രത്യേകവുമായ അധികാരങ്ങൾ ഇന്ത്യൻ ഭരണഘടനയുടെ 371-ാം അനുച്ഛേദം നൽകുന്നു. ജമ്മു-കശ്മീർ സംസ്ഥാനത്തെ വിഭജിച്ച്, ആർട്ടിക്കിൾ 370 പ്രകാരമുള്ള പ്രത്യേക പദവി എടുത്തുമാറ്റിയതിന് ശേഷമാണ് ലഡാക്കിനെ പ്രത്യേക കേന്ദ്രഭരണപ്രദേശമായി രൂപീകരിച്ചത്.

തുടക്കത്തിൽ ലഡാക്കിലെ ഒരു വിഭാഗം കേന്ദ്രസർക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തെങ്കിലും, പിന്നീട് ഉദ്യോഗസ്ഥ ഭരണത്തിനെതിരെ അവർ പ്രക്ഷോഭം ആരംഭിച്ചു. സംസ്ഥാന പദവിയും ഭരണഘടനയുടെ ആറാം ഷെഡ്യൂളിന് കീഴിലുള്ള സംരക്ഷണ നടപടികളും അവർ ആവശ്യപ്പെട്ടുവരുന്നു. ഭൂമി, വനം, ജലം, കൃഷി എന്നിവയുമായി ബന്ധപ്പെട്ട് നിയമങ്ങൾ നിർമ്മിക്കാൻ അധികാരമുള്ള പ്രാദേശിക കൗൺസിലുകൾ രൂപീകരിക്കാൻ ആറാം ഷെഡ്യൂൾ വ്യവസ്ഥ ചെയ്യുന്നു. പ്രാദേശിക സാമ്പത്തിക വികസന കാര്യങ്ങളിൽ നേരിട്ട് അഭിപ്രായം രേഖപ്പെടുത്താനും തീരുമാനങ്ങളിൽ പങ്കാളികളാകാനും ഇത് അവിടുത്തെ ജനവിഭാഗങ്ങൾക്ക് അവസരം നൽകുന്നുണ്ട്. അതിനിടെയാണ് കേന്ദ്ര സർക്കാർ പുതിയ മാതൃക പരീക്ഷിക്കാൻ ഒരുങ്ങുന്നത്.

Related Posts

‘പ്രതിപക്ഷത്തിന്റെ വോട്ട് വെട്ടി അധികാരം പിടിക്കുന്നു, ഗ്യാനേഷ് കുമാറിനെ പുറത്താക്കണം’; ജനകീയ ഇംപീച്ച്‌മെൻ്റ് തുടങ്ങി
  • October 31, 2026

ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്റെ വോട്ട് വെട്ടി അധികാരം പിടിക്കുന്നു, പോരാട്ടം ജനാധിപത്യത്തിന് വേണ്ടിയെന്ന് മല്ലികാർജുൻ ഖര്‍ഗെ. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ ഇന്ത്യ സഖ്യത്തിന്റെ ജനകീയ കുറ്റവിചാരണ തുടങ്ങി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയിലാണ് ജനകീയ ഇംപീച്ച്‌മെന്റ് നടക്കുന്നത്. സര്‍ദാര്‍…

Continue reading
ഇന്ത്യ വിളിക്കുന്നു…ജനാധിപത്യം അട്ടിമറിക്കപ്പെടുമ്പോൾ മൗനമായി ഇരിക്കാനാകില്ല; ഡൽഹി സമരത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി
  • October 31, 2026

തിരുവനന്തപുരം: ഡൽഹി സമരത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി വി ഡി സതീശൻ. നാളെ രാം ലീല മൈതാനിയിൽ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി എക്സിൽ കുറിച്ചു. ജനാധിപത്യം അട്ടിമറിക്കപ്പെടുമ്പോൾ മൗനമായി ഇരിക്കാനാകില്ല. ”ഇന്ത്യ വിളിക്കുന്നു. ജനാധിപത്യത്തെയും ഭരണഘടനയെയും വോട്ടവകാശത്തെയും സംരക്ഷിക്കുന്നതിനായി, ലക്ഷക്കണക്കിന് പൗരന്മാർക്കൊപ്പം അണിചേരാൻ നാളെ…

Continue reading

You Missed

ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപിനെ സർവീസിൽ നിന്ന് നീക്കണം, സർക്കാരിന് കത്ത് നൽകാൻ നഗരസഭ

ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപിനെ സർവീസിൽ നിന്ന് നീക്കണം, സർക്കാരിന് കത്ത് നൽകാൻ നഗരസഭ

‘പ്രതിപക്ഷത്തിന്റെ വോട്ട് വെട്ടി അധികാരം പിടിക്കുന്നു, ഗ്യാനേഷ് കുമാറിനെ പുറത്താക്കണം’; ജനകീയ ഇംപീച്ച്‌മെൻ്റ് തുടങ്ങി

‘പ്രതിപക്ഷത്തിന്റെ വോട്ട് വെട്ടി അധികാരം പിടിക്കുന്നു, ഗ്യാനേഷ് കുമാറിനെ പുറത്താക്കണം’; ജനകീയ ഇംപീച്ച്‌മെൻ്റ് തുടങ്ങി

RCCയിൽ 9 മാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിലായത് ചികിത്സാപ്പിഴവ് തന്നെ; പത്തോളജി ലാബ് റിപ്പോർട്ട് പുറത്ത്

RCCയിൽ 9 മാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിലായത് ചികിത്സാപ്പിഴവ് തന്നെ; പത്തോളജി ലാബ് റിപ്പോർട്ട് പുറത്ത്

ഇന്ത്യ വിളിക്കുന്നു…ജനാധിപത്യം അട്ടിമറിക്കപ്പെടുമ്പോൾ മൗനമായി ഇരിക്കാനാകില്ല; ഡൽഹി സമരത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി

ഇന്ത്യ വിളിക്കുന്നു…ജനാധിപത്യം അട്ടിമറിക്കപ്പെടുമ്പോൾ മൗനമായി ഇരിക്കാനാകില്ല; ഡൽഹി സമരത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി

സംഭവം 10 വയസുകാരിയെ രക്ഷിക്കാൻ ശ്രമക്കുന്നതിനിടെ

സംഭവം 10 വയസുകാരിയെ രക്ഷിക്കാൻ ശ്രമക്കുന്നതിനിടെ

ഭദ്രകീർത്തി മകളെ പോലെ, ജയബാലകൃഷ്ണന്റെ കുടുംബത്തിന് നീതി ഉറപ്പുവരുത്തും: മന്ത്രി രമേശ് ചെന്നിത്തല

ഭദ്രകീർത്തി മകളെ പോലെ, ജയബാലകൃഷ്ണന്റെ കുടുംബത്തിന് നീതി ഉറപ്പുവരുത്തും: മന്ത്രി രമേശ് ചെന്നിത്തല