ഡല്‍ഹി: സംഘര്‍ഷത്തിനല്ല സഹകരണത്തിനാണ് മുന്‍ഗണന നല്‍കേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായാണ് പ്രധാനമന്ത്രിയുടെ സന്ദേശം. അന്താരാഷ്ട്ര ബഹിരാകാശ ഉച്ചകോടിയില്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രിയുടെ പ്രതികണം.
അതിനിടെ, ബ്രിക്‌സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും. ഉച്ചകോടിയില്‍ പങ്കെടുക്കുന്നത് സ്ഥിരീകരിച്ച് ചൈനീസ് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഷി ജിന്‍പിങ് ശനിയാഴ്ച ഡല്‍ഹിയില്‍ എത്തും.
അതേസമയം, പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിലെ ഭിന്നതയ്ക്കിടെ ബ്രിക്‌സ് ഉച്ചകോടിയുടെ സംയുക്ത പ്രസ്താവന തയ്യാറാക്കുന്നതില്‍ അംഗ രാജ്യങ്ങള്‍ക്കിടയില്‍ ആശങ്ക. ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ നാളെ മുതല്‍ ലോക നേതാക്കള്‍ ഡല്‍ഹിയിലേക്ക് എത്തിത്തുടങ്ങും.
ഇറാന്‍, യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങള്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനാല്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെക്കുറിച്ചുള്ള ഫോര്‍മുലയാണ് അഭിപ്രായ വ്യത്യാസങ്ങള്‍ക്കുള്ള പ്രധാനകാരണം. ഇറാനും യുഎഇയും സൗദിയും തമ്മില്‍ പ്രത്യേക ചര്‍ച്ചകള്‍ സംഘടിപ്പിക്കാന്‍ ഉച്ചകോടിയുടെ ആതിഥേയരായ ഇന്ത്യ ശ്രമം നടത്തുന്നുണ്ട്. എല്ലാ മേഖലകളിലും സമവായം ഉറപ്പാക്കി ഡല്‍ഹിയില്‍ ഒരു സംയുക്ത പ്രഖ്യാപനം ഉറപ്പാക്കാനാണ് അംഗ രാജ്യങ്ങളിലെ ഷെര്‍പകളും ശ്രമിക്കുന്നു. മെയ് മാസത്തില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ബ്രിക്‌സ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ യുഎഇക്കും ഇറാനുമിടയിലെ നയതന്ത്ര വിടവ് നികത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല് ഇത്തവണ ഒരു പൊതു നിലപാട് സംയുക്ത പ്രസ്താവനയില്‍ പ്രതിഫലിപ്പിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. അതിനിടെ ഉച്ചകോടിക്ക് മുന്നോടിയായി സഹകരണത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുന്ന സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തി.
ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുട്ടിനും ഇറാന്‍ പ്രസിഡണ്ട് മസൂദ് പെസെഷ്‌കിയാനും നാളെ ഡല്‍ഹിയില്‍ എത്തും. ശനിയാഴ്ച ചൈനീസ് പ്രസിഡണ്ട് ഷി ജിന്‍പിങുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന. അതിനിടെ ബ്രിക്‌സ് ഉച്ചകോടികള്‍ ഇന്ത്യക്ക് പ്രകടമായ നേട്ടങ്ങള്‍ നല്‍കിയിട്ടില്ല എന്ന കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. പ്രതിപക്ഷത്തിന് ഇന്ത്യയുടെ വളര്‍ച്ച ഇഷ്ടപ്പെടുന്നില്ല എന്നാണ് ബിജെപിയുടെ മറുപടി.









