വ്യവസായി മുഹമ്മദ് ഷർഷാദിന്റെ പരാതി; എം വി ഗോവിന്ദൻ്റ മകനും അന്വേഷണ പരിധിയിൽ; പി ശശിക്ക് എതിരായ അന്വേഷണം ശക്തമാക്കി പൊലീസ്

ചെന്നൈ വ്യവസായി മുഹമ്മദ് ഷർഷാദിന്റെ പരാതിയിൽ സിപിഐഎം നേതാവ് പി ശശിക്ക് പുറമെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ്റ മകനും പൊലീസിന്റെ അന്വേഷണ പരിധിയിൽ. പി ശശിക്ക് എതിരായ അന്വേഷണം പൊലീസ് ശക്തമാക്കി. ഉടൻ എഫ്ഐആർ രജിസ്റ്റർ ചെയ്തേക്കും. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചു. കൊച്ചി ഡെപ്യൂട്ടി കമ്മീഷണർ മോഹിത് റാവത്തിന്റെ നേതൃത്വത്തിലാണ് പ്രത്യേക സംഘം. പരാതിക്കാരന്റെ മൊഴി കഴിഞ്ഞദിവസം രേഖപ്പെടുത്തിയിരുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസിന് ഷർഷാദ് പരാതി നൽകിയിരുന്നു. പരാതി മുഖ്യമന്ത്രിയുടെ ഓഫീസ് ആഭ്യന്തരവകുപ്പിന് കൈമാറുകയായിരുന്നു. സിപിഐഎം പോളിറ്റ് ബ്യൂറോയ്ക്ക് നൽകിയ കത്ത് ചോർന്നതും അന്വേഷണ പരിധിയിൽ ഉൾപ്പെടും. തന്റെ അറസ്റ്റിലെ ഗൂഢാലോചനയിലും അന്വേഷണം വേണമെന്ന് പരാതിയിൽ അദ്ദേഹം ആവശ്യപ്പെട്ടു. പി ശശി അടക്കമുള്ളവരുടെ ഫോൺ റെക്കോർഡുകളും വാട്സ്ആപ്പ് ചാറ്റുകളും പരിശോധിക്കാണമെന്നും പരാതിയിൽ അദ്ദേഹം ആവശ്യപ്പെടുന്നു. തന്റെ പരാതിയിൽ അന്വേഷണം നടത്തിയാൽ പി ശശിക്കെതിരായ കൂടുതൽ പരാതികൾ ഉയർന്നു വരും.

ചെന്നൈ വ്യവസായി മുഹമ്മദ് ഷർഷാദ് സിപിഐഎം നേതൃത്വത്തിനും പൊളിറ്റ് ബ്യൂറോയ്ക്കും എതിരെ ഉന്നയിച്ച സാമ്പത്തിക ആരോപണങ്ങളും അതിനെത്തുടർന്നുണ്ടായ വിവാദങ്ങളുമാണ് അദ്ദേഹത്തിന്റെ പരാതിയുടെ വിഷയം. യുകെയിലെ മലയാളി വ്യവസായി രാജേഷ് കൃഷ്ണ സിപിഐഎം നേതാക്കളുടെ ബിനാമിയാണെന്നും മന്ത്രിമാരുടെ അടക്കം സാമ്പത്തിക ഇടപാടുകളിൽ ദുരുഹതയുണ്ടെന്നും കാണിച്ച് ഷർഷാദ് സിപിഐഎം പൊളിറ്റ് ബ്യൂറോയ്ക്കും എം.എ. ബേബിക്കും പരാതി നൽകിയിരുന്നു. തന്റെ അറസ്റ്റിന് പിന്നിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയുടെ ഓഫീസാണെന്നും പാർട്ടി സെക്രട്ടറിയുടെ മകനെതിരായ പരാതിയിൽ നിന്ന് പിന്തിരിപ്പിക്കാനാണ് ഈ കള്ളക്കേസെന്നും ഷർഷാദ് ആരോപിച്ചിരുന്നു.

  • Related Posts

    ‘പിഎം ശ്രീയിൽ സർക്കാർ പുതിയ നടപടി സ്വീകരിച്ചിട്ടില്ല; സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയത് ഇടതുസർക്കാർ’; മന്ത്രി എൻ. ഷംസുദ്ദീൻ
    • September 8, 2026

    കോഴിക്കോട്: പിഎം ശ്രീയിൽ സർക്കാർ പുതിയ നടപടി സ്വീകരിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ. ഡൽഹിയിൽ നടന്ന ചർച്ചയെ കുറിച്ചുള്ളത് മാധ്യമങ്ങളുടെ വ്യാഖ്യാനമെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തിയതായി വിവരമില്ല. പദ്ധതിയുമായി ചില അഭിപ്രായ വ്യത്യാസങ്ങൾ ഉള്ളതുകൊണ്ടാണ്…

    Continue reading
    ‘മാധ്യമപ്രവർത്തകനെ ആക്രമിക്കാൻ നിർദേശം നൽകി’; ജി സുധാകരനെതിരെ ഗുരുതര ആരോപണവുമായി CPIM
    • September 8, 2026

    ആലപ്പുഴ: അമ്പലപ്പുഴ എംഎൽഎ ജി സുധാകരനെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം. സിപിഐഎം നേതാവായിരുന്നപ്പോൾ മാധ്യമപ്രവർത്തകനെ ആക്രമിക്കാൻ ജി സുധാകരൻ നിർദേശം നൽകിയെന്നാണ് മുൻ എംഎൽഎ എച്ച് സലാമിന്റെ ആരോപണം. എന്നാൽ ആവശ്യം നേതാക്കൾ നിരസിച്ചതായും എച്ച് സലാം ഫേസ്ബുക്കിൽ പറഞ്ഞു. വനിതക്കെതിരെ…

    Continue reading

    You Missed

    ‘രമ്യയെ പാർട്ടിയിൽ നിന്ന് മാറ്റിനിർത്തണം; ജനങ്ങളെയും പ്രവർത്തകരെയും പാർട്ടിയെയും അവഹേളിച്ചു’; കോഴിക്കോട്ട് DCC ജനറൽ സെക്രട്ടറി

    ‘രമ്യയെ പാർട്ടിയിൽ നിന്ന് മാറ്റിനിർത്തണം; ജനങ്ങളെയും പ്രവർത്തകരെയും പാർട്ടിയെയും അവഹേളിച്ചു’; കോഴിക്കോട്ട് DCC ജനറൽ സെക്രട്ടറി

    ‘പിഎം ശ്രീയിൽ സർക്കാർ പുതിയ നടപടി സ്വീകരിച്ചിട്ടില്ല; സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയത് ഇടതുസർക്കാർ’; മന്ത്രി എൻ. ഷംസുദ്ദീൻ

    ‘പിഎം ശ്രീയിൽ സർക്കാർ പുതിയ നടപടി സ്വീകരിച്ചിട്ടില്ല; സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയത് ഇടതുസർക്കാർ’; മന്ത്രി എൻ. ഷംസുദ്ദീൻ

    ‘മാധ്യമപ്രവർത്തകനെ ആക്രമിക്കാൻ നിർദേശം നൽകി’; ജി സുധാകരനെതിരെ ഗുരുതര ആരോപണവുമായി CPIM

    ‘മാധ്യമപ്രവർത്തകനെ ആക്രമിക്കാൻ നിർദേശം നൽകി’; ജി സുധാകരനെതിരെ ഗുരുതര ആരോപണവുമായി CPIM

    ആശയുടെ സ്വന്തം അനഘ; ഐശ്വര്യ ലക്ഷ്‌മിയുടെ ജന്മദിനത്തിൽ ‘ആശ’യിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

    ആശയുടെ സ്വന്തം അനഘ; ഐശ്വര്യ ലക്ഷ്‌മിയുടെ ജന്മദിനത്തിൽ ‘ആശ’യിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

    ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി; രക്ഷാപ്രവർത്തനം തുടരുന്നു

    ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി; രക്ഷാപ്രവർത്തനം തുടരുന്നു

    കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം: നിർണായക നീക്കവുമായി കണ്ണൂർ സർവ്വകലാശാല

    കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം: നിർണായക നീക്കവുമായി കണ്ണൂർ സർവ്വകലാശാല