മെസ്സിയുടെ പേരിൽ നടന്ന തട്ടിപ്പ്: ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക തയ്യാറാക്കാൻ SIT

കൊച്ചി: മെസ്സിയെ കേരളത്തിൽ എത്തിക്കാമെന്ന് പറഞ്ഞുള്ള തട്ടിപ്പിൽ ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക തയ്യാറാക്കുന്നതിലേക്ക് കടന്ന് എസ്ഐടി. സർക്കാരിൽ നിന്നുള്ള രേഖകൾ പൂർണമായും കൈപ്പറ്റിയതിനുശേഷം ചോദ്യം ചെയ്യൽ ആരംഭിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. എ‍ിജിപി പി.വിജയന്റെ നേതൃത്വത്തിലുള്ള എസ്ഐടി എൻ.പ്രശാന്തിൽ നിന്നും രണ്ടു റിപ്പോർട്ടുകളുടെയും വിവരങ്ങൾ കഴിഞ്ഞ ദിവസം നേരിട്ട് ശേഖരിച്ചിരുന്നു.

വരുമാനം കുറച്ചും ചെലവ് പെരുപ്പിച്ചു കാട്ടിയുമാണ് സ്പോൺസർ ആയ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി ഡിപിആർ ഉണ്ടാക്കിയതെന്ന് കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ.പ്രശാന്തിന്റെ രണ്ടാമത്തെ റിപ്പോർട്ടിൽ പറയുന്നത്. സർക്കാർ സംവിധാനങ്ങളുടെ ദുരുപയോഗത്തിനെതിരെയും അതീവ ഗുരുതരമായ കണ്ടെത്തലുകൾ ഉൾപ്പെടെ വലിയ ക്രമക്കേടുകൾ ആണ് രണ്ടാം റിപ്പോർട്ടിലുള്ളത്. സ്പോർട്സ് കേരള ഫൗണ്ടേഷനാണ് മൽസരങ്ങളുടെ ഡിപിആർ തയ്യാറാക്കിയത്. വരുമാനം കുറച്ച് കാട്ടിയും ചെലവ് പെരുപ്പിച്ചു കാട്ടിയുമായിരുന്നു ഡിപിആർ.വരുമാനം 82 കോടി രൂപ,ചെലവ് 210 കോടി രൂപ.കമ്മിയുള്ള 128 കോടി ബജറ്റ് ഗ്രാൻറിലൂടെ കണ്ടെത്തണമെന്നായിരുന്നു ശുപാർശ. വരുമാനം കണക്കാക്കിയതിലും കള്ളക്കളി നടന്നുവെന്നു കണ്ടെത്തി.

ടിക്കറ്റ്, സംപ്രേക്ഷണം എന്നിവ മാത്രമാണ് വരുമാനമായി കാണിച്ചത്. വൻ വരുമാനം കിട്ടുന്ന മറ്റ് മേഖലകൾ ഡിപിആറിൽ നിന്ന് ഒഴിവാക്കി. സ്പോൺസർഷിപ്പ്, മെർക്കൻ‍ഡൈസിംഗ്, സെൽഫിയെടുക്കൽ, ഗെറ്റ് ടുഗെദർ, ടേബിൾ ഡിന്നർ വഴിയുള്ള വരുമാനങ്ങൾ മറച്ചുവെച്ചു. ഇതിലൂടെ സ്പോൺസർക്ക് വൻ ലാഭം ഉണ്ടാക്കാൻ വഴിയൊരുക്കി. മെസി സന്ദർശനത്തിലൂടെ 200 കോടി രൂപയെങ്കിലും സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് ലാഭം ഉണ്ടാക്കാനാവുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഒട്ടേറെ മറ്റ് ഇളവുകളും സർക്കാർ സ്പോൺസർക്കായി നൽകിയെന്നും കണ്ടെത്തലുണ്ട്. പെർഫോർമൻസ് ഗ്യാരന്റി,ലൈസൻസ് ഫീ,പെർഫോർമൻസ് സെക്യൂരിറ്റി എന്നിവ ഒഴിവാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു.

Related Posts

‘രമ്യയെ പാർട്ടിയിൽ നിന്ന് മാറ്റിനിർത്തണം; ജനങ്ങളെയും പ്രവർത്തകരെയും പാർട്ടിയെയും അവഹേളിച്ചു’; കോഴിക്കോട്ട് DCC ജനറൽ സെക്രട്ടറി
  • September 8, 2026

കോഴിക്കോട്: രമ്യ ഹരിദാസ് എംഎൽഎയ്ക്കെതിരെ വിമർശനവുമായി കോഴിക്കോട്ട് ഡിസിസി ജനറൽ സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌. രമ്യയെ പാർട്ടിയിൽ നിന്ന് മാറ്റിനിർത്തണമെന്നാണ് ഡിസിസി ജനറൽ സെക്രട്ടറി ഷാജിർ അറാഫത്ത് ആവശ്യപ്പെടുന്നത്. ജനങ്ങളെയും പ്രവർത്തകരെയും പാർട്ടിയെയും രമ്യ ഹരിദാസ് അവഹേളിച്ചുവെന്നും വിമർശനം. കെപിസിസി വൈസ്…

Continue reading
‘പിഎം ശ്രീയിൽ സർക്കാർ പുതിയ നടപടി സ്വീകരിച്ചിട്ടില്ല; സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയത് ഇടതുസർക്കാർ’; മന്ത്രി എൻ. ഷംസുദ്ദീൻ
  • September 8, 2026

കോഴിക്കോട്: പിഎം ശ്രീയിൽ സർക്കാർ പുതിയ നടപടി സ്വീകരിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ. ഡൽഹിയിൽ നടന്ന ചർച്ചയെ കുറിച്ചുള്ളത് മാധ്യമങ്ങളുടെ വ്യാഖ്യാനമെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തിയതായി വിവരമില്ല. പദ്ധതിയുമായി ചില അഭിപ്രായ വ്യത്യാസങ്ങൾ ഉള്ളതുകൊണ്ടാണ്…

Continue reading

You Missed

‘രമ്യയെ പാർട്ടിയിൽ നിന്ന് മാറ്റിനിർത്തണം; ജനങ്ങളെയും പ്രവർത്തകരെയും പാർട്ടിയെയും അവഹേളിച്ചു’; കോഴിക്കോട്ട് DCC ജനറൽ സെക്രട്ടറി

‘രമ്യയെ പാർട്ടിയിൽ നിന്ന് മാറ്റിനിർത്തണം; ജനങ്ങളെയും പ്രവർത്തകരെയും പാർട്ടിയെയും അവഹേളിച്ചു’; കോഴിക്കോട്ട് DCC ജനറൽ സെക്രട്ടറി

‘പിഎം ശ്രീയിൽ സർക്കാർ പുതിയ നടപടി സ്വീകരിച്ചിട്ടില്ല; സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയത് ഇടതുസർക്കാർ’; മന്ത്രി എൻ. ഷംസുദ്ദീൻ

‘പിഎം ശ്രീയിൽ സർക്കാർ പുതിയ നടപടി സ്വീകരിച്ചിട്ടില്ല; സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയത് ഇടതുസർക്കാർ’; മന്ത്രി എൻ. ഷംസുദ്ദീൻ

‘മാധ്യമപ്രവർത്തകനെ ആക്രമിക്കാൻ നിർദേശം നൽകി’; ജി സുധാകരനെതിരെ ഗുരുതര ആരോപണവുമായി CPIM

‘മാധ്യമപ്രവർത്തകനെ ആക്രമിക്കാൻ നിർദേശം നൽകി’; ജി സുധാകരനെതിരെ ഗുരുതര ആരോപണവുമായി CPIM

ആശയുടെ സ്വന്തം അനഘ; ഐശ്വര്യ ലക്ഷ്‌മിയുടെ ജന്മദിനത്തിൽ ‘ആശ’യിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

ആശയുടെ സ്വന്തം അനഘ; ഐശ്വര്യ ലക്ഷ്‌മിയുടെ ജന്മദിനത്തിൽ ‘ആശ’യിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി; രക്ഷാപ്രവർത്തനം തുടരുന്നു

ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി; രക്ഷാപ്രവർത്തനം തുടരുന്നു

കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം: നിർണായക നീക്കവുമായി കണ്ണൂർ സർവ്വകലാശാല

കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം: നിർണായക നീക്കവുമായി കണ്ണൂർ സർവ്വകലാശാല