സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. രണ്ട് ദിവസം കൊണ്ട് ഒരു പവന്‍ സ്വര്‍ണത്തിന് വര്‍ധിച്ചത് 3360 രൂപയാണ്. ഇന്ന് പവന് 960 രൂപയും കൂടി. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,14,880 രൂപയായി. ( gold rate hiked in kerala september 04)
ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് വര്‍ധിച്ചിരിക്കുന്നത് 120 രൂപയാണ്. ഇന്ന് സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന് 14,360 രൂപ നല്‍കേണ്ടി വരും. ഈ മാസത്തിന്റെ തുടക്കത്തില്‍ സ്വര്‍ണവില പവന് 1,15,080 രൂപയായിരുന്നു. ആഗോള വിപണിയിലും സ്വര്‍ണം കുതിക്കുന്നതിന്റെ പ്രതിഫലനമെന്നോണമാണ് കേരളത്തിലും വര്‍ധനയുണ്ടായിരിക്കുന്നത്. യുഎസ് പലിശ നിരക്ക് വര്‍ധന സംബന്ധിച്ച പ്രതീക്ഷകള്‍ ഇടിഞ്ഞതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് സ്വര്‍ണവില രണ്ട് ശതമാനത്തിലധികം ഉയര്‍ന്നിരിക്കുന്നത്.
ഇറാന്‍ സംഘര്‍ഷം, പണപ്പെരുപ്പം, സുരക്ഷിത നിക്ഷേപത്തെക്കുറിച്ചുള്ള മാറിയ കാഴ്ചപ്പാടുകള്‍ തുടങ്ങിയവ കേരളത്തിലെ സ്വര്‍ണവിലയേയും സ്വാധീനിക്കുന്നുണ്ട്. രാജ്യാന്തരതലത്തിലും സ്വര്‍ണവില ഉയരുകയാണ്.
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന ചലനങ്ങള്‍ കേരളത്തിലും പ്രതിഫലിക്കും. എന്നിരിക്കിലും ആഗോള വിപണിയില്‍ വില കൂടിയാല്‍ കേരളത്തിലും കൂടണമെന്നില്ല.






