നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത; ജാഗ്രതാ നിർദേശം

കാഠ്മണ്ഡു: നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത. ത്രിശൂലി നദിയിലെ അവശിഷ്ടങ്ങൾ ഒഴുക്ക് തടസ്സപ്പെടുത്തുന്നതായി കണ്ടെത്തി. മണ്ണിടിച്ചിലിനെ തുടർന്ന് നദിയിൽ താത്കാലിക തടയണകൾ രൂപപ്പെടാൻ സാധ്യതയുണ്ട്. ​തടയണകൾ പൊട്ടിയാൽ ശക്തമായ രണ്ടാം പ്രളയ തരംഗത്തിന് സാധ്യതയെന്ന് ഇന്റർനാഷണൽ സെന്റർ ഫോർ ഇന്റഗ്രേറ്റഡ് മൗണ്ടൻ ഡെവലപ്‌മെന്റ് (ICIMOD) പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ മുന്നറിയിപ്പുള്ളത്. തുടർന്നാണ് ജാഗ്രതാ നിർദേശം നൽകിയത് .

അതേസമയം, നേപ്പാളിലെ മിന്നൽ പ്രളയത്തിൽ വഴിയിൽ കുടുങ്ങിയ മലയാളികളുടെ സംഘം സുരക്ഷിത സ്ഥലത്ത് എത്തി. കൊച്ചിയിലെ ട്രാവൽ ഏജൻസി വഴി പോയ 36 പേരുടെ സംഘമാണ് സുരക്ഷിത സ്ഥലത്ത് എത്തിയത്.മിന്നൽ പ്രളയമുണ്ടായതിന് സമീപം ഇന്നലെ 6 മണിക്കൂർ റോഡിൽ കുടുങ്ങിയിരുന്നു. രണ്ട് ട്രാവലറുകളിലായിട്ടാണ് ഇവരെ ഹോട്ടലിൽ എത്തിച്ചത്. ഈ മാസം 23നാണ് യാത്രാ സംഘം നേപ്പാളിലെത്തിയത്. 29 ന് കേരളത്തിലേക്ക് മടങ്ങും.

ദുരന്തം ഏറ്റവും കൂടുതൽ ബാധിച്ച രസുവ, നുവാകോട്ട് ജില്ലകളിലാണ് കൂടുതൽ സേനയെ വിന്യസിച്ചിരിക്കുന്നത്. രക്ഷാപ്രവർത്തനത്തിന് 2,000 സൈനികരെ വിന്യസിച്ചു. പ്രളയത്തിൽ കുടുങ്ങിയ 97 പേരെ ഇതിനകം സേന രക്ഷപെടുത്തി. തൃശൂലി ജലവൈദ്യുത പദ്ധതിയുടെ ടണലിൽ കുടുങ്ങിയ മൂന്ന് തൊഴിലാളികളും ഇതിൽ ഉൾപ്പെടുന്നു. മിന്നൽ പ്രളയത്തിൽ ഇതുവരെ സ്ഥിരീകരിച്ചത് 165 മരണമാണ്.

Related Posts

‘ഗ്യാനേഷ് കുമാറിനെ വെറുതെ വിടില്ല, കാലം കണക്ക് ചോദിക്കാതെ പോകില്ല; ഭരണഘടന സംരക്ഷണത്തിന് വേണ്ടി പോരാട്ടം തുടരും’; രാഹുൽ ​ഗാന്ധി
  • October 12, 2026

ഡൽഹി: ഡൽഹിയിലെ പൊലീസ് നരനായാട്ടിൽ അതിരൂക്ഷവിമർശനവുമായി ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. എന്ത് കൊണ്ടാണ് ഡൽഹിയെ ജയിലിൽ അടച്ചതെന്ന് രാഹുൽ ​ഗാന്ധി ചോദിച്ചു. പോലീസ് ഡൽഹിയെ കോട്ടയാക്കി മാറ്റി. ആർഎസ്എസ് ഗുണ്ടകൾ സ്ത്രീകളെ ആക്രമിക്കുന്നു. വാർത്താ സമ്മേളനത്തിൽ ആക്രമണ ദൃശ്യങ്ങൾ പ്രദർശിപ്പിച്ചാണ്…

Continue reading
സിജെപി സമരത്തെ അജിൻക്യ ഷിൻഡെ നയിക്കും; എവിടെ തടയുന്നോ അവിടെ പ്രതിഷേധിക്കാൻ നിർദേശം
  • October 10, 2026

ഡൽഹി: സിജെപി സമരവുമായി മുന്നോട്ടു പോകാനുള്ള ചുമതല അജിൻക്യ ഷിൻഡെയ്ക്ക്. അഭിജിത് ദീപ്കെ, സൗരവ് ദാസ്, അശുതോഷ് റാങ്കെ തുടങ്ങിയ മുൻനിര നേതാക്കളെയെല്ലാം പൊലീസ് കസ്റ്റഡിയിലെടുത്തതോടെയാണ് നീക്കം. നേരത്തെ തയ്യാറാക്കിയ വിഡിയോയിലൂടെ ദീപ്കെ തന്നെയാണ് ഇക്കാര്യം സിജെപിയുടെ എക്സ് പേജിലൂടെ അറിയിച്ചത്.…

Continue reading

You Missed

നെടുമ്പാശ്ശേരി അപകടം: ‘പോയത് ഞങ്ങൾക്ക് മാത്രം, വിദേശത്തേക്ക് പോകാൻ തയ്യാറായി ഇരിക്കുകയായിരുന്നു’; ദേവികയുടെ കുടുംബം

നെടുമ്പാശ്ശേരി അപകടം: ‘പോയത് ഞങ്ങൾക്ക് മാത്രം, വിദേശത്തേക്ക് പോകാൻ തയ്യാറായി ഇരിക്കുകയായിരുന്നു’; ദേവികയുടെ കുടുംബം

സംഭവിക്കാൻ പാടില്ലാത്തതാണ് പൊലീസിന്റെ ഭാഗത്ത്‌ നിന്ന് ഉണ്ടാകുന്നത്; കോൺഗ്രസിൽ ഇല്ലാത്ത ആളാണ് അടൂരിൽ കോൺഗ്രസിനെ നിയന്ത്രിക്കുന്നത്; പിണറായി വിജയൻ

സംഭവിക്കാൻ പാടില്ലാത്തതാണ് പൊലീസിന്റെ ഭാഗത്ത്‌ നിന്ന് ഉണ്ടാകുന്നത്; കോൺഗ്രസിൽ ഇല്ലാത്ത ആളാണ് അടൂരിൽ കോൺഗ്രസിനെ നിയന്ത്രിക്കുന്നത്; പിണറായി വിജയൻ

‘ഗ്യാനേഷ് കുമാറിനെ വെറുതെ വിടില്ല, കാലം കണക്ക് ചോദിക്കാതെ പോകില്ല; ഭരണഘടന സംരക്ഷണത്തിന് വേണ്ടി പോരാട്ടം തുടരും’; രാഹുൽ ​ഗാന്ധി

‘ഗ്യാനേഷ് കുമാറിനെ വെറുതെ വിടില്ല, കാലം കണക്ക് ചോദിക്കാതെ പോകില്ല; ഭരണഘടന സംരക്ഷണത്തിന് വേണ്ടി പോരാട്ടം തുടരും’; രാഹുൽ ​ഗാന്ധി

മാസപ്പടി കേസ്: ‘FIR രജിസ്റ്റർ ചെയ്യാമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണം’; പിണറായി വിജയൻ ഹൈക്കോടതിയിലേക്ക്

മാസപ്പടി കേസ്: ‘FIR രജിസ്റ്റർ ചെയ്യാമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണം’; പിണറായി വിജയൻ ഹൈക്കോടതിയിലേക്ക്

‘മെഡൽ നേടിയിട്ട് കായിക മന്ത്രിയോ മുഖ്യമന്ത്രിയോ ബന്ധപ്പെട്ടില്ല; കേരളത്തിലെ പാരിതോഷികം വളരെ കുറവ്’: ആൻസി സോജൻ

‘മെഡൽ നേടിയിട്ട് കായിക മന്ത്രിയോ മുഖ്യമന്ത്രിയോ ബന്ധപ്പെട്ടില്ല; കേരളത്തിലെ പാരിതോഷികം വളരെ കുറവ്’: ആൻസി സോജൻ

നെടുമ്പാശ്ശേരി വാഹനാപകടം: പ്രതി സുഹൈൽ മദ്യപിച്ച ബാറുകൾക്കെതിരെ കേസടുത്ത് എക്‌സൈസ്

നെടുമ്പാശ്ശേരി വാഹനാപകടം: പ്രതി സുഹൈൽ മദ്യപിച്ച ബാറുകൾക്കെതിരെ കേസടുത്ത് എക്‌സൈസ്