‘ജെന്‍സികളെ ആകര്‍ഷിക്കണം, നേതാക്കളുടെ വസ്ത്രധാരണത്തിലും മാറ്റം വേണം’

തൃശൂര്‍: ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തില്‍ അതിരൂക്ഷ വിമര്‍ശനവുമായി പ്രതിനിധികള്‍. ഡിവൈഎഫ്‌ഐ അഖിലേന്ത്യ നേതൃത്വം ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ക്യാംപെയിനുകളൊന്നും ഏറ്റെടുക്കുന്നില്ലെന്ന് പ്രതിനിധികള്‍ വിമര്‍ശിച്ചു. സിജെപി നടത്തിയ പ്രതിഷേധത്തിന് ശരിക്കും നേതൃത്വം നല്‍കേണ്ടിയിരുന്നത് ഡിവൈഎഫ്‌ഐ ആയിരുന്നുവെന്നും പ്രതിനിധികള്‍ പറഞ്ഞു. ജെന്‍ സികളെ സംഘടനയിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി അടിമുടി മാറണമെന്നും പ്രതിനിധികള്‍ നിര്‍ദേശിച്ചു. വസ്ത്രധാരണത്തില്‍ പോലും മാറ്റങ്ങള്‍ വേണമെന്നാണ് ആവശ്യം. ( dyfi must attract genZ says members)

പാലക്കാട്, എറണാകുളം, കൊല്ലം, തിരുവനന്തപുരം കമ്മിറ്റികളാണ് പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേല്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്. ക്വട്ടേഷന്‍, ലഹരിസംഘങ്ങളെ അകറ്റി നിര്‍ത്താന്‍ ഡിവൈഎഫ്‌ഐ ശ്രമിക്കണം. സംഘടനയില്‍ സ്ത്രീ പ്രാതിനിധ്യം ഉണ്ടാകുന്നില്ലെന്ന് ഉള്‍പ്പെടെ പ്രതിനിധികള്‍ വിമര്‍ശിച്ചു. സിജെപി സമരത്തില്‍ എഎ റഹീമിന് ഉള്‍പ്പെടെ നന്നായി ഇടപെടാനും സമരത്തിന്റെ മുഖമാകാനും കഴിഞ്ഞതായി പ്രതിനിധികള്‍ വിലയിരുത്തി.

സംഘടന രൂപം കൊണ്ട പഞ്ചാബില്‍ പോലും ഡിവൈഎഫ്‌ഐയുടെ സ്വാധീനം കുറയുന്നതായി സമ്മേളനത്തില്‍ അഭിപ്രായമുയര്‍ന്നു. ജെന്‍ സി കാലത്തിന് അനുസരിച്ച് സംഘടന മാറണം. നേതാക്കളുടെ വസ്ത്രധാരണത്തില്‍ ഉള്‍പ്പെടെ മാറ്റം വേണം. പരമ്പരാഗത രീതികളില്‍ നിന്ന് മാറി പുതുതലമുറയെ ആകര്‍ഷിക്കുന്ന വിധത്തില്‍ പ്രവര്‍ത്തന രീതിയിലും മാറ്റങ്ങള്‍ വേണമെന്നും പ്രതിനിധികള്‍ പറഞ്ഞു.

Related Posts

ആർ ശ്രീലേഖയുടെ രാജി നീക്കത്തിന് പിന്നിൽ BJP നേതാക്കളുടെ നിസഹകരണം; ആർഎസ്എസിനും അതൃപ്തി
  • October 5, 2026

തിരുവനന്തപുരം: കൗൺസിലർ ആർ ശ്രീലേഖയുടെ രാജി നീക്കത്തിന് പിന്നിൽ മേയർ അടക്കമുള്ള നേതാക്കളുടെ നിസഹകരണം. സംസ്ഥാന അധ്യക്ഷനടക്കം ശ്രീലേഖയോട് അഭിപ്രായ ഭിന്നത. പാർട്ടി ഉറപ്പ് നൽകിയ വാ​ഗ്ദാനങ്ങൾ ഒന്നും പാലിച്ചില്ല‌. തെരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് ആർ ശ്രീലേഖ രാജീവ് ചന്ദ്രശേഖറിന് നൽകിയ…

Continue reading
വി.ഡി സതീശനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റണമെന്ന് കെ സുധാകരൻ പോസ്റ്റിട്ടെന്ന വ്യാജ പ്രചാരണം; പൊലീസ് കേസെടുത്തു
  • October 5, 2026

കണ്ണൂര്‍: കെ. സുധാകരന്‍ എംപിയുടെ പേരില്‍ വ്യാജ പ്രചാരണം നടത്തിയെന്ന പരാതിയില്‍ കേസെടുത്ത് കണ്ണൂര്‍ സൈബര്‍ പൊലീസ്. പി.ആര്‍ രാജീവ് എന്ന ഫേസ്ബുക്ക് അക്കൗണ്ടിനെതിരെയാണ് കേസ്. കെ. സുധാകരന്‍ ആഭ്യന്തരമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് നടപടി. മുഖ്യമന്ത്രിക്കെതിരെ കെ സുധാകരൻ പറഞ്ഞുവെന്ന രീതിയിലായിരുന്നു…

Continue reading

You Missed

ആർ ശ്രീലേഖയുടെ രാജി നീക്കത്തിന് പിന്നിൽ BJP നേതാക്കളുടെ നിസഹകരണം; ആർഎസ്എസിനും അതൃപ്തി

ആർ ശ്രീലേഖയുടെ രാജി നീക്കത്തിന് പിന്നിൽ BJP നേതാക്കളുടെ നിസഹകരണം; ആർഎസ്എസിനും അതൃപ്തി

വി.ഡി സതീശനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റണമെന്ന് കെ സുധാകരൻ പോസ്റ്റിട്ടെന്ന വ്യാജ പ്രചാരണം; പൊലീസ് കേസെടുത്തു

വി.ഡി സതീശനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റണമെന്ന് കെ സുധാകരൻ പോസ്റ്റിട്ടെന്ന വ്യാജ പ്രചാരണം; പൊലീസ് കേസെടുത്തു

റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ മധ്യസ്ഥത വഹിക്കാൻ ഇന്ത്യ; നയതന്ത്ര ചർച്ചകൾ നടത്തുന്നതായി വിദേശകാര്യ മന്ത്രാലയം

റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ മധ്യസ്ഥത വഹിക്കാൻ ഇന്ത്യ; നയതന്ത്ര ചർച്ചകൾ നടത്തുന്നതായി വിദേശകാര്യ മന്ത്രാലയം

സംസ്ഥാനത്തെ മരുന്ന് പ്രതിസന്ധിക്ക് പരിഹാരമാകുന്നു; ഡോക്സി സൈക്കിളിന്റെ ആദ്യ ബാച്ചുകൾ എത്തി: ഏഴിനം മരുന്നുകൾ ഇന്ന് എത്തും

സംസ്ഥാനത്തെ മരുന്ന് പ്രതിസന്ധിക്ക് പരിഹാരമാകുന്നു; ഡോക്സി സൈക്കിളിന്റെ ആദ്യ ബാച്ചുകൾ എത്തി: ഏഴിനം മരുന്നുകൾ ഇന്ന് എത്തും

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതി: കണ്ഠരര് രാജീവരെ ഒഴിവാക്കി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതി: കണ്ഠരര് രാജീവരെ ഒഴിവാക്കി

സിപിഐഎം കൗണ്‍സിലര്‍ക്കെതിരായ കൈക്കൂലി ആരോപണം: 14 സെന്റ് പുറമ്പോക്ക് ഭൂമി മുന്‍പും മറിച്ചുവിറ്റെന്ന് അജിന്‍ പറയുന്ന വിഡിയോ പുറത്തുവിട്ട് പരാതിക്കാരന്‍

സിപിഐഎം കൗണ്‍സിലര്‍ക്കെതിരായ കൈക്കൂലി ആരോപണം: 14 സെന്റ് പുറമ്പോക്ക് ഭൂമി മുന്‍പും മറിച്ചുവിറ്റെന്ന് അജിന്‍ പറയുന്ന വിഡിയോ പുറത്തുവിട്ട് പരാതിക്കാരന്‍