യാത്രയ്ക്ക് മുമ്പ് ടിപ്പ് ചോദിക്കുന്ന ഏര്‍പ്പാട് വേണ്ട; ഓണ്‍ലൈന്‍ ടാക്‌സി ആപ്പുകളോട് കേന്ദ്രം

ഡല്‍ഹി: ഓണ്‍ലൈന്‍ ടാക്‌സി യാത്രക്കാര്‍ക്ക് ആശ്വാസവുമായി കേന്ദ്ര ഗതാഗത മന്ത്രാലയം. ഓണ്‍ലൈന്‍ ടാക്‌സി ആപ്പുകള്‍ യാത്ര ആരംഭിക്കുന്നതിന് മുന്‍പ് നിന്ന് ടിപ്പ് ചോദിക്കുന്ന രീതി പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന് കേന്ദ്രം നിര്‍ദേശിച്ചു. ( No more tip to get picked Centre directs online taxi apps)

ഊബര്‍, റാപ്പിഡോ തുടങ്ങിയ ആപ്പുകള്‍ക്കാണ് നിര്‍ദ്ദേശം.റൈഡ് ബുക്ക് ചെയ്യുന്ന സമയത്തോ യാത്ര തുടങ്ങുന്നതിന് മുന്‍പോ ആപ്പുകളില്‍ ടിപ്പ് ഓപ്ഷന്‍ കാണിക്കാന്‍ പാടില്ല. ടിപ്പ് നല്‍കിയാല്‍ വേഗത്തില്‍ വാഹനം ലഭ്യമാകും എന്ന രീതി ശരിയല്ലെന്നും മന്ത്രാലയം.എന്നാല്‍, യാത്ര പൂര്‍ത്തിയായ ശേഷം യാത്രക്കാര്‍ക്ക് താല്പര്യമുണ്ടെങ്കില്‍ സ്വമേധയാ ടിപ്പ് നല്‍കാമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

ക്യാബ് അഗ്രിഗേറ്റര്‍മാരോട് ആപ്പുകളില്‍ നിന്നും ടിപ് ചോദിക്കുന്ന പ്രോംപ്റ്റുകള്‍ ഉടന്‍ നീക്കം ചെയ്യാനാണ് കേന്ദ്രം നിര്‍ദേശം നല്‍കിയിരിക്കുന്നത്. ടിപ് നല്‍കി ട്രിപ്പുകള്‍ സ്വീകരിക്കപ്പെടാനുള്ള സാധ്യതയോ വെയിറ്റിങ് സമയത്തെയോ സേവനത്തിന്റെ ഗുണനിലവാരത്തെയോ സ്വാധീനിക്കാനുള്ള സാഹചര്യം ഒരുക്കരുതെന്നാണ് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്. അഡ്വാന്‍സ് ടിപ്പ്‌സ് ഓപ്ഷന്‍ ആപ്പുകളില്‍ നിന്ന് അടിയന്തരമായി നീക്കണമെന്നും കേന്ദ്ര ഗതാഗത മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.

Related Posts

ഇന്നത്തെ കോടി ആര് നേടും? കാരുണ്യ ലോട്ടറി KR 770 ഫലം ഇന്ന്
  • October 2, 2026

കേരള ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ ലോട്ടറി KR 770 ഫലം ഇന്ന്. എല്ലാ ശനിയാഴ്ചകളിലും ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനം 25 ലക്ഷം രൂപയും മൂന്നാം സമ്മാനം 10 ലക്ഷം…

Continue reading
വീണ്ടും ഇരുട്ടടി; വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില കൂട്ടി
  • October 1, 2026

ഡല്‍ഹി: രാജ്യത്ത് വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില കൂട്ടി. സിലിണ്ടറിന് 62 മുതല്‍ 71 രൂപ വരെയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ ഒരു സിലിണ്ടറിന്റെ വില 2810 രൂപയായി. (Commercial LPG Cylinder Prices Hiked From October 1) ഉത്തരേന്ത്യയില്‍…

Continue reading

You Missed

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതി: കണ്ഠരര് രാജീവരെ ഒഴിവാക്കി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതി: കണ്ഠരര് രാജീവരെ ഒഴിവാക്കി

സിപിഐഎം കൗണ്‍സിലര്‍ക്കെതിരായ കൈക്കൂലി ആരോപണം: 14 സെന്റ് പുറമ്പോക്ക് ഭൂമി മുന്‍പും മറിച്ചുവിറ്റെന്ന് അജിന്‍ പറയുന്ന വിഡിയോ പുറത്തുവിട്ട് പരാതിക്കാരന്‍

സിപിഐഎം കൗണ്‍സിലര്‍ക്കെതിരായ കൈക്കൂലി ആരോപണം: 14 സെന്റ് പുറമ്പോക്ക് ഭൂമി മുന്‍പും മറിച്ചുവിറ്റെന്ന് അജിന്‍ പറയുന്ന വിഡിയോ പുറത്തുവിട്ട് പരാതിക്കാരന്‍

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്ന് നിഗമനം; മെസ്സിയുടെ പേരിലെ തട്ടിപ്പില്‍ വി അബ്ദുറഹിമാനെ പ്രതി ചേര്‍ത്തേക്കും

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്ന് നിഗമനം; മെസ്സിയുടെ പേരിലെ തട്ടിപ്പില്‍ വി അബ്ദുറഹിമാനെ പ്രതി ചേര്‍ത്തേക്കും

ഫ്ളൈ ദുബായ് വിമാനത്തിലെ ആക്രമണം: സഹപൈലറ്റിന് തീവ്ര ചിന്താഗതി? ഫ്ളൈ ദുബായ് ഇയാളെ ജോലിക്ക് എടുത്തത് വിലക്ക് നിലനില്‍ക്കെ

ഫ്ളൈ ദുബായ് വിമാനത്തിലെ ആക്രമണം: സഹപൈലറ്റിന് തീവ്ര ചിന്താഗതി? ഫ്ളൈ ദുബായ് ഇയാളെ ജോലിക്ക് എടുത്തത് വിലക്ക് നിലനില്‍ക്കെ

സൗദി അറേബ്യയില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു

സൗദി അറേബ്യയില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു

അധ്യാപകക്ഷാമം, അടിസ്ഥാനസൗകര്യങ്ങളുടെ തകര്‍ച്ച; വിദ്യാര്‍ഥി പ്രക്ഷോഭച്ചൂടില്‍ പൊള്ളി ഫ്രാന്‍സ്

അധ്യാപകക്ഷാമം, അടിസ്ഥാനസൗകര്യങ്ങളുടെ തകര്‍ച്ച; വിദ്യാര്‍ഥി പ്രക്ഷോഭച്ചൂടില്‍ പൊള്ളി ഫ്രാന്‍സ്