ഊർജ്ജത്തോടെ അദാനി എനർജി, ആദ്യ നിക്ഷേപ സമാഹരണത്തിന് ഒരുങ്ങുന്നു, ലക്ഷ്യം 8,400 കോടി

അദാനി ഗ്രൂപ്പ്  ആദ്യ നിക്ഷേപ സമാഹരണത്തിന് തയാറെടുക്കുന്നു. 8,400 കോടി രൂപ വരെ സമാഹരിക്കുന്നത് ലക്ഷ്യമിട്ട്  അദാനി എനർജി

ഴിഞ്ഞ വർഷം ഫെബ്രുവരിയിൽ അദാനി എന്റർപ്രൈസസിന്റെ 20,000 കോടി രൂപയുടെ ഫോളോ-ഓൺ പബ്ലിക് ഓഫർ (എഫ്പിഒ) റദ്ദാക്കിയതിന് ശേഷം അദാനി ഗ്രൂപ്പ്  ആദ്യ നിക്ഷേപ സമാഹരണത്തിന് തയാറെടുക്കുന്നു.  8,400 കോടി രൂപ  വരെ സമാഹരിക്കുന്നത് ലക്ഷ്യമിട്ട്  അദാനി എനർജി  ഈ ആഴ്‌ചയോ അടുത്ത ആഴ്‌ചയോ ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ പ്ലേസ്‌മെന്റ് (ക്യുഐപി) നടത്താൻ ആലോചിക്കുന്നതായാണ് റിപ്പോർട്ട്. പൊതു ധനകാര്യ സ്ഥാപനങ്ങൾ, ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകൾ, മ്യൂച്വൽ ഫണ്ടുകൾ, ഇൻഷുറൻസ് കമ്പനികൾ, വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ, വിദേശ സ്ഥാപന നിക്ഷേപകർ എന്നിവർക്ക് ഓഹരി വിറ്റ് നിക്ഷേപ സമാഹരണം നടത്തുന്നതാണ് ക്യുഐപി .  ഓഹരി വിലയിലെ കൃത്രിമത്വവും മറ്റ് ക്രമക്കേടുകളും ആരോപിച്ച് അദാനി ഗ്രൂപ്പിനെതിരെ  യുഎസ് ആസ്ഥാനമായുള്ള ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് പുറത്തിറക്കിയതിനെത്തുടർന്നാണ് അദാനി എന്റർപ്രൈസസിന്റെ കഴിഞ്ഞ വർഷം നിശ്ചയിച്ച ഓഹരി വിൽപന നടക്കാതെ പോയത്.

ഐസിഐസിഐ സെക്യൂരിറ്റീസ്, എസ്ബിഐ ക്യാപിറ്റൽ മാർക്കറ്റ്സ്, ജെഫറീസ് എന്നിവരെ അദാനി എനർജി ഉപദേശകരായി നിയമിച്ചിട്ടുണ്ട്.  അദാനി എനർജി ഓഹരി മൂല്യം കഴിഞ്ഞ മാസം സെൻസെക്‌സിലെ 2.94% നേട്ടവുമായി താരതമ്യപ്പെടുത്തുമ്പോൾ  5.4% ആണ് ഉയർന്നത്  .  35%-ത്തിലധികം വിപണി വിഹിതമുള്ള ഇന്ത്യയിലെ മുൻനിര സ്വകാര്യ മേഖല പവർ ട്രാൻസ്മിഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ കമ്പനികളിലൊന്നാണ് അദാനി എനർജി. മുംബൈ, മുന്ദ്ര സെസുകൾക്കുള്ള വൈദ്യുതി വിതരണ ലൈസൻസുകളും കമ്പനിക്കുണ്ട്.  ജൂൺ 30 ന് അവസാനിച്ച പാദത്തിൽ അദാനി എനർജി പ്രവർത്തന വരുമാനം 5,379 കോടി രൂപയാണ് . കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 3,664 കോടി രൂപയിൽ നിന്ന് 47% ആണ്  വർധന.  

  • Related Posts

    ഇന്നും കൂടി; സ്വര്‍ണവില അറിയാം
    • July 10, 2026

    സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഒരു പവന്‍ സ്വര്‍ണത്തിന് 280 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 1,06,200 രൂപയായി. ഗ്രാമിന് 35 രൂപയാണ് ഇന്നത്തെ വര്‍ധന. ഗ്രാമിന് 13,275 രൂപയെന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്. (gold rate…

    Continue reading
    അടിച്ചോ കോടി? അറിയാം സ്ത്രീ ശക്തി SS 511 ലോട്ടറിയുടെ സമ്പൂർണഫലം
    • March 17, 2026

    കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന സ്ത്രീ ശക്തി SS 511 ലോട്ടറിയുടെ സമ്പൂർണഫലം പുറത്ത്. ഒരു കോടി രൂപയാണ് ലോട്ടറിയുടെ ഒന്നാം സമ്മാനം. SV 307202 നമ്പരിലെ ടിക്കറ്റാണ് ഒന്നാം സമ്മാനം നേടിയിരിക്കുന്നത്. 30 ലക്ഷം രൂപയാണ് ടിക്കറ്റിന്റെ രണ്ടാം…

    Continue reading

    You Missed

    അഭിമന്യു വധക്കേസ്: സാക്ഷി വിസ്‌താരം ഒക്ടോബറിൽ തുടങ്ങും

    അഭിമന്യു വധക്കേസ്: സാക്ഷി വിസ്‌താരം ഒക്ടോബറിൽ തുടങ്ങും

    നെഹ്‌റു ട്രോഫി വള്ളംകളി; ആലപ്പുഴ ജില്ലയിൽ നാളെ പ്രാദേശിക അവധി

    നെഹ്‌റു ട്രോഫി വള്ളംകളി; ആലപ്പുഴ ജില്ലയിൽ നാളെ പ്രാദേശിക അവധി

    കള്ളൻ വിജയൻ ലേഖന വിവാദം: ദേശാഭിമാനി ന്യൂസ് എഡിറ്റർ കെ ആർ അജയൻ രാജിവച്ചു

    കള്ളൻ വിജയൻ ലേഖന വിവാദം: ദേശാഭിമാനി ന്യൂസ് എഡിറ്റർ കെ ആർ അജയൻ രാജിവച്ചു

    ‘ഭരണകൂട ഭീകരതയുടെ രാഷ്ട്രീയമാണ് പറഞ്ഞത്, അത് കൊള്ളേണ്ടിടത്ത് കൊണ്ടു’

    ‘ഭരണകൂട ഭീകരതയുടെ രാഷ്ട്രീയമാണ് പറഞ്ഞത്, അത് കൊള്ളേണ്ടിടത്ത് കൊണ്ടു’

    ‘ജെന്‍സികളെ ആകര്‍ഷിക്കണം, നേതാക്കളുടെ വസ്ത്രധാരണത്തിലും മാറ്റം വേണം’

    ‘ജെന്‍സികളെ ആകര്‍ഷിക്കണം, നേതാക്കളുടെ വസ്ത്രധാരണത്തിലും മാറ്റം വേണം’

    കുഞ്ഞ് നേരിട്ടത് ക്രൂരമർദനം; നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലയിൽ രണ്ടാനച്ഛനും അമ്മയ്ക്കും എതിരെ കുറ്റപത്രം നൽകി

    കുഞ്ഞ് നേരിട്ടത് ക്രൂരമർദനം; നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലയിൽ രണ്ടാനച്ഛനും അമ്മയ്ക്കും എതിരെ കുറ്റപത്രം നൽകി