ഫേസ്ബുക്കിലൂടെ വെല്ലുവിളിച്ചതും പോസ്റ്റിട്ടതും താന്‍ തന്നെയെന്ന് അര്‍ജുന്‍ ആയങ്കി; അര്‍ജുന്റെ ഐ ഫോണ്‍ കണ്ടെത്തി പൊലീസ്

ഫേസ്ബുക്കിലൂടെ വെല്ലുവിളി പോസ്റ്റുകളിട്ടത് താന്‍ തന്നെയെന്ന് ക്രിമിനല്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കി പൊലീസിനോട്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളിടാന്‍ പല സ്ഥലങ്ങളില്‍ നിന്നുള്ള വൈ ഫൈ ആണ് ഉപയോഗിച്ചതെന്നും ഇയാള്‍ പറഞ്ഞു. ഭീഷണി പോസ്റ്റ് സമൂഹമാധ്യമങ്ങളിലിടാനായി ഉപയോഗിച്ച അര്‍ജുന്റെ ഐ ഫോണ്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. (police found arjun ayanki’s iphone)

അര്‍ജുന്‍ ആയങ്കിയെ പിടികൂടിയ അഭിഭാഷകയുടെ അപ്പാര്‍ട്ട്‌മെന്റിന് സമീപത്തുവച്ചാണ് ഫോണ്‍ കണ്ടെത്തിയത്. ഭീഷണി പോസ്റ്റ് ഇട്ട ഐഫോണ്‍ 16 പ്രോ ഫോണ്‍ ആണ് കണ്ടെത്തിയത്. ഷൂ റാക്കില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഫോണ്‍. മുമ്പ് അര്‍ജുന്‍ പിടിയിലായപ്പോള്‍ പൊലീസ് മറ്റൊരു വിവോ ഫോണ്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ ഫോണില്‍ നിന്നല്ല പോസ്റ്റുകള്‍ ഇട്ടതെന്ന് പിന്നീട് തെളിയുകയായിരുന്നു.

അര്‍ജുനെ തലശേരി സിജെഎം കോടതി മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ ഇന്നലെ വിടുകയായിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നതിനിടെയാണ് താന്‍ പോസ്റ്റ് ചെയ്ത സോഷ്യല്‍ മീഡിയ കുറിപ്പുകളെക്കുറിച്ചും കമന്റുകളെക്കുറിച്ചും അര്‍ജുന്‍ പറഞ്ഞത്. എറണാകുളത്തുനിന്ന് കണ്ണൂരിലേക്ക് പോകുംവഴി പൊതുയിടത്തിലെ വൈ ഫൈയാണ് ഇതിനായി ഉപയോഗിച്ചതെന്നും അര്‍ജുന്‍ പറഞ്ഞു.

അര്‍ജുന്‍ ആയങ്കിയുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും. കണ്ണൂരില്‍ ഒളിവില്‍ കഴിഞ്ഞ സ്ഥലങ്ങളില്‍ എത്തിച്ച് തെളിവെടുക്കും.നിര്‍ണായക അര്‍ജുന്‍ ആയങ്കി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് പൊലീസ് പറയുന്നു.

Related Posts

പ്രിയദർശിനി സൗജന്യ ബസ് യാത്ര ബോർഡ്‌ മറച്ച് ബസ് സർവീസ്; യാത്ര സിറ്റി ഫാസ്റ്റ് എന്ന സ്റ്റിക്കർ പതിച്ച്
  • August 12, 2026

പ്രിയദർശിനി സൗജന്യ ബസ് യാത്ര ബോർഡ്‌ മറച്ച് ബസ് സർവീസ്. കർക്കിടകവാവിന്റെ ഭാഗമായി തിരുവല്ലം പരശുരാമ ക്ഷേത്രത്തിലേക്ക് നടത്തിയ സ്പെഷ്യൽ സർവീസുകളിൽ ആണ് ബസിന്റെ ബോർഡ്‌ മറച്ചത്. അതിനിടെ ഉൾകൊള്ളാൻ കഴിയുന്നതിലും അധികം ആളുകൾ ബസിൽ കയറിയതോടെ ഗുണ്ടൽപേട്ട് റൂട്ടിൽ പ്രിയദർശിനി…

Continue reading
പരീക്ഷാ മൂല്യനിര്‍ണയത്തിലെ പിഴവുകള്‍; പരിഹാര നടപടികളുമായി കേരള സര്‍വകലാശാല; നടപടി ട്വന്റിഫോര്‍ വാര്‍ത്തയ്ക്ക് പിന്നാലെ
  • August 12, 2026

പരീക്ഷാ മൂല്യനിര്‍ണയത്തിലെ പിഴവുകളില്‍ പരിഹാര നടപടികളുമായി കേരള സര്‍വകലാശാല. സര്‍വകലാശാലയ്ക്ക് കീഴിലെ ലോ കോളജുകളിലും കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പുകള്‍ നടപ്പിലാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ചോദ്യപേപ്പര്‍ മുന്‍കൂട്ടി നല്‍കുന്ന രീതിയിലും മാറ്റമുണ്ടാക്കും. പരീക്ഷാ നടത്തിപ്പിലെ വീഴ്ചകള്‍ ട്വന്റിഫോറാണ് പുറത്തുകൊണ്ടുവന്നിരുന്നത്. (Errors in exam evaluation:…

Continue reading

You Missed

ജോണ്‍ ബ്രിട്ടാസ് എംപിക്കെതിരായ ലുങ്കിവാല പരാമര്‍ശത്തില്‍ കുലുങ്ങി രാജ്യസഭ; മലയാളി എന്നതില്‍ അഭിമാനിക്കുന്നുവെന്ന് ബ്രിട്ടാസ്

ജോണ്‍ ബ്രിട്ടാസ് എംപിക്കെതിരായ ലുങ്കിവാല പരാമര്‍ശത്തില്‍ കുലുങ്ങി രാജ്യസഭ; മലയാളി എന്നതില്‍ അഭിമാനിക്കുന്നുവെന്ന് ബ്രിട്ടാസ്

‘സർക്കാരിന് ഒളിപ്പിക്കാൻ ഒന്നുമില്ല; പ്രതിപക്ഷത്തിന്റെ എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകും’; അമിത് ഷാ

‘സർക്കാരിന് ഒളിപ്പിക്കാൻ ഒന്നുമില്ല; പ്രതിപക്ഷത്തിന്റെ എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകും’; അമിത് ഷാ

പ്രിയദർശിനി സൗജന്യ ബസ് യാത്ര ബോർഡ്‌ മറച്ച് ബസ് സർവീസ്; യാത്ര സിറ്റി ഫാസ്റ്റ് എന്ന സ്റ്റിക്കർ പതിച്ച്

പ്രിയദർശിനി സൗജന്യ ബസ് യാത്ര ബോർഡ്‌ മറച്ച് ബസ് സർവീസ്; യാത്ര സിറ്റി ഫാസ്റ്റ് എന്ന സ്റ്റിക്കർ പതിച്ച്

‘സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു, സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാനായിരുന്നു നീക്കം’; മന്ത്രി ഒജെ ജനീഷ്

‘സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു, സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാനായിരുന്നു നീക്കം’; മന്ത്രി ഒജെ ജനീഷ്

ഫേസ്ബുക്കിലൂടെ വെല്ലുവിളിച്ചതും പോസ്റ്റിട്ടതും താന്‍ തന്നെയെന്ന് അര്‍ജുന്‍ ആയങ്കി; അര്‍ജുന്റെ ഐ ഫോണ്‍ കണ്ടെത്തി പൊലീസ്

ഫേസ്ബുക്കിലൂടെ വെല്ലുവിളിച്ചതും പോസ്റ്റിട്ടതും താന്‍ തന്നെയെന്ന് അര്‍ജുന്‍ ആയങ്കി; അര്‍ജുന്റെ ഐ ഫോണ്‍ കണ്ടെത്തി പൊലീസ്

നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസ്: കോച്ചിംഗ് സെന്റർ ഉടമയുടെ മകന് 132 ചോദ്യങ്ങളും ഉത്തരങ്ങളും ചോർത്തി; കുറ്റപത്രം

നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസ്: കോച്ചിംഗ് സെന്റർ ഉടമയുടെ മകന് 132 ചോദ്യങ്ങളും ഉത്തരങ്ങളും ചോർത്തി; കുറ്റപത്രം