പരീക്ഷാ മൂല്യനിര്‍ണയത്തിലെ പിഴവുകള്‍; പരിഹാര നടപടികളുമായി കേരള സര്‍വകലാശാല; നടപടി ട്വന്റിഫോര്‍ വാര്‍ത്തയ്ക്ക് പിന്നാലെ

പരീക്ഷാ മൂല്യനിര്‍ണയത്തിലെ പിഴവുകളില്‍ പരിഹാര നടപടികളുമായി കേരള സര്‍വകലാശാല. സര്‍വകലാശാലയ്ക്ക് കീഴിലെ ലോ കോളജുകളിലും കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പുകള്‍ നടപ്പിലാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ചോദ്യപേപ്പര്‍ മുന്‍കൂട്ടി നല്‍കുന്ന രീതിയിലും മാറ്റമുണ്ടാക്കും. പരീക്ഷാ നടത്തിപ്പിലെ വീഴ്ചകള്‍ ട്വന്റിഫോറാണ് പുറത്തുകൊണ്ടുവന്നിരുന്നത്. (Errors in exam evaluation: Kerala University initiates remedial measures)

കേരള സര്‍വകലാശാലയ്ക്ക് കീഴിലെ ലോ കോളജുകളില്‍ എല്‍എല്‍ബി പരീക്ഷാ നടത്തിപ്പ് സുതാര്യമാക്കാന്‍ നീക്കമുണ്ടാകുമെന്നാണ് സര്‍വകലാശാല വ്യക്തമാക്കിയിരിക്കുന്നത്. ഇക്കാര്യം വൈസ് ചാന്‍സലര്‍ തന്നെ ഉറപ്പുനല്‍കുകയാണ്. വിദ്യാര്‍ഥികളുടെ ഉത്തര കടലാസുകള്‍ ശേഖരിച്ച് അധ്യാപകര്‍ വീട്ടിലേക്ക് കൊണ്ടുപോകുന്നത് ഒഴിവാക്കി പകരം കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്നതാണ് മറ്റൊരു സുപ്രധാന പ്രഖ്യാപനം.

ചോദ്യപേപ്പര്‍ മുന്‍കൂട്ടി പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തിക്കുന്നത് ഒഴിവാക്കും. ചോദ്യപേപ്പര്‍ പരീക്ഷകള്‍ക്ക് മുമ്പ് ഓണ്‍ലൈനായി അയച്ചുകൊടുക്കുന്ന വിധത്തിലാക്കും. സര്‍വകലാശാലയുടെ എല്ലാ പ്രവര്‍ത്തനങ്ങളും ഡിജിറ്റലാക്കുന്ന സോഫ്റ്റ്‌വെയറിന്റെ പോരായ്മകള്‍ പരിഹരിക്കുമെന്നും സര്‍വകലാശാല വ്യക്തമാക്കിയിട്ടുണ്ട്.

Related Posts

കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാട്, സഹകരണ മേഖലയിലൂടെ സ്ത്രീ ശാക്തീകരണം പ്രധാനമന്ത്രിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്: അമിത് ഷാ
  • September 26, 2026

കൊല്ലം: കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികൾ കേരളത്തിൽ നടപ്പിലാക്കാൻ സഹകരണ മന്ത്രിയെ ഡൽഹിയിലേക്ക് ക്ഷണിക്കുന്നു. സഹകരണ മേഖലയിലൂടെ സ്ത്രീ ശാക്തീകരണം പ്രധാനമന്ത്രിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. സഹകരണത്തിലൂടെ സമൃദ്ധി എന്ന…

Continue reading
ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവ്; ആലപ്പുഴ വിശാല ജില്ലാ സമിതി യോഗത്തില്‍ പിണറായി വിജയന്‍
  • September 26, 2026

ആലപ്പുഴ: ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് ആലപ്പുഴ വിശാല ജില്ലാ സമിതി യോഗത്തില്‍ പിണറായി വിജയന്‍. സുധാകരനെ കുറിച്ച് സംസാരിച്ച് കൂടുതല്‍ അവസരവും മാധ്യമങ്ങള്‍ക്ക് മുന്നില്‍ സ്ഥാനവും നല്‍കേണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്. സുധാകരന്റേത് പൂര്‍ണ്ണമായും അവസാനിപ്പിച്ച വിഷയമെന്നും ചൂണ്ടിക്കാട്ടി. തിരുത്തല്‍ രേഖ അടങ്ങിയ…

Continue reading

You Missed

അന്ന് സ്റ്റേറ്റില്‍ മത്സരിക്കാന്‍ റൈഫില്‍ കടം വാങ്ങി; ഇന്ന് രാജ്യത്തിനാകെ അഭിമാനം; വെള്ളിത്തിളക്കത്തില്‍ വിദര്‍ശ

അന്ന് സ്റ്റേറ്റില്‍ മത്സരിക്കാന്‍ റൈഫില്‍ കടം വാങ്ങി; ഇന്ന് രാജ്യത്തിനാകെ അഭിമാനം; വെള്ളിത്തിളക്കത്തില്‍ വിദര്‍ശ

കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാട്, സഹകരണ മേഖലയിലൂടെ സ്ത്രീ ശാക്തീകരണം പ്രധാനമന്ത്രിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്: അമിത് ഷാ

കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാട്, സഹകരണ മേഖലയിലൂടെ സ്ത്രീ ശാക്തീകരണം പ്രധാനമന്ത്രിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്: അമിത് ഷാ

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവ്; ആലപ്പുഴ വിശാല ജില്ലാ സമിതി യോഗത്തില്‍ പിണറായി വിജയന്‍

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവ്; ആലപ്പുഴ വിശാല ജില്ലാ സമിതി യോഗത്തില്‍ പിണറായി വിജയന്‍

എത്ര സമയം വേണമെങ്കിലും മാധ്യമങ്ങൾക്ക് ചോദ്യം ചോദിക്കാമെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഇപ്പോൾ കേരളത്തിനെ അടിയന്തിരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി രാജീവ്

എത്ര സമയം വേണമെങ്കിലും മാധ്യമങ്ങൾക്ക് ചോദ്യം ചോദിക്കാമെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഇപ്പോൾ കേരളത്തിനെ അടിയന്തിരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി രാജീവ്

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് നാലാം സ്വർണം; പുരുഷ കബഡിയിൽ ഇറാനെ തോൽപ്പിച്ചു

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് നാലാം സ്വർണം; പുരുഷ കബഡിയിൽ ഇറാനെ തോൽപ്പിച്ചു

ഗ്യാനേഷ് കുമാർ BJPയിലേക്ക് ചേരാൻ നിർദേശിച്ചു, കേന്ദ്ര മന്ത്രിയാക്കാം എന്ന് വരെ പറഞ്ഞു: നിർണായക വെളിപ്പെടുത്തലുമായി ജിജി തോംസൺ

ഗ്യാനേഷ് കുമാർ BJPയിലേക്ക് ചേരാൻ നിർദേശിച്ചു, കേന്ദ്ര മന്ത്രിയാക്കാം എന്ന് വരെ പറഞ്ഞു: നിർണായക വെളിപ്പെടുത്തലുമായി ജിജി തോംസൺ