സർക്കാർ 100ആം ദിവസത്തിലേക്ക്, യുഡിഎഫ് ജനപക്ഷത്ത് നിൽക്കുന്ന സർക്കാരായി മാറി കഴിഞ്ഞുവെന്ന് മന്ത്രി സി പി ജോൺ. കേരളത്തിൽ വലിയ തരത്തിലുള്ള നിക്ഷേപങ്ങൾ കൊണ്ടുവരും.ചെറുപ്പിക്കാർക്ക് നാട് വിട്ട് ഓടേണ്ട അവസ്ഥ ഒഴിവാക്കും. ബാംഗ്ലൂർ അപകടം, വിശ്രമം കിട്ടാതെ KSRTC ഡ്രൈവർമാർ പണി എടുക്കുന്നുണ്ടോ എന്നത് പ്രധാനപ്പെട്ട കാര്യമാണ്. അക്കാര്യത്തിൽ ഒരു അന്വേഷണം വേണം. ഉത്തരവ് ഇല്ലാതെ തന്നെ ഇക്കാര്യത്തിൽ അന്വേഷണം നടത്തും.
ജീവനക്കാർക്ക് വിശ്രമം ലഭിക്കുന്നില്ല എന്ന പരാതി തനിക്കും ലഭിച്ചുവെന്നും മന്ത്രി വ്യകത്മാക്കി. പരിക്ക് പറ്റിയിട്ടുള്ള എല്ലാവരുടെയും ചികിത്സാ കെഎസ്‌ആർടിസി തന്നെ നടത്തും. മുതലപ്പുഴിയിൽ സ്കൂബ സംഘം ഇന്നലെ തന്നെ നടപടികൾ സ്വീകരിച്ചിരുന്നു. കാണാതായ കുടുംബത്തിന്റെ വികാരം ഉൾക്കൊള്ളുന്നു. കുടുംബം സർക്കാരിനോട് എങ്ങനെ പ്രതികരിച്ചാലും കുഴപ്പമില്ല.
അവരോട് ഒരു പരിഭവവുമില്ല. അവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമായി നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ആറന്മുളയിൽ മോഡിഫിക്കേഷൻ അല്ല ആ വാഹനം നടത്തിയത്.സർക്കാർ ഉദ്യോഗസ്ഥർ സാഹചര്യം കൂടി പരിഗണിക്കണം. എംപിമാരും എംഎൽആമാരും അടക്കം ആവശ്യപ്പെട്ടിട്ടാണ് അവർ വന്നത്. ആ സസ്പെൻഷൻ ഒരു ചൂണ്ടുപലകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.






