ഫ്രീഡം ക്വിസിൽ സവർക്കറേ പുകഴ്ത്തിയുള്ള ചോദ്യം: റിപ്പോർട്ട് തേടി മന്ത്രി എൻ ഷംസുദീൻ

കാസർഗോഡ് എൽ.പി വിദ്യാർത്ഥികൾക്കുള്ള ഫ്രീഡം ക്വിസിൽ സവർക്കറേ പുകഴ്ത്തിയുള്ള ചോദ്യം വന്നതിൽ പ്രതിഷേധം ശക്തം. മഞ്ചേശ്വരം, കുമ്പള, കാസർകോട് ഉപജില്ലകളിലെ സ്കൂളുകളിലേക്ക്‌ നൽകിയ ചോദ്യാവലിയിലാണ് വിവാദം. സംഭവത്തിൽ മന്ത്രി എൻ ഷംസുദീൻ റിപ്പോർട്ട് തേടി. കാസർഗോഡ്, കുമ്പള, മഞ്ചേശ്വരം ഉപജില്ലകളിലെ സ്‌കൂളുകളിൽ എൽ.പി തലത്തിൽ നടത്തിയ ഫ്രീഡം ക്വിസ് ചോദ്യവലിയാണ് വിവാദത്തിലായത്.

ബ്രിട്ടീഷുകാരുടെ കയ്യിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമര സേനാനി ആരെന്ന ചോദ്യവും ഉത്തരമായി വി ഡി സവർക്കർ എന്നുമാണ് നൽകിയത്. ടൈ ബ്രേക്കർ ചോദ്യമായാണ് ഇത് ഉൾപ്പെടുത്തിയത്. ചരിത്രം വളച്ചൊടിച്ചു വിദ്യാർത്ഥികളെ.പഠിപ്പിക്കാൻ ഉള്ള ശ്രമം ആണെന്നും നടപടി എടുത്തില്ലെങ്കിൽ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും ഡി വൈ എഫ് ഐ.

സംഭവത്തിൽ എം എസ് എഫ് ജില്ലാ കമ്മിറ്റി വിദ്യാഭ്യാസ മന്ത്രിക്കും ഡി ഡി ഇ ക്കും പരാതി നൽകി. സംഘപരിവാറിന് സ്വാതന്ത്ര്യ സമരത്തിൽ പങ്കാളിത്തമുണ്ടാക്കാൻ യുഡിഎഫ് സർക്കാർ ശ്രമിക്കുന്നുവെന്നാണ് എസ് എഫ് ഐ ആരോപണം. അതേ സമയം സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചു. എഇഒമാരോട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ റിപ്പോർട്ട് തേടി.

Related Posts

അർജുൻ ആയങ്കിയെ പോലെയുള്ളവർ ക്രിമിനലുകൾ ആയതല്ല, ആക്കിയതാണ്; പി ജയരാജനെതിരെ ഒളിയമ്പുമായി മനു തോമസ്
  • August 8, 2026

പൊലീസിനെതിരായ അർജുൻ ആയങ്കിയുടെ വെല്ലുവിളിയിൽ പി ജയരാജനെതിരെ ഒളിയമ്പുമായി DYFI കണ്ണൂർ മുൻ ജില്ലാ പ്രസിഡന്റ് മനു തോമസ്. അർജുൻ ആയങ്കിയെ പോലെയുള്ളവർ ക്രിമിനലുകൾ ആയതല്ല, ആക്കിയതാണ്. ഇത്തരക്കാരെ മാറ്റിയെടുത്തത്തിന്റെ ഉത്തരവാദി കണ്ണൂരിലെ മുൻ സിപിഐഎം ജില്ലാ സെക്രട്ടറിയെന്നും മനു തോമസ്…

Continue reading
സർക്കാർ 100-ാം ദിവസത്തിലേക്ക്, ജനപക്ഷത്ത് നിൽക്കുന്ന സർക്കാരായി UDF മാറി കഴിഞ്ഞു; മന്ത്രി സിപി ജോൺ
  • August 8, 2026

സർക്കാർ 100ആം ദിവസത്തിലേക്ക്, യുഡിഎഫ് ജനപക്ഷത്ത് നിൽക്കുന്ന സർക്കാരായി മാറി കഴിഞ്ഞുവെന്ന് മന്ത്രി സി പി ജോൺ. കേരളത്തിൽ വലിയ തരത്തിലുള്ള നിക്ഷേപങ്ങൾ കൊണ്ടുവരും.ചെറുപ്പിക്കാർക്ക് നാട് വിട്ട് ഓടേണ്ട അവസ്ഥ ഒഴിവാക്കും. ബാംഗ്ലൂർ അപകടം, വിശ്രമം കിട്ടാതെ KSRTC ഡ്രൈവർമാർ പണി…

Continue reading

You Missed

അർജുൻ ആയങ്കിയെ പോലെയുള്ളവർ ക്രിമിനലുകൾ ആയതല്ല, ആക്കിയതാണ്; പി ജയരാജനെതിരെ ഒളിയമ്പുമായി മനു തോമസ്

അർജുൻ ആയങ്കിയെ പോലെയുള്ളവർ ക്രിമിനലുകൾ ആയതല്ല, ആക്കിയതാണ്; പി ജയരാജനെതിരെ ഒളിയമ്പുമായി മനു തോമസ്

സർക്കാർ 100-ാം ദിവസത്തിലേക്ക്, ജനപക്ഷത്ത് നിൽക്കുന്ന സർക്കാരായി UDF മാറി കഴിഞ്ഞു; മന്ത്രി സിപി ജോൺ

സർക്കാർ 100-ാം ദിവസത്തിലേക്ക്, ജനപക്ഷത്ത് നിൽക്കുന്ന സർക്കാരായി UDF മാറി കഴിഞ്ഞു; മന്ത്രി സിപി ജോൺ

നാടെങ്ങും പൊലീസ് തിരയുന്നു, ചായകുടിക്കാൻ എടപ്പാളിലെത്തി അർജുൻ ആയങ്കി; സഞ്ചരിക്കുന്നത് വാഹനങ്ങൾ മാറ്റി

നാടെങ്ങും പൊലീസ് തിരയുന്നു, ചായകുടിക്കാൻ എടപ്പാളിലെത്തി അർജുൻ ആയങ്കി; സഞ്ചരിക്കുന്നത് വാഹനങ്ങൾ മാറ്റി

ഫ്രീഡം ക്വിസിൽ സവർക്കറേ പുകഴ്ത്തിയുള്ള ചോദ്യം: റിപ്പോർട്ട് തേടി മന്ത്രി എൻ ഷംസുദീൻ

ഫ്രീഡം ക്വിസിൽ സവർക്കറേ പുകഴ്ത്തിയുള്ള ചോദ്യം: റിപ്പോർട്ട് തേടി മന്ത്രി എൻ ഷംസുദീൻ

രക്ഷാപ്രവർത്തനത്തിന് പോയ വാഹനത്തിന് പിഴയിടാക്കിയ സംഭവം; ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധം

രക്ഷാപ്രവർത്തനത്തിന് പോയ വാഹനത്തിന് പിഴയിടാക്കിയ സംഭവം; ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധം

ലോകകപ്പിനിടെ മെസ്സിയെ വധിക്കാൻ പദ്ധതി; പൊലീസ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്

ലോകകപ്പിനിടെ മെസ്സിയെ വധിക്കാൻ പദ്ധതി; പൊലീസ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്