ഇന്ത്യന്‍ നടി പ്രിയങ്ക ചോപ്രയെ വിവാഹം കഴിച്ചതിന് ശേഷം നിക്ക് ‘നാഷണൽ ജിജു’ (ദേശീയ അളിയന്‍) ആണെന്ന് വിശേഷിപ്പിക്കുന്ന മീമുകള്‍ ഏറെയാണ്.
2024 ജനുവരിയിൽ ജോനാസ് ബ്രദേഴ്‌സ് മുംബൈയിലെ തങ്ങളുടെ സംഗീത പരിപാടി അവതരിപ്പിക്കാൻ എത്തിയപ്പോള്‍ ഗായകന്‍ നിക്ക് ജോനാസിനെ ആള്‍ക്കൂട്ടം ‘ജിജു ജിജു’ ( അളിയാ, അളിയാ) എന്ന് വിളിച്ച് അഭിസംബോധന ചെയ്തത് വൈറലായിരുന്നു. പിന്നീട് പല സന്ദര്‍ഭങ്ങളിലും പാപ്പരാസികളും നിക്കിനെ ഇങ്ങനെ വിളിച്ചിട്ടുണ്ട്.
ഇന്ത്യന്‍ നടി പ്രിയങ്ക ചോപ്രയെ വിവാഹം കഴിച്ചതിന് ശേഷം നിക്ക് ‘നാഷണൽ ജിജു’ (ദേശീയ അളിയന്‍) ആണെന്ന് വിശേഷിപ്പിക്കുന്ന മീമുകള്‍ ഏറെയാണ്. അടുത്തിടെ ദ ടുനൈറ്റ് ഷോയിൽ പ്രത്യക്ഷപ്പെട്ടപ്പോൾ അവതാരകന്‍ ജിമ്മി ഫാലനോടും അമേരിക്കൻ പ്രേക്ഷകരോടും താന്‍ ഇന്ത്യയില്‍ ‘നാഷണൽ ജിജു’ വാണെന്ന് വ്യക്തമാക്കുകയാണ് നിക്ക് ജോനാസ്.
ജിമ്മിയുമായുള്ള സംഭാഷണത്തിനിടെ നിക്ക് ‘ജിജു’ എന്ന ടാഗ് വിശദീകരിച്ചു “നിങ്ങൾക്ക് അറിയാവുന്നത് പോലെ ഞാൻ പ്രിയങ്കയെയാണ് വിവാഹം കഴിച്ചത്. ഞങ്ങൾ വിവാഹിതരായപ്പോൾ ഈ ഹാഷ്‌ടാഗ് ആരംഭിച്ചു. ഞാൻ ‘നാഷണൽ ജിജുവാണ്’ ജിജു എന്നാൽ മൂത്ത സഹോദരിയുടെ ഭർത്താവ് എന്നാണ് അർത്ഥമാക്കുന്നത്, അതിനാൽ ഫലത്തിൽ ഞാൻ ഇന്ത്യയുടെ ജ്യേഷ്ഠനാണ്.
മുംബൈയിലെ ജോനാസ് ബ്രദേഴ്‌സ് പരിപാടിയിലെ ഒരു ക്ലിപ്പും ഈ സമയം പ്ലേ ചെയ്തു, അതിൽ ജോ ജോനാസും കെവിൻ ജോനാസും അദ്ദേഹത്തെ “ജിജു” എന്ന് പരിചയപ്പെടുത്തുന്നത് കാണാം.ഒപ്പം നിക്ക് ജോനാസ് സ്റ്റേജിലേക്ക് എത്തുമ്പോള്‍ ജനക്കൂട്ടം ‘ജിജു ജിജു’ എന്ന് വിളിക്കുന്നതും കാണാം.
അടുത്തിടെ നടന്ന ഒരു അഭിമുഖത്തില്‍ പ്രിയങ്കയുടെ അമ്മ മധു ചോപ്ര ഇന്ത്യൻ സംസ്കാരത്തെയും ആചാരങ്ങളെയും വിലമതിക്കുന്ന വ്യക്തിയാണ് നിക്ക് എന്ന് വിശദീകരിച്ചു. “അവന്‍ വളരെ ആദരവുള്ള വ്യക്തിയാണ്. ഇന്ത്യൻ സംസ്കാരത്തെ വിലമതിക്കുന്നു. കഴിയുന്നത്ര ഇന്ത്യക്കാരാകാൻ ശ്രമിക്കുന്നുണ്ട്”.
താൻ ഒരു പഞ്ചാബിയാണെന്നാണ് പ്രിയങ്ക പലപ്പോഴും പറയാറുണ്ട്.പ്രിയങ്കയുടെ കുടുംബം നിക്കിനെ ‘നിക്ക് ജിജു’ എന്ന് വിളിക്കാൻ തയ്യാറായിരുന്നെങ്കിലും, ‘നാഷണൽ ജിജു’ ആകുമെന്ന് നിക്ക് പ്രതീക്ഷിച്ചിരുന്നില്ലെന്നും മധു ചോപ്ര അഭിമുഖത്തില്‍ പറഞ്ഞു.