ഓപ്പറേഷൻ തുഫാൻ; സംസ്ഥാനത്തെ ജയിലുകളിൽ പരിശോധന, പൂജപ്പുര,കണ്ണൂർ ജയിലുകളിൽ നിന്ന് കഞ്ചാവ് പൊതികൾ കണ്ടെത്തി

ഓപ്പറേഷൻ തുഫാൻ, സംസ്ഥാനത്തെ ജയിലുകളിൽ പരിശോധന. തിരുവനന്തപുരത്ത് ഇന്നലെ രാത്രി ആരംഭിച്ച പരിശോധന ഇന്ന് പുലർച്ചെ അവസാനിച്ചു. പൂജപ്പുര ജയിലിൽ നിന്ന് കഞ്ചാവ് പൊതികൾ കണ്ടെത്തി. കൂടാതെ കത്തിയും സിഗരറ്റ് ബണ്ടിലുകളും കണ്ടെത്തി. തിരുവനന്തപുരം, കണ്ണൂർ, വിയ്യൂർ, തവനൂർ ജയിലുകളിൽ ആണ് പരിശോധന നടത്തിയത്. ജയിലുകളിൽ എത്തുന്ന പ്രതികളിൽ ചിലർ മയക്കു മരുന്ന് കച്ചവടക്കാരായി മാറുന്നുവെന്നും കണ്ടെത്തൽ.

ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന നടന്നത്. കണ്ണൂർ സെൻട്രൽ ജയിലിലും കഞ്ചാവ് പിടികൂടി. ഹാഷിഷ് ഓയിലും, മൊബൈൽ ചാർജറും കണ്ടെത്തി. ആറാം ബ്ലോക്കിൽ നിന്നാണ് പിടികൂടിയത്. ഒന്നാം ബ്ലോക്കിൽ നിന്ന് ബീഡികളും കണ്ടെത്തി. ജയിൽ സൂപ്രണ്ട് ടൗൺ പൊലീസിൽ പരാതി നൽകി.

ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ ഇന്നലെ 58 കേസുകളിലായി 62 പേര്‍ കൂടി അറസ്റ്റിലായി. ഇതോടെ ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 8215 ആയി ഉയര്‍ന്നു. ആകെ 8835 അറസ്റ്റുകളാണ് ഇതുവരെ നടന്നത്. ഇതുവരെ 6675 ഗ്രാം എം.ഡി.എം.എ.യും 754 കി.ഗ്രാം കഞ്ചാവും 295.057 ഗ്രാം ഹെറോയിനും പിടിച്ചെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 10 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വച്ചതിന് 4 കേസുകളും കൊമേഴ്ഷ്യല്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് ഒരു കേസും 27 എന്‍.ഡി.പി.എസ് ആക്ട് പ്രകാരം 43 കേസുകളും കോട്പ പ്രകാരം 23 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്ന് 17.490 ഗ്രാം എം.ഡി.എം.എയും 10.335 കി.ഗ്രാം കഞ്ചാവും 218 ഗ്രാം ഹെറോയിനും പിടിച്ചെടുത്തു.

ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി ഇന്നലെ മാത്രം സംസ്ഥാനത്തുടനീളം കേരള പോലീസ് 65 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി. ഇതുവരെ നടത്തിയ ആകെ ബോധവത്ക്കരണ ക്ലാസ്സുകളുടെ എണ്ണം 8203 ഉം കൗണ്‍സിലിങ്ങുകളുടെ എണ്ണം 472 ഉം ആണ്. സ്കൂള്‍, കോളേജ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ ആകെ 6050 ബോധവത്ക്കരണ പരിപാടികളും നടത്തി.

ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടും (9497979794, 9497927797) വാട്സ്ആപ്പ് (9995966666) മുഖേനയും പോലീസിനെ അറിയിക്കാം. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.

  • Related Posts

    ‘നേമത്തെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണം’; രാജീവ് ചന്ദ്രേശേഖരനെതിരെ കെ എസ് ശബരീനാഥൻ ഹൈക്കോടതിയിൽ
    • July 31, 2026

    നേമം എംഎൽഎ രാജീവ് ചന്ദ്രേശേഖരനെതിരെ കോൺഗ്രസ് കൗൺസിലർ കെ എസ് ശബരീനാഥൻ ഹൈക്കോടതിയിൽ. നേമത്തെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യം. തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് വരുമാനം മറച്ചുവെച്ചു. ബംഗലുരുവിലെ 200 കോടിയുടെ ആസ്തി വിവരം സത്യവാങ്മൂലത്തിൽ ചേർത്തില്ല. 3 ഇടങ്ങളിലെ സ്ഥാവര വസ്തുക്കളുടെ…

    Continue reading
    ‘പി എം ശ്രീ തുടരണം എന്ന് പറഞ്ഞിട്ടില്ല, യുഡിഎഫ് ചർച്ച ചെയ്തിട്ടില്ല’; പി എം ശ്രീയിൽ മലക്കം മറിഞ്ഞ് അടൂർ പ്രകാശ്
    • July 31, 2026

    പി എം ശ്രീയിൽ മലക്കം മറിഞ്ഞ് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എം പി. പി എം ശ്രീ തുടരണം എന്ന് പറഞ്ഞിട്ടില്ല. യുഡിഎഫ് യോഗത്തിൽ ചർച്ച ചെയ്തിട്ടില്ലെന്ന് അടൂർ പ്രകാശ് എംപി പറഞ്ഞു. തുടരണോ വേണ്ടയോ എന്നത് ഉപസമിതി റിപ്പോർട്ട്…

    Continue reading

    You Missed

    ഓപ്പറേഷൻ തുഫാൻ; സംസ്ഥാനത്തെ ജയിലുകളിൽ പരിശോധന, പൂജപ്പുര,കണ്ണൂർ ജയിലുകളിൽ നിന്ന് കഞ്ചാവ് പൊതികൾ കണ്ടെത്തി

    ഓപ്പറേഷൻ തുഫാൻ; സംസ്ഥാനത്തെ ജയിലുകളിൽ പരിശോധന, പൂജപ്പുര,കണ്ണൂർ ജയിലുകളിൽ നിന്ന് കഞ്ചാവ് പൊതികൾ കണ്ടെത്തി

    ‘നേമത്തെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണം’; രാജീവ് ചന്ദ്രേശേഖരനെതിരെ കെ എസ് ശബരീനാഥൻ ഹൈക്കോടതിയിൽ

    ‘നേമത്തെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണം’; രാജീവ് ചന്ദ്രേശേഖരനെതിരെ കെ എസ് ശബരീനാഥൻ ഹൈക്കോടതിയിൽ

    ‘പി എം ശ്രീ തുടരണം എന്ന് പറഞ്ഞിട്ടില്ല, യുഡിഎഫ് ചർച്ച ചെയ്തിട്ടില്ല’; പി എം ശ്രീയിൽ മലക്കം മറിഞ്ഞ് അടൂർ പ്രകാശ്

    ‘പി എം ശ്രീ തുടരണം എന്ന് പറഞ്ഞിട്ടില്ല, യുഡിഎഫ് ചർച്ച ചെയ്തിട്ടില്ല’; പി എം ശ്രീയിൽ മലക്കം മറിഞ്ഞ് അടൂർ പ്രകാശ്

    തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പ് അസാധുവാക്കണം; എല്‍ഡിഎഫ് വീണ്ടും ഹൈക്കോടതിയില്‍

    തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പ് അസാധുവാക്കണം; എല്‍ഡിഎഫ് വീണ്ടും ഹൈക്കോടതിയില്‍

    നവജാത ശിശുവിനെ വില്‍പ്പന നടത്തിയ സംഭവം; അന്വേഷണം തൊടുപുഴയിലും

    നവജാത ശിശുവിനെ വില്‍പ്പന നടത്തിയ സംഭവം; അന്വേഷണം തൊടുപുഴയിലും

    ‘പിഎം ശ്രീ പദ്ധതിയിൽ നിന്ന് സംസ്ഥാനങ്ങൾക്ക് പിന്മാറാം’; UDF സർക്കാരിനെ വെട്ടിലാക്കി കേന്ദ്രം

    ‘പിഎം ശ്രീ പദ്ധതിയിൽ നിന്ന് സംസ്ഥാനങ്ങൾക്ക് പിന്മാറാം’; UDF സർക്കാരിനെ വെട്ടിലാക്കി കേന്ദ്രം