‘സന്തോഷം, പക്ഷേ പൂര്‍ണ തൃപ്തനല്ല’; കോമണ്‍വെല്‍ത്ത് ഗെയിംസിലെ വെള്ളി മെഡല്‍ നേട്ടത്തിന് പിന്നാലെ ശ്രീശങ്കര്‍

ഗ്ലാസ്‌കോയിലെ കോമണ്‍വെല്‍ത്ത് ഗെയിംസ് ലോങ്ങ് ജംപില്‍ മലയാളി താരം എം. ശ്രീശങ്കറിന് വെള്ളി. 8.09 മീറ്റര്‍ ചാടിയാണ് രണ്ടാം സ്ഥാനത്ത് എത്തിയത്. 2022ലെ ഗെയിംസിലും വെള്ളി നേടിയിരുന്നു. ഇതോടെ, കോമണ്‍വെല്‍ത്ത് ഗെയിംസ് ലോങ് ജമ്പില്‍ രണ്ട് മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ചരിത്ര റെക്കോര്‍ഡും ശ്രീശങ്കര്‍ സ്വന്തമാക്കി. പരാഅത്‌ലറ്റിക്‌സ് 100 മീറ്ററില്‍ ഇന്ത്യയുടെ ദിലീപ് ഗാവിത് സ്വര്‍ണവും മുഹമ്മദ് ബേസില്‍ വെള്ളിയും നേടി.

തുടര്‍ച്ചയായ രണ്ടാം തവണയും വെള്ളി നേടാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ശ്രീശങ്കര്‍ പറഞ്ഞു. എന്നാല്‍, സ്വര്‍ണം നേടുക എന്ന ലക്ഷ്യം കൈവരിക്കാനാകാത്തതില്‍ പൂര്‍ണ തൃപ്തിയില്ലെന്നും ശ്രീശങ്കര്‍ പ്രതികരിച്ചു. സ്വര്‍ണ മെഡല്‍ നേടാന്‍തക്ക പ്രകടനമാണ് ഞങ്ങള്‍ എപ്പോഴും ലക്ഷ്യമിടുന്നത്. വെള്ളി മെഡല്‍ ലഭിച്ചതില്‍ സന്തോഷമുണ്ടെങ്കിലും പൂര്‍ണ സംതൃപ്തനല്ല. കാരണം, ഞാന്‍ പ്രതീക്ഷിച്ച രീതിയിലുള്ള പ്രകടനമായിരുന്നില്ല ഇത്. മികച്ച പ്രകടനം കാഴ്ചവെക്കാനും രാജ്യത്തിനായി സ്വര്‍ണമെഡല്‍ നേടാനും, ബര്‍മിംഗ്ഹാമില്‍ ലഭിച്ച വെള്ളിമെഡലിന് പകരം സ്വര്‍ണം സ്വന്തമാക്കി ആ കുറവ് നികത്താനും ഞാന്‍ ആഗ്രഹിച്ചിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ രാജ്യത്തെ പ്രതിനിധീകരിച്ച് ഇവിടെ എത്താനായതില്‍ ഞാന്‍ സന്തോഷമുണ്ട്. നന്ദിയുണ്ട്. കാരണം കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ഞാന്‍ എന്തൊക്കെയാണ് നേരിട്ടതെന്ന് എനിക്കറിയാം. എല്ലാവര്‍ക്കും നന്ദി. – അദ്ദേഹം പറഞ്ഞു.

Related Posts

ഓവറോൾ ചാമ്പ്യൻഷിപ്പ് ഉറപ്പിച്ച് തിരുവനന്തപുരം, അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിനായി കടുത്ത പോരാട്ടം
  • October 31, 2026

കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇന്ന് കൊടിയിറങ്ങും. ഗെയിംസിലും അക്വാട്ടിക്സിലും ആധിപത്യത്തോടെ ഓവറോൾ ചാമ്പ്യൻഷിപ്പ് ഉറപ്പിച്ച് തിരുവനന്തപുരം. അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിനായി മലപ്പുറവും പാലക്കാടും തമ്മിൽ പോരാട്ടം. ഇന്ന് നടക്കുന്നത് 15 ഫൈനലുകൾ. സമാപന സമ്മേളനം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും..…

Continue reading
കോട്ടയം കോരുത്തോട് സ്‌കൂളിലെ വിദ്യാര്‍ഥിയ്ക്ക് 15നും 18നും ഇടയില്‍ പ്രായം; തെളിഞ്ഞത് എല്ല് പരിശോധനയില്‍
  • October 28, 2026

കോഴിക്കോട്: കേരളാ സ്‌കൂള്‍ കായികമേളയിലെ പ്രായത്തട്ടിപ്പിന് സ്ഥിരീകരണം. കോട്ടയം കോരുത്തോട് സ്‌കൂളിലെ യുപി സ്വദേശിയായ വിദ്യാര്‍ഥിയ്ക്ക് 15നും 18നും ഇടയില്‍ പ്രായം. മെഡിക്കല്‍ കോളജില്‍ നടത്തിയ എല്ലുപരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. പ്രായം തിരുത്തി സബ് ജൂനിയര്‍ വിഭാഗത്തിലാണ് വിദ്യാര്‍ഥി മത്സരിച്ചത്. പതിനാല്…

Continue reading

You Missed

ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപിനെ സർവീസിൽ നിന്ന് നീക്കണം, സർക്കാരിന് കത്ത് നൽകാൻ നഗരസഭ

ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപിനെ സർവീസിൽ നിന്ന് നീക്കണം, സർക്കാരിന് കത്ത് നൽകാൻ നഗരസഭ

‘പ്രതിപക്ഷത്തിന്റെ വോട്ട് വെട്ടി അധികാരം പിടിക്കുന്നു, ഗ്യാനേഷ് കുമാറിനെ പുറത്താക്കണം’; ജനകീയ ഇംപീച്ച്‌മെൻ്റ് തുടങ്ങി

‘പ്രതിപക്ഷത്തിന്റെ വോട്ട് വെട്ടി അധികാരം പിടിക്കുന്നു, ഗ്യാനേഷ് കുമാറിനെ പുറത്താക്കണം’; ജനകീയ ഇംപീച്ച്‌മെൻ്റ് തുടങ്ങി

RCCയിൽ 9 മാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിലായത് ചികിത്സാപ്പിഴവ് തന്നെ; പത്തോളജി ലാബ് റിപ്പോർട്ട് പുറത്ത്

RCCയിൽ 9 മാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിലായത് ചികിത്സാപ്പിഴവ് തന്നെ; പത്തോളജി ലാബ് റിപ്പോർട്ട് പുറത്ത്

ഇന്ത്യ വിളിക്കുന്നു…ജനാധിപത്യം അട്ടിമറിക്കപ്പെടുമ്പോൾ മൗനമായി ഇരിക്കാനാകില്ല; ഡൽഹി സമരത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി

ഇന്ത്യ വിളിക്കുന്നു…ജനാധിപത്യം അട്ടിമറിക്കപ്പെടുമ്പോൾ മൗനമായി ഇരിക്കാനാകില്ല; ഡൽഹി സമരത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി

സംഭവം 10 വയസുകാരിയെ രക്ഷിക്കാൻ ശ്രമക്കുന്നതിനിടെ

സംഭവം 10 വയസുകാരിയെ രക്ഷിക്കാൻ ശ്രമക്കുന്നതിനിടെ

ഭദ്രകീർത്തി മകളെ പോലെ, ജയബാലകൃഷ്ണന്റെ കുടുംബത്തിന് നീതി ഉറപ്പുവരുത്തും: മന്ത്രി രമേശ് ചെന്നിത്തല

ഭദ്രകീർത്തി മകളെ പോലെ, ജയബാലകൃഷ്ണന്റെ കുടുംബത്തിന് നീതി ഉറപ്പുവരുത്തും: മന്ത്രി രമേശ് ചെന്നിത്തല