വിദ്യാര്‍ഥികള്‍ക്ക് നേരെ വെടിവെപ്പ് നടന്നിട്ടില്ല; പ്രയോഗിച്ചത് ടിയര്‍ ഗ്യാസ്; കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ്

ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നടന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തിന് നേരെ വെടിവെപ്പ് നടന്നിട്ടില്ലെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ്. ടിയര്‍ഗ്യാസ് മാത്രമാണ് പ്രയോഗിച്ചതെന്നും ജിതേന്ദ്ര സിങ് ചോദിച്ചു. പ്രതിഷേധമുണ്ടാകുമ്പോള്‍ വെടിവെപ്പിനുള്ള ഉത്തരവിടാന്‍ മജിസ്‌ട്രേറ്റിന് മാത്രമേ സാധിക്കുകയുള്ളുവെന്നും അല്ലാതെ മന്ത്രിക്കല്ലെന്നും അദ്ദേഹം പറഞ്ഞു.

രാഹുല്‍ ഗാന്ധി നുണ പ്രചരിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധത്തെയും അദ്ദേഹം പരിഹസിച്ചു. പ്രതിഷേധം പ്രതിപക്ഷത്തിന്റെ ശോഭ കെടുത്തുമെന്ന് താന്‍ രാഹുലിനോട് പറഞ്ഞു. അറസ്റ്റ് ചെയ്തു നീക്കാനാണ് രാഹുല്‍ മറുപടി നല്‍കിയത്. രാഹുല്‍ ഗാന്ധിയെ സിജെപി സമരവേദിയില്‍ കാണാന്‍ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഉന്നയിച്ച വാദങ്ങളുടെ പേരില്‍ ഡോ. ജിതേന്ദ്ര സിംഗ് കോണ്‍ഗ്രസ് എംപി പ്രിയങ്ക ഗാന്ധിയെയും വിമര്‍ശിച്ചു. പരീക്ഷാ പേപ്പറുകള്‍ 152 തവണ ചോര്‍ന്നുപോയെന്ന് പ്രിയങ്ക ഗാന്ധി അവകാശപ്പെട്ടതായി പറഞ്ഞ അദ്ദേഹം, ആ കണക്കിന്റെ അടിസ്ഥാനം എന്താണെന്ന് ചോദിച്ചു.

ആരോപണത്തിന് രാഹുല്‍ ഗാന്ധി തെളിവ് ഹാജരാക്കണമെന്നും ഇല്ലെങ്കില്‍ മാപ്പ് പറയണമെന്നും കേന്ദ്രമന്ത്രി കിരണ്‍ റിജിജു പറഞ്ഞു. ആഭ്യന്തരമന്ത്രിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചുവെന്ന് ആരോപിച്ച് ബിജെപി, എന്‍ഡിഎ അംഗങ്ങള്‍ രംഗത്തെത്തി

നിങ്ങള്‍ക്ക് ഇത് എങ്ങനെ പറയാന്‍ കഴിയും. ഇത് പ്രതിപക്ഷ നേതാവിന് അനുവദിച്ചിട്ടുള്ള അവകാശത്തിന്റെ ലംഘനമാണ്. ആഭ്യന്തരമന്ത്രിക്കെതിരെ ഇത്ര ഗുരുതരമായ ആരോപണം നിങ്ങള്‍ക്കെങ്ങനെ ഉന്നയിക്കാന്‍ കഴിയും. ആഭ്യന്തരമന്ത്രിയാണ് വെടിവെപ്പിന് ഉത്തരവിട്ടതെന്ന് നിങ്ങള്‍ എന്ത് അടിസ്ഥാനത്തിലാണ് പറയുന്നത്. ഇത് അടിസ്ഥാനരഹിതമായ ആരോപണമാണ് – കിരണ്‍ റിജിജു പറഞ്ഞു.

Related Posts

ടിഎംസി ചിഹ്ന തര്‍ക്കം; തിരഞ്ഞെടുപ്പ് കമ്മീഷനു മുന്നില്‍ പുതിയ പേരും ചിഹ്നവും സമര്‍പ്പിച്ച് ഇരു വിഭാഗങ്ങളും
  • September 18, 2026

ബംഗാള്‍: ടിഎംസി ഔദ്യോഗിക ചിഹ്ന തര്‍ക്കത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനു മുന്നില്‍ പുതിയ പേരും ചിഹ്നവും സമര്‍പ്പിച്ച് ഇരു വിഭാഗങ്ങളും. മമതാ ബാനര്‍ജിയുടെയും ഋതബ്രത ബാനര്‍ജിയുടെയും നേതൃത്വത്തിലുള്ള വിഭാഗങ്ങള്‍ ഔദ്യോഗിക പേരിനും ചിഹ്നത്തിനും വേണ്ടിയുള്ള തര്‍ക്കം തുടരുന്നതിനിടയാണ് വിഷയത്തില്‍ ഇന്നലെ ഇലക്ഷന്‍ കമ്മീഷന്‍…

Continue reading
ഇരുപത്തി ഒന്നായിരം പാനിപ്പൂരികൊണ്ട് ഒരു ഗണേശ വിഗ്രഹം; മഹാരാഷ്ട്രയില്‍ നിന്നുള്ള കൗതുക കാഴ്ച
  • September 18, 2026

പൂനെ: പാനിപ്പൂരിയുടെ രുചി അറിഞ്ഞവര്‍ ഇന്ന് അതിന്റെ ഭംഗി ആസ്വദിക്കുന്നു. മഹാരാഷ്ട്രയിലെ പൂനെയിലാണ് ഗണേശോത്സവത്തിനിടയിലെ ഈ കൗതുക കാഴ്ച. പൂനെയിലെ ഫെര്‍ഗൂസണ്‍ റോഡില്‍ ഫോട്ടോയെടുക്കാനുള്ള തിരക്കാണ്. ഗണപതി ബപ്പയുടെ ഭംഗിയുള്ളൊരു ഗോള്‍ഗപ്പ വിഗ്രഹം. 13 അടി ഉയരം, പത്തടി വീതി എന്നതാണ്…

Continue reading

You Missed

ഇന്നും വൈദ്യുതി മുടങ്ങും; രാത്രി 12.45 മണി വരെ നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി

ഇന്നും വൈദ്യുതി മുടങ്ങും; രാത്രി 12.45 മണി വരെ നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി

മലപ്പുറം വണ്ടൂർ താലൂക്ക് ആശുപത്രിയിൽ ലിഫ്റ്റിൽ കുടുങ്ങിയ രോഗികളെ പുറത്തെത്തിച്ചു

മലപ്പുറം വണ്ടൂർ താലൂക്ക് ആശുപത്രിയിൽ ലിഫ്റ്റിൽ കുടുങ്ങിയ രോഗികളെ പുറത്തെത്തിച്ചു

എല്‍ഡിഎഫിനെ രാഷ്ട്രീയമായി വേട്ടയാടിയാല്‍ നോക്കിനിക്കില്ലെന്ന് ബിനോയ് വിശ്വം; പിണറായിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ വേട്ടയോ എന്ന ചോദ്യത്തോട് പ്രതികരിച്ചില്ല

എല്‍ഡിഎഫിനെ രാഷ്ട്രീയമായി വേട്ടയാടിയാല്‍ നോക്കിനിക്കില്ലെന്ന് ബിനോയ് വിശ്വം; പിണറായിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ വേട്ടയോ എന്ന ചോദ്യത്തോട് പ്രതികരിച്ചില്ല

സംസ്ഥാനത്ത് കൊടും ചൂടിന് ആശ്വാസമായി മഴ മുന്നറിയിപ്പ്; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് കൊടും ചൂടിന് ആശ്വാസമായി മഴ മുന്നറിയിപ്പ്; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് കുതിച്ചുയർന്ന് വൈദ്യുതി ഉപഭോഗം; ഇന്നലെ ഉപയോഗിച്ചത് 99.39 ദശലക്ഷം യൂണിറ്റ് വൈദ്യുതി

സംസ്ഥാനത്ത് കുതിച്ചുയർന്ന് വൈദ്യുതി ഉപഭോഗം; ഇന്നലെ ഉപയോഗിച്ചത് 99.39 ദശലക്ഷം യൂണിറ്റ് വൈദ്യുതി

PSC പരീക്ഷ ക്രമക്കേട്: തുടർ നടപടികളിലേക്ക് കടക്കാൻ SIT, കൂടുതൽ അംഗങ്ങൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ കത്ത് നൽകും

PSC പരീക്ഷ ക്രമക്കേട്: തുടർ നടപടികളിലേക്ക് കടക്കാൻ SIT, കൂടുതൽ അംഗങ്ങൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ കത്ത് നൽകും