‘ഹിന്ദുക്കൾക്കെതിരെ സംസാരിച്ചാൽ ബാബറി മസ്ജിദ് തകർത്തത് പോലെ രാഹുൽഗാന്ധിയുടെ പരമ്പരയെ ഇല്ലാതാക്കുമെന്ന് പ്രസ്താവന’; ബിജെപി എംഎൽഎക്കെതിരെ കേസെടുത്ത് പൊലിസ്

രാഹുൽ ഗാന്ധിക്ക് എതിരെ വിദ്വേഷ പരാമർശം. കർണാടകയിലെ ബിജെപി എംഎൽഎ യശ്പാൽ സുവർണയ്ക്കെതിരെ കേസെടുത്ത് പൊലിസ്. ഹിന്ദുക്കൾക്കെതിരെ സംസാരിച്ചാൽ ബാബറി മസ്ജിദ് തകർത്തത് പോലെ രാഹുൽഗാന്ധിയുടെ പരമ്പരയെ ഇല്ലാതാക്കുമെന്നായിരുന്നു പ്രസ്താവന. ഉടുപ്പി പോലീസാണ് കേസെടുത്തത്.

ചൊവ്വാഴ്ച ഉഡുപ്പിയിലെ സർവീസ് ബസ് സ്റ്റാൻഡിന് സമീപം നടന്ന പ്രതിഷേധ പ്രകടനത്തിനിടെ സുവർണ്ണ അപകീർത്തികരവും പ്രകോപനപരവുമായ പ്രസ്താവനകൾ നടത്തിയെന്ന് ആരോപിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അശോക് കൊടവൂർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഉഡുപ്പി ടൗൺ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് പറഞ്ഞു.

നീറ്റ് പരീക്ഷാ പേപ്പർ ചോർച്ച വിഷയത്തിൽ പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കെതിരെ സുവർണ്ണ മോശം ഭാഷ ഉപയോഗിച്ചുവെന്നും കോൺഗ്രസ് അനുയായികൾക്കെതിരെ ബിജെപി പ്രവർത്തകരെ പ്രകോപിപ്പിക്കാൻ ശ്രമിച്ചുവെന്നും അതുവഴി പൊതുസമാധാനത്തിന് ഭീഷണിയുണ്ടെന്നും പരാതിയിൽ ആരോപിക്കുന്നു.ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തൽ, കലാപത്തിന് പ്രേരിപ്പിക്കൽ, ക്രിമിനൽ ഭീഷണി, പൊതുജനങ്ങളെ കുഴപ്പത്തിലാക്കുന്ന പ്രസ്താവനകൾ എന്നിവയ്ക്കാണ് കേസെടുത്തിരിക്കുന്നത്.

Related Posts

‘ആറ് വർഷത്തിനിടെ അജ്ഞാതന്റെ ആക്രമണത്തിൽ 30ലധികം പ്രവർത്തകർ കൊല്ലപ്പെ‍ട്ടു’; ലഷ്കർ നേതാവ് റിസ്‌വാൻ
  • August 4, 2026

ആറ് വർഷത്തിനിടെ തങ്ങളുടെ മുപ്പതിലധികം പ്രവർത്തകർ അജ്ഞാത തോക്കുധാരികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നാണ് ലഷ്കറെ തൊയ്ബയുടെ മുതിർന്ന കമാൻഡറായ റിസ്‌വാൻ ഹനീഫ് വെളിപ്പെടുത്തുന്നത്. പാകിസ്താനിലെ പ്രധാന നഗരങ്ങളായ പെഷവാർ, കറാച്ചി, റാവൽപിണ്ടി എന്നിവടങ്ങളിലും പാക് അധിനിവേശ കശ്മീരിലെ മുസാഫറാബാദ്, റാവൽക്കോട്ട് എന്നിവിടങ്ങളിലുമാണ് ലഷ്കർ…

Continue reading
രക്ഷകരായി ‘കേരളത്തിന്റെ സൈന്യം’ വരുന്നു…; കൊല്ലത്തുനിന്ന് കൂടുതല്‍ മത്സ്യബന്ധന ബോട്ടുകള്‍ ആറന്മുള, റാന്നി മേഖലകളിലേക്ക്
  • August 3, 2026

പ്രളയഭീതി നിലനില്‍ക്കുന്ന പത്തനംതിട്ട ആറന്മുള, റാന്നി പ്രദേശങ്ങളിലേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി നിരവധി മത്സ്യബന്ധന ബോട്ടുകളെത്തുന്നു. 2018ല്‍ കേരളക്കരയെ മഹാദുരന്തത്തില്‍ നിന്ന് കൈപിടിച്ചുകയറ്റിയ കേരളത്തിന്റെ സ്വന്തം സൈന്യമാണ് സര്‍വസജ്ജരായി തങ്ങളുടെ സന്നാഹങ്ങളുമായി പത്തനംതിട്ടയില്‍ എത്തിയിരിക്കുന്നത്. കൊല്ലത്തുനിന്നും കായംകുളത്തുനിന്നും ഉള്‍പ്പെടെയാണ് കൂടുതല്‍ മത്സ്യബന്ധന ബോട്ടുകള്‍ പത്തനംതിട്ടയിലേക്ക്…

Continue reading

You Missed

ശബരിമലയിലെ ദോഷങ്ങൾ മാറ്റാൻ പരിഹാര ക്രിയകൾ ആരംഭിച്ച് ദേവസ്വംശബരിമലയിലെ ദോഷങ്ങൾ മാറ്റാൻ പരിഹാര ക്രിയകൾ ആരംഭിച്ച് ദേവസ്വം

ശബരിമലയിലെ ദോഷങ്ങൾ മാറ്റാൻ പരിഹാര ക്രിയകൾ ആരംഭിച്ച് ദേവസ്വംശബരിമലയിലെ ദോഷങ്ങൾ മാറ്റാൻ പരിഹാര ക്രിയകൾ ആരംഭിച്ച് ദേവസ്വം

‘FCRA ബിൽ കൊണ്ടുവന്നത് ദുരുദ്ദേശ്യത്തോടെ; ഒരു കാരണവശാലും അം​ഗീകരിക്കില്ല’; കെസി വേണു​ഗോപാൽ

‘FCRA ബിൽ കൊണ്ടുവന്നത് ദുരുദ്ദേശ്യത്തോടെ; ഒരു കാരണവശാലും അം​ഗീകരിക്കില്ല’; കെസി വേണു​ഗോപാൽ

ചാലിശേരിയില്‍ സര്‍ക്കാര്‍ ജനകീയ ആരോഗ്യകേന്ദ്രത്തില്‍ നഴ്സിന് അണലിയുടെ കടിയേറ്റു; അണലിയുടെ കടിയേറ്റത് ഡ്യൂട്ടിക്കിടെ

ചാലിശേരിയില്‍ സര്‍ക്കാര്‍ ജനകീയ ആരോഗ്യകേന്ദ്രത്തില്‍ നഴ്സിന് അണലിയുടെ കടിയേറ്റു; അണലിയുടെ കടിയേറ്റത് ഡ്യൂട്ടിക്കിടെ

തിങ്കളാഴ്ച പറഞ്ഞത് ‘ഹെലികോപ്റ്റർ യാത്ര നിക്ഷേപകരെ കാണാൻ’, ഇന്ന് പറഞ്ഞത് ‘കൊച്ചിയിൽ പോയതു കൊണ്ട് അവിടെവെച്ച് കണ്ടു’; ഹെലികോപ്ടർ യാത്രയിൽ രണ്ട് വ്യത്യസ്ത വിശദീകരണവുമായി മുഖ്യമന്ത്രി

തിങ്കളാഴ്ച പറഞ്ഞത് ‘ഹെലികോപ്റ്റർ യാത്ര നിക്ഷേപകരെ കാണാൻ’, ഇന്ന് പറഞ്ഞത് ‘കൊച്ചിയിൽ പോയതു കൊണ്ട് അവിടെവെച്ച് കണ്ടു’; ഹെലികോപ്ടർ യാത്രയിൽ രണ്ട് വ്യത്യസ്ത വിശദീകരണവുമായി മുഖ്യമന്ത്രി

വിവാദ പരാമർശം: ‘ഖേദം പ്രകടിപ്പിക്കുന്നു, പറയാൻ പാടില്ലാത്തതാണ് പറഞ്ഞത്’; മന്ത്രി സിപി ജോൺ

വിവാദ പരാമർശം: ‘ഖേദം പ്രകടിപ്പിക്കുന്നു, പറയാൻ പാടില്ലാത്തതാണ് പറഞ്ഞത്’; മന്ത്രി സിപി ജോൺ

റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; 4 സിപിഐഎം പ്രവർത്തകർക്ക് കൂടി ജാമ്യം

റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; 4 സിപിഐഎം പ്രവർത്തകർക്ക് കൂടി ജാമ്യം