കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ വേട്ട തുടരുന്നു; പാരാ ഷോട്ട്പുട്ടില്‍ ഷര്‍മിള ധന്‍കറിന് സ്വര്‍ണനേട്ടം

2026 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ വേട്ട തുടരുന്നു. പാരാ ഷോട്ട്പുട്ടില്‍ ഷര്‍മിള ധന്‍കറിന് സ്വര്‍ണനേട്ടം. പുരുഷന്മാരുടെ ഹൈജമ്പ് ഫൈനലില്‍ സര്‍വേഷ് കുഷാരെ വെള്ളി മെഡല്‍ സ്വന്തമാക്കി. പുരുഷന്മാരുടെ 79 കിലോ ഭാരോദ്വഹനത്തില്‍ വല്ലൂരി അജയ ബാബു വെള്ളി മെഡലും നേടി.

അത്ലറ്റിക്‌സ് ട്രാക്കിലും ഭാരോദ്വഹന വേദിയിലും ഒരുപോലെ തിളങ്ങുകയാണ് ഇന്ത്യ. അഞ്ചാം ദിനം മാത്രം ആറ് മെഡലുകളാണ് സ്വന്തമാക്കിയത്. ഒരു സ്വര്‍ണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവും ഉള്‍പ്പെടെ ഇന്ത്യയുടെ ആകെ മെഡല്‍ സമ്പാദ്യം പത്തിലേക്ക് ഉയര്‍ന്നു. പാരാ അത്ലറ്റിക്‌സ് വിഭാഗത്തില്‍ ഷര്‍മിള ധന്‍കര്‍ ഷോട്ട്പുട്ടില്‍ സ്വര്‍ണ്ണം നേടി ചരിത്രം കുറിച്ചു. 9.81 മീറ്റര്‍ ദൂരം എറിഞ്ഞ ഷര്‍മിള, കോമണ്‍വെല്‍ത്ത് ഗെയിംസ് പാരാ അത്ലറ്റിക്‌സില്‍ സ്വര്‍ണ്ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ഖ്യാതിയും സ്വന്തമാക്കി. ഇതേ ഇനത്തില്‍ നൈജീരിയന്‍ താരം അയോഗ്യയാക്കപ്പെട്ടതോടെ ഇന്ത്യന്‍ താരം ശില്‍പ ശൈല വെങ്കല മെഡലിന് അര്‍ഹയായി. പുരുഷന്മാരുടെ ഹൈജമ്പ് ഫൈനലില്‍ 2.25 മീറ്റര്‍ ചാടിക്കടന്ന സര്‍വേഷ് കുഷാരെ വെള്ളി മെഡല്‍ സ്വന്തമാക്കി. കോമണ്‍വെല്‍ത്ത് ഗെയിംസ് ചരിത്രത്തില്‍ ഹൈജമ്പില്‍ വെള്ളി മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ഖ്യാതിയും ഇനി ഈ മുപ്പത്തിയൊന്നുകാരന് സ്വന്തം. ജമൈക്കയുടെ റൊമെയ്ന്‍ ബെക്ക്ഫോര്‍ഡും ഇതേ ഉയരം തന്നെയാണ് ചാടിയതെങ്കിലും, കുറഞ്ഞ ശ്രമങ്ങളില്‍ ഈ ദൂരം മറികടന്നത് ബെക്ക്ഫോര്‍ഡിന് തുണയായി.

ഭാരോദ്വഹന വേദിയിലും ഇന്ത്യയുടെ ആധിപത്യം തുടരുകയാണ്. മൂന്ന് മെഡലുകളാണ് അഞ്ചാം ദിനം ഈ ഇനത്തില്‍ നിന്ന് ലഭിച്ചത്.
പുരുഷന്മാരുടെ 79 കിലോ വിഭാഗത്തില്‍ വല്ലൂരി അജയ് ബാബു ഗെയിംസ് റെക്കോര്‍ഡ് ഉള്‍പ്പെടെയുള്ള പ്രകടനത്തോടെ വെള്ളി മെഡല്‍ സ്വന്തമാക്കി.
വനിതകളുടെ 53 കിലോ വിഭാഗത്തില്‍ ഗ്യാനേശ്വരി യാദവും വെള്ളി മെഡല്‍ നേടി. വനിതകളുടെ 58 കിലോ വിഭാഗത്തില്‍ ബിന്ധ്യാറാണി ദേവി വെങ്കല മെഡല്‍ കൂടി നേടിയതോടെ ഭാരോദ്വഹനത്തില്‍ നിന്നുള്ള ഇന്ത്യയുടെ മെഡല്‍ നേട്ടം ആറായി. അഞ്ചാം ദിനം അവസാനിക്കുമ്പോള്‍ രണ്ട് സ്വര്‍ണ്ണവും അഞ്ച് വെള്ളിയും മൂന്ന് വെങ്കലവും ഉള്‍പ്പെടെ 10 മെഡലുകളുമായി ഇന്ത്യ കരുത്തുറ്റ നിലയിലാണ്.

Related Posts

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് നാലാം മെഡല്‍; പുരുഷന്മാരുടെ 65 കിലോഗ്രാം ഭാരോദ്വഹനത്തില്‍ രാജാ മുത്തുപ്പാണ്ടിക്ക് വെള്ളി
  • July 27, 2026

ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് നാലാം മെഡല്‍. പുരുഷന്മാരുടെ 65 കിലോഗ്രാം ഭാരദ്വാഹനത്തില്‍ രാജാ മുത്തുപ്പാണ്ടി വെള്ളി നേടി. ഗെയിംസിലെ അതിലറ്റിക്‌സ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. മീരാഭായ് ചാനുവിന് പിന്നാലെ ഇന്ത്യയുടെ അഭിമാനമാവുകയായിരുന്നു രാജാ മുത്തുപ്പാണ്ടി. ഫൈനലില്‍ ആകെ 286 കിലോ…

Continue reading
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം; ഭാരോദ്വഹനത്തില്‍ മീരാഭായ് ചാനുവിന് മെഡല്‍
  • July 27, 2026

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം. ഭാരോദ്വഹനത്തില്‍ മീരാഭായ് ചനുവിന് സ്വര്‍ണ്ണമെഡല്‍ ലഭിച്ചു. തുടര്‍ച്ചയായ മൂന്നാം കോമണ്‍വെല്‍ത്ത് ഗെയിംസിലാണ് മീരാഭായ് ചനു സ്വര്‍ണ്ണം നേടുന്നത്. (Mirabai Chanu wins third straight CWG gold) 48 കിലോഗ്രാം വിഭാഗത്തിലാണ് മീരാഭായ് ചനുവിന്റെ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ശബരിമല സ്വർണക്കൊള്ള; പി എസ് പ്രശാന്തിനെയും എ അജികുമാറിനെയും കസ്റ്റഡിയിൽ വിട്ടു

ശബരിമല സ്വർണക്കൊള്ള; പി എസ് പ്രശാന്തിനെയും എ അജികുമാറിനെയും കസ്റ്റഡിയിൽ വിട്ടു

പ്രധാനമന്ത്രിക്കെതിരായ അപകീർത്തികരമായ പരാമർശം; ജാൻമണി ദാസിനെതിരെ കേസ്

പ്രധാനമന്ത്രിക്കെതിരായ അപകീർത്തികരമായ പരാമർശം; ജാൻമണി ദാസിനെതിരെ കേസ്

‘പരാതി രാഷ്ട്രീയ ലക്ഷ്യത്തോടെ; പൊതുപ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കാന്‍ നീക്കം’; ‘അമ്മ’ വിവാദത്തില്‍ ശ്വേത മേനോന് എതിരെ രമേശ് പിഷാരടി

‘പരാതി രാഷ്ട്രീയ ലക്ഷ്യത്തോടെ; പൊതുപ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കാന്‍ നീക്കം’; ‘അമ്മ’ വിവാദത്തില്‍ ശ്വേത മേനോന് എതിരെ രമേശ് പിഷാരടി

ലോക്‌സഭയില്‍ പൊതുപരീക്ഷ നിയമ ഭേദഗതി ബില്ലില്‍ ഇന്ന് ചര്‍ച്ച; സഹകരിക്കുമെന്ന് പ്രതിപക്ഷം

ലോക്‌സഭയില്‍ പൊതുപരീക്ഷ നിയമ ഭേദഗതി ബില്ലില്‍ ഇന്ന് ചര്‍ച്ച; സഹകരിക്കുമെന്ന് പ്രതിപക്ഷം

‘ജനക്കൂട്ടത്തിന് നേരെ പെല്ലറ്റ് ഗണ്‍ പ്രയോഗിക്കുന്നത് നിരോധിക്കണം’; ഡല്‍ഹി സമരത്തില്‍ പരുക്കേറ്റവര്‍ സുപ്രീംകോടതിയെ സമീപിച്ചു

‘ജനക്കൂട്ടത്തിന് നേരെ പെല്ലറ്റ് ഗണ്‍ പ്രയോഗിക്കുന്നത് നിരോധിക്കണം’; ഡല്‍ഹി സമരത്തില്‍ പരുക്കേറ്റവര്‍ സുപ്രീംകോടതിയെ സമീപിച്ചു

‘ഇറാനുമായി അമേരിക്ക ചര്‍ച്ചകള്‍ നടത്തുന്നു; കരാറിലെത്താന്‍ സാധ്യത; പരാജയപ്പെട്ടാല്‍ അതിശക്തമായ സൈനിക നടപടി’; ഡോണള്‍ഡ് ട്രംപ്

‘ഇറാനുമായി അമേരിക്ക ചര്‍ച്ചകള്‍ നടത്തുന്നു; കരാറിലെത്താന്‍ സാധ്യത; പരാജയപ്പെട്ടാല്‍ അതിശക്തമായ സൈനിക നടപടി’; ഡോണള്‍ഡ് ട്രംപ്