ഇസ്രയേലുമായി സുരക്ഷാ കരാറിനൊരുങ്ങി സിറിയ; പ്രധാന രാജ്യങ്ങളുടെ മധ്യസ്ഥതയില്‍ സമാധാന ചര്‍ച്ച

ഇസ്രയേലുമായി സുരക്ഷാ കരാറിനൊരുങ്ങി സിറിയ. ചില പ്രധാന രാജ്യങ്ങളുടെ മധ്യസ്ഥതയിലാണ് സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. എന്നാല്‍, ഗോലാന്‍ കുന്നുകള്‍ക്ക് മേലുള്ള സിറിയയുടെ അവകാശത്തില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്ന് പ്രസിഡന്റ് അഹമ്മദ് അല്‍ റഷഅ് വ്യക്തമാക്കി.

അന്താരാഷ്ട്ര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനാണ് സിറിയന്‍ പ്രസിഡന്റ് പുതിയ കരാറിനെ കുറിച്ച് സൂചന നല്‍കിയത്. മേഖലയിലെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ഇസ്രയേലുമായി സുരക്ഷാ കരാറിലെത്താന്‍ സിറിയ സജീവമായ ശ്രമിക്കുകയാണെന്ന് പ്രസിഡന്റ് അഹമ്മദ് അല്‍ – ഷറ വ്യക്തമാക്കി. ചില പ്രമുഖ രാജ്യങ്ങളും ചര്‍ച്ചകളുടെ ഭാഗമാണ്. പുതിയ നീക്കം പശ്ചിമേഷ്യമേഷ്യയില്‍ സമഗ്രമായ സമാധാനത്തിന് വഴിതുറക്കുമെന്നാണ് ഡമാസ്‌കസിന്റ പ്രതീക്ഷ.

എന്നാല്‍, സുരക്ഷ കരാര്‍ ഉണ്ടാക്കിയാലും ഇസ്രയേല്‍ നിയമവിരുദ്ധമായി കൈവശം വെച്ചിരിക്കുന്ന ഗോലാന്‍ കുന്നുകള്‍ക്ക് മേലുള്ള സിറിയയുടെ അവകാശം ഒരുകാലത്തും വിട്ടുകളയില്ലെന്ന് പ്രസിഡന്റ് ആവര്‍ത്തിച്ചു. നിലവില്‍ ഇസ്രയേലുമായി നേരിട്ടുള്ള സൈനിക ഏറ്റുമുട്ടലുകള്‍ ഏഴിവാക്കാനാണ് സിറിയ താത്പര്യപ്പെടുന്നത്. ലെബനനിലേക്ക് സൈനിക ഇടപെടല്‍ നടത്താന്‍ സിറിയക്ക് പദ്ധതിയില്ലെന്നും സാമ്പത്തിക ഉപരോധങ്ങള്‍ നീക്കുന്നതിനൊപ്പം, സിറിയയെ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് മാറ്റിയാല്‍ മാത്രമേ രാജ്യം രക്ഷപ്പെടൂ എന്നും അഹമ്മദ് അല്‍ – ഷറ ചൂണ്ടിക്കാട്ടി.

Related Posts

‘കവടിയാര്‍ കൊട്ടാരത്തിലെ അംഗങ്ങള്‍ക്ക് എതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം; നിയമപരമായി മുന്നോട്ട് പോകും’; ഗൗരി പാര്‍വതി ബായ്
  • July 27, 2026

കവടിയാര്‍ കൊട്ടാരത്തിലെ അംഗങ്ങള്‍ക്ക് എതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടക്കുന്നുവെന്ന് കൊട്ടരത്തിലെ മുതിര്‍ന്ന അംഗം ഗൗരി പാര്‍വതി ബായ്. സൈബര്‍ ആക്രമണത്തിന് എതിരെ നിയമപരമായി മുന്നോട്ടു പോകുമെന്നും ഗൗരി പാര്‍വതി ബായ് ട്വന്റിഫോറിനോട് പറഞ്ഞു. താന്‍ ജീവിച്ചിരിക്കുന്നത് കൊണ്ടും തന്റെ…

Continue reading
ചിത്രം കണ്ട് വീഴല്ലേ..മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പിന് ശ്രമം; 5000 രൂപ ബാങ്ക് അക്കൗണ്ടിലേക്കെത്തുമെന്ന് വ്യാജ പ്രചാരണം
  • July 27, 2026

മുഖ്യമന്ത്രി വി ഡി സതീശന്റെ ചിത്രവും, സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ചിഹ്നവും ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പിന് ശ്രമം. ജന്‍ ധന്‍ യോജന വഴി 5000 രൂപ ബാങ്ക് അക്കൗണ്ടിലേക്കെത്തും എന്ന് പ്രചരിപ്പിച്ചാണ് തട്ടിപ്പിന് ശ്രമം. സാമൂഹിക മാധ്യമം കേന്ദ്രീകരിച്ചാണ് തട്ടിപ്പ് ശ്രമം.…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ഇസ്രയേലുമായി സുരക്ഷാ കരാറിനൊരുങ്ങി സിറിയ; പ്രധാന രാജ്യങ്ങളുടെ മധ്യസ്ഥതയില്‍ സമാധാന ചര്‍ച്ച

ഇസ്രയേലുമായി സുരക്ഷാ കരാറിനൊരുങ്ങി സിറിയ; പ്രധാന രാജ്യങ്ങളുടെ മധ്യസ്ഥതയില്‍ സമാധാന ചര്‍ച്ച

‘നിങ്ങള്‍ എനിക്കായി എല്ലാം ത്യജിച്ചു, പക്ഷേ താന്‍ പരാജയപ്പെട്ടു’; രാജ്യത്ത് വീണ്ടും നീറ്റ് പരീക്ഷാര്‍ഥി ജീവനൊടുക്കി

‘നിങ്ങള്‍ എനിക്കായി എല്ലാം ത്യജിച്ചു, പക്ഷേ താന്‍ പരാജയപ്പെട്ടു’; രാജ്യത്ത് വീണ്ടും നീറ്റ് പരീക്ഷാര്‍ഥി ജീവനൊടുക്കി

‘മില്‍മ തിരുവനന്തപുരം യൂണിയന്‍ ഭരണസമിതിയില്‍ കഴിഞ്ഞ 4 വര്‍ഷം നടന്നത് ഗുരുതര അഴിമതിയും സാമ്പത്തിക ക്രമക്കേടും’; നിര്‍ണായക കണ്ടെത്തല്‍

‘മില്‍മ തിരുവനന്തപുരം യൂണിയന്‍ ഭരണസമിതിയില്‍ കഴിഞ്ഞ 4 വര്‍ഷം നടന്നത് ഗുരുതര അഴിമതിയും സാമ്പത്തിക ക്രമക്കേടും’; നിര്‍ണായക കണ്ടെത്തല്‍

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം; ഭാരോദ്വഹനത്തില്‍ മീരാഭായ് ചാനുവിന് മെഡല്‍

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം; ഭാരോദ്വഹനത്തില്‍ മീരാഭായ് ചാനുവിന് മെഡല്‍

എയിംസിന് വേണ്ടി സമ്മര്‍ദം ശക്തമാക്കാന്‍ കേരളം; ആരോഗ്യമന്ത്രി കെ മുരളീധരന്‍ നാളെ ഡല്‍ഹിക്ക്