‘മില്‍മ തിരുവനന്തപുരം യൂണിയന്‍ ഭരണസമിതിയില്‍ കഴിഞ്ഞ 4 വര്‍ഷം നടന്നത് ഗുരുതര അഴിമതിയും സാമ്പത്തിക ക്രമക്കേടും’; നിര്‍ണായക കണ്ടെത്തല്‍

തിരുവനന്തപുരം മേഖല മില്‍മ യൂണിയന്‍ ഭരണസമിതിയില്‍ കഴിഞ്ഞ നാല് വര്‍ഷം നടന്നത് ഗുരുതര അഴിമതിയും സാമ്പത്തിക ക്രമക്കേടുമെന്ന് റിപ്പോര്‍ട്ട്. യൂണിയന്‍ പിരിച്ചുവിട്ട ക്ഷീരവികസന വകുപ്പ് ഡയറക്ടറുടെ ഉത്തരവിലാണ് ഗുരുതര കണ്ടെത്തലുകള്‍. ഉത്തരവിന്റെ പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചു.

ജീവനക്കാരുടെ ട്രാന്‍സ്ഫര്‍ പ്രമോഷന്‍ പോസ്റ്റിംഗ് എന്നിവയില്‍ ഭരണസമിതി നടത്തിയത് നിയമവിരുദ്ധ ഇടപെടലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഭരണകാലയളവില്‍ ഉടനീളം ഉണ്ടായത് അഴിമതിയും സ്വജനപക്ഷപാതവും. ശബരിമല സന്നിധാനം സ്റ്റോറിലേക്ക് അയച്ച ഗുണമേന്മയുള്ള നെയ്യ് വഴിമധ്യേ മാറ്റി തമിഴ്‌നാട്ടില്‍ നിന്നുള്ള ഗുണമേന്മയില്ലാത്ത നെയ്യ് ടിന്നുകളില്‍ നിറച്ചു. ശേഷം ഗുണമേന്മയുള്ള നെയ്യ് ലിറ്ററിന് 720 രൂപ നിരക്കില്‍ മറിച്ചുവിറ്റ് നേടിയത് വന്‍ സാമ്പത്തിക ലാഭം. ഭരണസമിതി അംഗങ്ങളും പത്തനംതിട്ട ഡയറി യൂണിറ്റ് ഹെഡും ക്രമക്കേടിന് ഒത്താശ ചെയ്തു.

ശബരിമല സന്നിധാനത്തേക്കുള്ള നെയ്യ് മുഴുവനായും എഫ്എസ്എസ്എഐയുടെ ഗുണ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടില്ലെന്നും കണ്ടെത്തലുണ്ട്. പാല്‍ ക്ഷാമത്തിന്റെ പേരില്‍ തമിഴ്‌നാട് നിന്ന് പാല്‍ എത്തിച്ചതിനും അനധികൃത ടെന്‍ഡര്‍. ബന്ദിപ്പൂര്‍ വനമേഖലയിലെ രാത്രി യാത്ര നിരോധനത്തിന്റെ പേരില്‍ ദൂരം പെരുപ്പിച്ചു കാണിച്ചു. അഴിമതിയുടെ ആഴം കണക്കിലെടുത്ത് യൂണിയന്‍ പിരിച്ചുവിടുന്നതായും ഉത്തരവില്‍ പറയുന്നു.

യൂണിയനെ പിരിച്ചുവിട്ട നടപടി രാഷ്ട്രീയപ്രേരിതം എന്ന്, മില്‍മ ചെയര്‍മാന്‍ കെ എസ് മണി ട്വന്റിഫോറിനോട് പറഞ്ഞു. മണി വിശ്വനാഥ് ചെയര്‍പേഴ്‌സനായ ഇടതുപക്ഷ ഭരണസമിതിയാണ് അയോഗ്യരായത്. 2021ല്‍ സമാന സാഹചര്യത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കോണ്‍ഗ്രസ് ഭരണസമിതിയെയും പിരിച്ചുവിട്ടിരുന്നു. തിരഞ്ഞെടുപ്പ് വരുംവരെ അഡ്മിനിസ്‌ട്രേറ്റര്‍ തിരുവനന്തപുരം യൂണിയന്‍ ഭരിക്കും.

Related Posts

‘നിങ്ങള്‍ എനിക്കായി എല്ലാം ത്യജിച്ചു, പക്ഷേ താന്‍ പരാജയപ്പെട്ടു’; രാജ്യത്ത് വീണ്ടും നീറ്റ് പരീക്ഷാര്‍ഥി ജീവനൊടുക്കി
  • July 27, 2026

രാജ്യത്ത് വീണ്ടും നീറ്റ് പരീക്ഷാര്‍ഥി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ അഹല്യനഗറിലാണ് അങ്കിത സാംഗ്ലെ എന്ന വിദ്യാര്‍ഥി ആത്മഹത്യ ചെയ്തത്. പരീക്ഷയില്‍ യോഗ്യത നേടാത്തതില്‍ പെണ്‍കുട്ടി വലിയ സമ്മര്‍ദ്ദത്തില്‍ ആയിരുന്നു എന്ന് കുടുംബം പറയുന്നു. വൈകാരികമായ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. പ്രവേശന പരീക്ഷയില്‍ വെറും…

Continue reading
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം; ഭാരോദ്വഹനത്തില്‍ മീരാഭായ് ചാനുവിന് മെഡല്‍
  • July 27, 2026

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം. ഭാരോദ്വഹനത്തില്‍ മീരാഭായ് ചനുവിന് സ്വര്‍ണ്ണമെഡല്‍ ലഭിച്ചു. തുടര്‍ച്ചയായ മൂന്നാം കോമണ്‍വെല്‍ത്ത് ഗെയിംസിലാണ് മീരാഭായ് ചനു സ്വര്‍ണ്ണം നേടുന്നത്. (Mirabai Chanu wins third straight CWG gold) 48 കിലോഗ്രാം വിഭാഗത്തിലാണ് മീരാഭായ് ചനുവിന്റെ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ഇസ്രയേലുമായി സുരക്ഷാ കരാറിനൊരുങ്ങി സിറിയ; പ്രധാന രാജ്യങ്ങളുടെ മധ്യസ്ഥതയില്‍ സമാധാന ചര്‍ച്ച

ഇസ്രയേലുമായി സുരക്ഷാ കരാറിനൊരുങ്ങി സിറിയ; പ്രധാന രാജ്യങ്ങളുടെ മധ്യസ്ഥതയില്‍ സമാധാന ചര്‍ച്ച

‘നിങ്ങള്‍ എനിക്കായി എല്ലാം ത്യജിച്ചു, പക്ഷേ താന്‍ പരാജയപ്പെട്ടു’; രാജ്യത്ത് വീണ്ടും നീറ്റ് പരീക്ഷാര്‍ഥി ജീവനൊടുക്കി

‘നിങ്ങള്‍ എനിക്കായി എല്ലാം ത്യജിച്ചു, പക്ഷേ താന്‍ പരാജയപ്പെട്ടു’; രാജ്യത്ത് വീണ്ടും നീറ്റ് പരീക്ഷാര്‍ഥി ജീവനൊടുക്കി

‘മില്‍മ തിരുവനന്തപുരം യൂണിയന്‍ ഭരണസമിതിയില്‍ കഴിഞ്ഞ 4 വര്‍ഷം നടന്നത് ഗുരുതര അഴിമതിയും സാമ്പത്തിക ക്രമക്കേടും’; നിര്‍ണായക കണ്ടെത്തല്‍

‘മില്‍മ തിരുവനന്തപുരം യൂണിയന്‍ ഭരണസമിതിയില്‍ കഴിഞ്ഞ 4 വര്‍ഷം നടന്നത് ഗുരുതര അഴിമതിയും സാമ്പത്തിക ക്രമക്കേടും’; നിര്‍ണായക കണ്ടെത്തല്‍

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം; ഭാരോദ്വഹനത്തില്‍ മീരാഭായ് ചാനുവിന് മെഡല്‍

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം; ഭാരോദ്വഹനത്തില്‍ മീരാഭായ് ചാനുവിന് മെഡല്‍

എയിംസിന് വേണ്ടി സമ്മര്‍ദം ശക്തമാക്കാന്‍ കേരളം; ആരോഗ്യമന്ത്രി കെ മുരളീധരന്‍ നാളെ ഡല്‍ഹിക്ക്

എയിംസിന് വേണ്ടി സമ്മര്‍ദം ശക്തമാക്കാന്‍ കേരളം; ആരോഗ്യമന്ത്രി കെ മുരളീധരന്‍ നാളെ ഡല്‍ഹിക്ക്

‘കവടിയാര്‍ കൊട്ടാരത്തിലെ അംഗങ്ങള്‍ക്ക് എതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം; നിയമപരമായി മുന്നോട്ട് പോകും’; ഗൗരി പാര്‍വതി ബായ്

‘കവടിയാര്‍ കൊട്ടാരത്തിലെ അംഗങ്ങള്‍ക്ക് എതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം; നിയമപരമായി മുന്നോട്ട് പോകും’; ഗൗരി പാര്‍വതി ബായ്