‘പാർട്ടി സെക്രട്ടറി മാറുക എന്നത് നിങ്ങളുടെ സ്വപ്നം; പാർട്ടിയെ പുതുക്കി പണിയുകയാണ് ലക്ഷ്യം, ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തും’; എം വി ​ഗോവിന്ദൻ

പാർട്ടിയെ പുതുക്കി പണിയുകയാണ് ലക്ഷ്യം, ഇനി അങ്ങോട്ട് അടിമുടി മാറ്റമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. പാർട്ടിയിൽ അടിമുടി മാറ്റം എല്ലാ ഇടങ്ങളിലും ഉണ്ടാകും. സംഘടനാപരമായും പ്രത്യയശാസ്ത്രപരമായും ഉള്ള മാറ്റം എന്നതാണ് ഉദ്ദേശിക്കുന്നത്. പാർട്ടി സെക്രട്ടറി മാറുക എന്നത് നിങ്ങളുടെ സ്വപ്നം. അതിനായി നിങ്ങൾ പരിശ്രമിച്ച് കൊണ്ടിരിക്കുകയാണല്ലോ. ആള് മാറുന്നതല്ല, ഞാനുൾപ്പടെ എങ്ങനെ മാറണമെന്ന് ചർച്ച ചെയ്യും.

സംഘടനാപരവും പ്രത്യയ ശാസ്ത്രപരവുമായ മാറ്റങ്ങൾ ചർച്ച ചെയ്യുമെന്നും ജനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ മേൽത്തട്ട് മുതൽ താഴെത്തട്ട് വരെ അഭിപ്രായം ശേഖരിച്ചു. പാർട്ടിയെ പുതുക്കി പണിയുകയാണ് ലക്ഷ്യമെന്നും ശക്തിപ്പെടുത്താൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തും. എല്ലാ തരത്തിലുള്ള പ്രവർത്തനവും ശക്തിപ്പെടുത്താൻ വിപുലീകൃത സംസ്ഥാന സമിതി കൊണ്ട് കഴിയും എന്ന് പ്രതീക്ഷിക്കുന്നു.

ശ്രീമതിക്കെതിരായ വ്യാജവാർത്തയിലും അദ്ദേഹം പ്രതികരിച്ചു.മത്സരിച്ച് വ്യാപകമായി പ്രചാര വേല നടത്തുന്നു. വ്യാജ വാർത്ത നൽകുന്നതിന് യാതൊരു ജാള്യതയുമില്ല. നിയമപരമായ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന കമ്മിറ്റി നിർദ്ദേശിച്ചു. ദേശാഭിമാനി വാരാന്തപ്പതിപ്പിന്റെ ചുമതല കെ ആർ അജയൻ അല്ല. എഡിറ്റോറിയൽ ബോർഡിനാണ് ചുമതല.

വൈദ്യുതി നിയന്ത്രണത്തിൽ സിപിഐഎം പ്രതിഷേധിക്കും. 26-ന് ഏഴ് മണിക്ക് പ്രതീകാത്മകമായി എല്ലാ വീടുകളിലും മെഴുകുതിരി കത്തിക്കും. നിയന്ത്രണം ഒഴിവാക്കാൻ പ്രാർഥിക്കാമെന്നാണ് വൈദ്യുതിമന്ത്രി പറഞ്ഞത്. ഉത്തരവാദിത്തമുള്ള ആൾ അതിൽ നിന്ന് ഒഴിവാകാനാണ് ശ്രമിച്ചത്.

വഖഫിൽ ലീഗ് നിലപാട് എന്താണെന്നത് ഗൗരവമായ പ്രശ്‌നം. ജയദീപ് ഗുപ്തക്ക് ബ്രീഫ് ചെയ്ത് കൊടുത്തത് ലീഗ് നേതാവായ അഭിഭാഷകൻ. അമുസ്ലിങ്ങളെ ഉൾപ്പെടുത്താമെന്നാണ് അറിയിച്ചത്. മുസ്ലിം ലീഗ് ആത്മ വഞ്ചനയാണ് നടത്തുന്നത്. ബിജെപിയുമായുള്ള ബന്ധം ഇപ്പോഴും സതീശൻ തുടരുകയാണ്. വഖഫ് ബോർഡ് വിഷയത്തിൽ കോൺഗ്രസിനും ബിജെപിക്കും ഒരേ നിലപാട്. കേന്ദ്രത്തിന് കീഴടങ്ങുന്ന സമീപനം സ്വീകരിക്കുന്നു.

കേസിൻ്റെ വിധി വരും മുമ്പ് സംഘപരിവാർ ആഗ്രഹിക്കുന്നത് നടപ്പാക്കാൻ മുഖ്യമന്ത്രിക്ക് വ്യഗ്രത. അമുസ്ലിങ്ങളെ തിരുകി കയറ്റാനുള്ള സംഘപരിവാർ നിർദേശം നടപ്പാക്കാനാണ് വി.ഡി സതീശന് തിടുക്കം. സംഘപരിവാർ നിർദ്ദേശങ്ങൾ നടപ്പാക്കാൻ ധൃതി കാണിക്കുന്നു. അമുസ്ലിങ്ങളെ നിയമിക്കാമെന്ന് കഴിഞ്ഞ സർക്കാരിൻ്റെ ഉത്തരവിൽ പറഞ്ഞിട്ടില്ല. സതീശൻ സർക്കാരിന് ബുദ്ധി തെളിഞ്ഞെന്നാണ് സംഘപരിവാർ ഇപ്പോൾ പ്രചാരണം നടത്തുന്നതെന്നും എം വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി.

വേടനെതിരായ കേസ്. സമരത്തിൽ പങ്കെടുത്ത് കേരളത്തിൽ വന്ന വി.ഡി സതീശൻ കേന്ദ്രസർക്കാർ അനുകൂല നിലപാടാണ് സ്വീകരിച്ചത്. പാട്ടു പാടിയതിന് കേസെടുക്കുന്നതിൽ നിന്ന് സംസ്ഥാനസർക്കാർ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related Posts

ആശയുടെ സ്വന്തം അനഘ; ഐശ്വര്യ ലക്ഷ്‌മിയുടെ ജന്മദിനത്തിൽ ‘ആശ’യിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്
  • September 7, 2026

മലയാളത്തിന്‍റെ പ്രിയപ്പെട്ട താരങ്ങളായ ഉർവ്വശിയും ജോജു ജോർജ്ജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ‘ആശ’യിലെ ഐശ്വര്യ ലക്ഷ്മിയുടെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. ഉർവ്വശിയുടെ മകളായി അനഘ എന്ന കഥാപാത്രമായാണ് താരം എത്തുന്നത്. ആകസ്‌മികമായുണ്ടാകുന്ന ഒരു അപകടവും തുടർന്ന് നടക്കുന്ന ആകാംക്ഷയുളവാക്കുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.…

Continue reading
ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി; രക്ഷാപ്രവർത്തനം തുടരുന്നു
  • September 7, 2026

ഡൽഹി: ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി. ഇതുവരെ 12 ഓളം ആളുകളെയാണ് കെട്ടിടാവശിഷ്ടങ്ങളിൽ നിന്ന് പുറത്തെടുത്തത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ എത്രപേർ കുടുങ്ങിക്കിടക്കുന്നു എന്നതിനെക്കുറിച്ച് കൃത്യമായ കണക്കുകളൊന്നും ലഭ്യമല്ലെന്ന് നാഷണൽ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ് (NDRF) ഇൻസ്‌പെക്ടർ ജനറൽ (IG)…

Continue reading

You Missed

ആശയുടെ സ്വന്തം അനഘ; ഐശ്വര്യ ലക്ഷ്‌മിയുടെ ജന്മദിനത്തിൽ ‘ആശ’യിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

ആശയുടെ സ്വന്തം അനഘ; ഐശ്വര്യ ലക്ഷ്‌മിയുടെ ജന്മദിനത്തിൽ ‘ആശ’യിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി; രക്ഷാപ്രവർത്തനം തുടരുന്നു

ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി; രക്ഷാപ്രവർത്തനം തുടരുന്നു

കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം: നിർണായക നീക്കവുമായി കണ്ണൂർ സർവ്വകലാശാല

ചാനൽചർച്ചയിലെ പരാമർശം: അബ്ദുല്ല ബാസിലിനെതിരെ കേസെടുത്തതിൽ UDF-ൽ എതിർപ്പ്

കൈപ്പമംഗലം വാഹനാപകടം; വിദ്യാർഥികൾ മദ്യലഹരിയിൽ നാട്ടുകാരുമായി തർക്കമുണ്ടായി, അന്വേഷണം പ്രത്യേക സംഘത്തിന്

മുഴുവൻ സമയ കെപിസിസി അധ്യക്ഷൻ വേണം: തീരുമാനം വൈകരുത്; രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ